ബഹിരാകാശത്ത് വച്ച് നടന്ന കുറ്റകൃത്യത്തിൻറെ അന്വേഷണത്തിൽ നാസ

|

അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ തങ്ങളുടെ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും കൊണ്ട് ലോകരാജ്യങ്ങളെ എല്ലാകാലത്തും അതിശയിപ്പിക്കുകയു അസൂയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാസയിൽ ഇപ്പോൾ നടക്കുന്ന സംഭവം അറിഞ്ഞാൽ എല്ലാവരും മൂക്കത്ത് വിരൽ വയ്ക്കും. ബഹിരാകാശത്ത് നടന്ന ഒരു കുറ്റകൃത്യം അന്വേഷിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച സ്പൈസ് ഏജൻസി.

ബഹിരാകാശത്ത് വച്ച് നടന്ന കുറ്റകൃത്യത്തിൻറെ അന്വേഷണത്തിൽ നാസ

 

കാര്യം കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി നാസയെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. നാസ ബഹിരാകാശത്തേക്ക് അയച്ച അവരുടെ ബഹിരാകാശ യാത്രിക ആൻ മക്ലൈൻ അവിടെവച്ച് ഒപ്പിച്ചൊരു സ്വകാര്യ കുറ്റകൃത്യമാണ് നാസയെ പുലിവാല് പിടിപ്പിച്ചത്. ആൻ ബഹിരാകാശത്ത് വച്ച് തൻറെ മുൻ ജീവിതപങ്കാളിയുടെ ബാങ്ക് അക്കൌണ്ട് ആക്സസ് ചെയ്തു എന്നാണ് പരാതി. ഇതിൻറെ അന്വേഷണത്തിലാണ് ലോകത്തിലെ മികച്ച സ്പൈസ് ഏജൻസി.

ബഹിരാകാശത്തുവച്ച് അക്കൌണ്ട് ആക്സസ് ചെയ്തു

ബഹിരാകാശത്തുവച്ച് അക്കൌണ്ട് ആക്സസ് ചെയ്തു

ബഹിരാകാശ യാത്രിക ആൻ മക്ലൈൻ ആറ് മാസത്തെ സ്പൈസ് മിഷനുവേണ്ടിയാണ് ഇൻറർനാഷണൽ സ്പൈസ് സ്റ്റേഷനിലേക്ക് പോയത്. അവിടെവച്ച് തൻറെ മുൻ ജീവിതപങ്കാളിയായ സമ്മർ വോർഡൻറെ ബാങ്ക് അക്കൌണ്ട് ആൻ ആക്സസ് ചെയ്തു. ആൾമാറാട്ടത്തിന് തുല്ല്യമായ കുറ്റമാണ് ആൻ നടത്തിയതെന്നാണ് ആരോപണം. അമേരിക്കൻ എയർഫോഴ്സ് ഇൻറലിജൻസിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ വോർഡന് തൻറെ ബാങ്കിലെ സമ്പാദ്യങ്ങളെ കുറിച്ച് ആൻ എങ്ങനെ മനസ്സിലാക്കിയെന്നതിനെ കുറിച്ച് സംശയം ഉണ്ടായി.

ആൻ മക്ലൈൻറെ വിശദീകരണം

ആൻ മക്ലൈൻറെ വിശദീകരണം

തൻറെ ബാങ്ക് അക്കൌണ്ട് ആക്സസ് ചെയ്ത കമ്പ്യൂട്ടറുകൾ ഏതൊക്കെയാണെന്നറിയാനായി സമ്മർ വോർഡൻ ബാങ്കിൽ അപേക്ഷ നൽകി. വോർഡൻ സംശയിച്ചതുപോലെ അക്കൌണ്ട് ആക്സസ് ചെയ്ത കമ്പ്യൂട്ടറുകളിലൊന്ന് നാഷണൽ ഏയറനോട്ടിക്കൽ ആൻറ് സ്പൈസ് അഡ്മിനിസ്ട്രേഷൻറേത് തന്നെയായിരുന്നു. താൻ ബഹിരാകാശത്ത് ആയിരിക്കുമ്പോൾ അക്കൌണ്ട് ആക്സസ് ചെയ്തിരുന്നുവെന്നും അത് രണ്ടുപേരും ചേർന്നുണ്ടാക്കിയ സമ്പാദ്യങ്ങളെ കുറിച്ച് അറിയാനായിരുന്നുവെന്നും ആൻ മക്ലൈൻ വിശദീകരിച്ചു.

നാസ ഇൻസ്പെക്ടർ ജനറലിന് പരാതി നൽകി
 

നാസ ഇൻസ്പെക്ടർ ജനറലിന് പരാതി നൽകി

ആനിൻറെ വിശദീകരണം മുൻ ജീവിതപങ്കാളിയായ സമ്മർവോർഡന് തൃപ്തികരമായിരുന്നില്ല. അവർ ഫെഡറൽ ട്രേഡ് കമ്മീഷനും നാസ ഇൻസ്പെക്ടർ ജനറലിനും പരാതി നൽകി. ആൾമാറാട്ടം അനുമതിയില്ലാതെ ബാങ്ക് അകൌണ്ടിൽ ആക്സസ് ചെയ്യൽ എന്നീ പരാതികളാണ് വോർഡൻ ഫയൽ ചെയ്തത്. ഇരുവരും 2014ലാണ് വിവാഹിതരാകുന്നത്. 2018ൽ വോർഡൻ ഡിവോഴ്സ് ഫയൽ ചെയ്തിരുന്നു.

 ആൻ മക്ലൈൻ

ആൻ മക്ലൈൻ

പ്രശസ്തമായ വെസ്റ്റ്പോയിൻറ് മിലിറ്ററി അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ ആൻ മക്ലൈൻ ഇറാഖിൽ ആർമി പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 800 കോമ്പാറ്റ് മണിക്കൂർ ആർമി പൈലറ്റായി വിമാനം പറത്തിയ മക്ലൈൻ നാസയിൽ പ്രവേശിക്കുന്നത് 2013ലാണ്. മാർച്ചിൽ നാസ പ്ലാൻ ചെയ്ത ആദ്യത്തെ ഓൾ ഫീമെയിൽ സ്പൈസ് വാക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മക്ലൈൻ അവസാന നിമിഷമുണ്ടായ സ്പൈസ്സ്യൂട്ട് സൈസിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് മാറ്റിനിർത്തപ്പെട്ടത്.

ബഹിരാകാശത്തെ കുറ്റകൃത്യങ്ങൾ

ബഹിരാകാശത്തെ കുറ്റകൃത്യങ്ങൾ

അമേരിക്ക, കാനഡ, ജപ്പാൻ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ബഹിരാകാശ നയപ്രകാരം ബഹിരാകാശ യാത്രികർ അതത് രാജ്യത്തെ നിയമത്തിന് വിധേയരാണ്. ബഹിരാകാശത്ത് വച്ച് നടന്ന കുറ്റകൃത്യമെന്ന നിലയിൽ ആദ്യം രേഖപ്പെടുത്തിയ കേസാണ് ആൻ മക്ലൈൻറേത്. സ്പൈസ് ടൂറിസം വികസിച്ചുവരുന്ന കാലത്ത് ബഹിരാകാശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് കൃത്യമായ നയം ഉണ്ടാക്കേണ്ടത് ആവശ്യമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
In a bizarre turn of events, a NASA astronaut was accused of identity theft and unlawful access of their former spouse's bank account while on a six-month mission space.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X