വെള്ളം ഇന്ധനമാക്കി നാസയുടെ ക്യൂബ് സാറ്റ്സ് പേടകം എർത്ത് ഓർബിറ്റിൽ ഭ്രമണം നടത്തുന്നു

|

ബഹിരാകാശ പേടകങ്ങളുടെ ചരിത്രത്തിൽ നാഴിക കല്ലാവുന്ന കണ്ടുപിടുത്തവുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. വെള്ളം ഇന്ധനമാക്കി സഞ്ചരിക്കുന്ന രണ്ട് ചെറു പേടകങ്ങൾ വിജയകരമായി നാസ ലോ എർത്ത് ഓർബിറ്റിലെത്തിച്ചു. ക്യൂബ് സാറ്റ്സ് എന്നു പേരിട്ട രണ്ട് ചെറു പേടകളാണ് നാസ ചരിത്രപരമായ ദൌത്യത്തിന് ഉപയോഗിച്ചത്. ഈ ഇരട്ട ബഹിരാകാശ പേടകങ്ങൾ ഒമ്പത് കിലോമീറ്റർ അകലത്തിലാണ് ഭ്രമണം നടത്തുന്നത്.

വെള്ളം ഇന്ധനമാക്കി നാസയുടെ ക്യൂബ് സാറ്റ്സ് പേടകം എർത്ത് ഓർബിറ്റിൽ ഭ്രമ

 

ക്യൂബ് സാറ്റ്സ് തമ്മിൽ ആശയവിനിമയം നടത്തുന്നതിനായി ഒരു റേഡിയോ ഫ്രീക്വൻസി സൃഷ്ടിച്ചിട്ടുണ്ടെന്ന് നാസ വ്യക്തമാക്കി. ഇരു പേടകങ്ങളുടെയും അകലം ഒന്നിന് മറ്റൊന്നിൻറെ ദിശ മാറ്റാൻ കഴിയുന്ന ഉപകരണങ്ങളെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണ്. ഇരു പേടകങ്ങളുടെയും ഇന്ധന ടാങ്കിൽ വെള്ളമാണ് നിറച്ചിരിക്കുന്നത്. ഈ വെള്ളം നീരാവിയായാണ് ഇരു പേടകങ്ങളുടെയും ദിശ നിയന്ത്രിക്കുന്ന യന്ത്രങ്ങൾ പ്രവർത്തിക്കുക.

ക്യൂബ് സാറ്റ്

ക്യൂബ് സാറ്റ്

ക്യൂബ് സാറ്റ് വിക്ഷേപണത്തിന് മുൻപ് എല്ലാതരം സുരക്ഷാ പരിശോധനകളും നാസ പൂർത്തിയാക്കിയിരുന്നു. മുൻകൂട്ടി പ്ലാൻ ചെയ്ത് അനുമതികൾ വാങ്ങിയാണ് ഇവയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ ഡെമോൺസ്ട്രേഷൻ ആദ്യം ഭൂമിയിൽ നിന്ന് തന്നെയാണ് നിയന്ത്രിച്ചിരുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ ജല ഇന്ധന ബഹിരാകാശ പേടകമായ ക്യൂബ് സാറ്റ്സിൻറെ ഡെമോൺസ്ട്രേഷനിലൂടെ നിരവധി ചെറു പേടകങ്ങളുടെ പരീക്ഷണത്തിനാണ് തുടക്കം കുറിക്കുക.

ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ആൻറ് സെൻസർ ഡെമോൺസ്ട്രേഷൻ മിഷൻ

ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ആൻറ് സെൻസർ ഡെമോൺസ്ട്രേഷൻ മിഷൻ

നാസയുടെ ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ആൻറ് സെൻസർ ഡെമോൺസ്ട്രേഷൻ മിഷനാണ് ഈ പരീക്ഷണം നടത്തിയത്. ഈ മിഷനെ തുടർന്ന് കൂടുതൽ ഡെമോൺസ്ട്രേഷനുകൾ നടത്തുമെന്ന് OCSD വൃത്തങ്ങൾ അറിയിച്ചു. ചെറു പേടകങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ പഠനങ്ങൾ നടത്താൻ ക്യൂബ് സാറ്റ് കാരണമാകുമെന്ന് എയറോസ്പൈസ് കോർപ്പറേഷൻറെ സ്മോൾ സാറ്റലേറ്റ് ഡിപ്പാർട്ട്മെൻറ് ഡറക്ടർ ഡാറൻ റോവൻ വ്യക്തമാക്കി.

മാറ്റങ്ങൾക്ക് കാരണമാകും
 

മാറ്റങ്ങൾക്ക് കാരണമാകും

നാസയുടെ ക്യൂബ് സാറ്റ് ഡെമോൺസ്ട്രേഷൻ എന്ന നിലയിൽ നടത്തിയ പരീക്ഷണമാണെങ്കിലും ഇനിയുള്ള ബഹിരാകാശ പേടക മേഖലയിലെ വലീയ മാറ്റങ്ങൾക്ക് ഈ പരീക്ഷണം കാരണമാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
NASA has embarked on a new era of exploration with its first-ever water-powered spacecrafts! The American space agency successfully demonstrated a coordinated manoeuvre between two tissue-box size small spacecrafts, ‘CubeSats’ in the low-Earth orbit on June 21.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X