ഫ്ലിപ്പ്കാർട്ടിന് പിന്നാലെ മിന്ത്രയും; സ്മാർട്ട് വാച്ചുകൾക്കും ഇയർബഡുകൾക്കും 80 ശതമാനം വരെ ഡിസ്കൗണ്ട്
ഫ്ലിപ്പ്കാർട്ടിന് പുറമെ വർഷാവസാന ഓഫർ പ്രഖ്യാപിച്ച് മറ്റൊരു പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ മിന്ത്ര. എൻഡ് ഓഫ് സീസൺ സെയിൽ എന്ന പേരിലാണ് മിന്ത്രയിൽ ഡിസ്കൗണ്ട് വിൽപന നടക്കുന്നത്. ഇതിലൂടെ പ്രമുഖ വെയറബിൾ ബ്രാൻഡായ നോയിസിന്റെ സ്മാർട്ട് വാച്ചുകളും ഇയർബഡുകളും 80 ശതമാനത്തോളം ഡിസ്കൗണ്ടിൽ ലഭിക്കുന്നതായിരിക്കും.
നിലവിൽ ഈ ഓഫർ വിൽപന ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 16 വരെ ഈ ഓഫർ വിൽപന ഉണ്ടാകും എന്നാണ് മിന്ത്ര അറിയിച്ചിരിക്കുന്നത്. നോയിസിന്റെ കളർഫിറ്റ് സീരീസ് സ്മാർട്ട് വാച്ചുകൾക്കാണ് 80 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നോയിസിന്റെ തന്നെ ടിഡബ്ലുഎസ് ഇയർബഡുകൾക്ക് ആകട്ടെ 75 ശതമാനം വരെ കിഴിവും ലഭിക്കുന്നതാണ്. നോയിസ് കളർഫിറ്റ് ഐക്കൺ ബസ്, കളർഫിറ്റ് ത്രൈവ് എന്നിവയാണ് മികച്ച ഓഫർ ലഭിക്കുന്ന സ്മാർട്ട് വാച്ചുകൾ.

ഇയർ ബഡുകളുടെ ഓഫർ പരിശോധിക്കുമ്പോൾ നോയിസ് ബഡ്സ് എയ്റോ, നോയിസ് ബഡ്സ് വിഎസ് 401 എന്നിവയ്ക്കും മികച്ച ഓഫർ ലഭിക്കുന്നതായിരിക്കും. നിലവിൽ ലഭിക്കുന്ന ഓഫറിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് വാച്ചുകളുടെ വില വിശദമായി പരിശോധിക്കാം. 4,999 രൂപ ലോഞ്ച് പ്രൈസിൽ എത്തിയ സ്മാർട്ട് വാച്ചാണ് നോയിസ് കളർഫിറ്റ് ഐക്കൺ ബസ്. ഈ വാച്ച് ഇപ്പോൾ വെറും 999 രൂപയ്ക്ക് മിന്ത്രയിൽ നിന്ന് ലഭ്യമാകും.
അതായത് 4000 രൂപയുടെ ഡിസ്കൗണ്ട്. മറ്റൊരു വാച്ചായ നോയിസ് കളർഫിറ്റ് ഐക്കൺ 2 ഇപ്പോൾ 1,199 രൂപയ്ക്ക് മിന്ത്രയിൽ നിന്ന് ലഭ്യമാണ്. ഇതിന്റെ യഥാർത്ഥ വില 5,999 രൂപയാണ്. 4,800 രൂപയുടെ ഡിസ്കൗണ്ടാണ് ഈ സ്മാർട്ട് വാച്ചിന് പ്രഖ്യാപിച്ചിരിക്കുന്നത്. നോയിസ് കളർഫിറ്റ് ത്രൈവ് ആണ് മിന്ത്രയിൽ നിന്ന് ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് വാച്ച്.

5,999 രൂപ വില വരുന്ന ഈ വാച്ച് ഇപ്പോൾ വിൽക്കുന്നത് 1,099 രൂപയ്ക്കാണ്. ഇയർബഡുകളുടെ വില പരിശോധിക്കുമ്പോൾ നോയിസിന്റെ ഏറ്റവും മികച്ച ഇയർബഡുകളിൽ ഒന്നാണ് നോയിസ് ബഡ്സ് വിഎസ് 102 പ്രോ. 4,999 രൂപ വിലയോടെ ആണ് ഈ ഇയർബഡ് ലോഞ്ച് ചെയ്തത്. എന്നാൽ ഇതിന്റെ ഇപ്പോഴത്തെ വില 1,499 രൂപ മാത്രമാണ്. 3500 രൂപ ഇതിലൂടെ ഉപയോക്താക്കൾക്ക് ലാഭിക്കാൻ സാധിക്കുന്നതാണ്.
ഇതേ സീരീസിൽ എത്തുന്ന നോയിസ് ബഡ്സ് വിഎസ് 102 പ്ലസ് ആകട്ടെ ഇപ്പോൾ മിന്ത്രയിലൂടെ 1,099 രൂപയ്ക്ക് ലഭ്യമാകും. 3,999 രൂപയാണ് ഇതിന്റെ ലോഞ്ച് വില. 2,999 രൂപ വില വരുന്ന നോയിസ് ബഡ്സ് വിഎസ് 102 സ്റ്റാന്റേർഡ് മോഡൽ 899 രൂപയ്ക്കും ഈ എൻഡ് ഓഫ് സീസൺ സെയിലിലൂടെ സ്വന്തമാക്കാൻ സാധിക്കും. നോയിസ് ബഡ്സ് വിഎസ് 104 ആകട്ടെ 1,299 രൂപയ്ക്കും ഇപ്പോൾ സ്വന്തമാക്കാം.
2,200 രൂപയുടെ ഡിസ്കൗണ്ട് ആണ് നോയിസ് ബഡ്സ് വിഎസ് 104ന് മിന്ത്ര പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന നോയിസിന്റെ മറ്റ് രണ്ട് ഇയർബഡുകളാണ് നോയിസ് ബഡ്സ് എയ്റോ, നോയിസ് ബഡ്സ് വീനസ് എന്നിവ. രണ്ടിന്റെയും യഥാർത്ഥ വില യഥാക്രമം 2,999 രൂപ, 5,499 രൂപ എന്നിങ്ങനെയാണ്. എന്നാൽ ഇവ ഇപ്പോൾ വെറും 799 രൂപയ്ക്കും 1,699 രൂപയ്ക്കും ഉപയോക്താക്കൾക്ക് സ്വന്തമാക്കാനുള്ള അവസരം വന്നിരിക്കുകയാണ്.
അതേ സമയം മിന്ത്രയ്ക്ക് സമാനമായ ഓഫർ വിൽപന ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും നടക്കുന്നുണ്ട്. ഇയർ എൻഡ് സെയിൽ എന്ന് പേരിലാണ് ഫ്ലിപ്പ്കാർട്ടിൽ ഓഫർ വിൽന നടക്കുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾക്ക് മികച്ച ഓഫറാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 16 വരെയാണ് ഫ്ലിപ്പ്കാർട്ടിലും ഡിസ്കൗണ്ട് സെയിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഫ്ലിപ്പകാർട്ട്, മിന്ത്ര തുടങ്ങിയ സൈറ്റുകൾ സന്ദർശിക്കുക.


Click it and Unblock the Notifications








