ചന്ദ്രയാൻ 2 വിക്രം ലാൻഡറിൻറേത് ഹാർഡ് ലാൻറിങ്; ചിത്രങ്ങൾ പുറത്തുവിട്ട് നാസ

|

ചന്ദ്രയാൻ 2വിൻറെ വിക്രം "ഹാർഡ് ലാൻഡിംഗ്" ആണ് നടത്തിയതെന്ന് അമേരിക്കയുടെ സ്പൈസ് ഏജൻസിയായ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ). ഇന്ത്യയുടെ ഏറ്റവും വലീയ ചാന്ദ്രദൌത്യത്തിനിലെ വിക്രം ലാൻഡർ ലാൻറ് ചെയ്ത ചന്ദ്രൻറെ അൺചാർട്ടഡ് ദക്ഷിണധ്രുവത്തിൻറ ഹൈ റസലൂഷൻ ചിത്രങ്ങൾ നാസയുടെ ഓർബിറ്റർ പകർത്തിയിരുന്നു. ഈ ചിത്രങ്ങളും നാസ പുറത്തുവിട്ടു.

ലാൻറിങ് സൈറ്റ്

സെപ്റ്റംബർ 7 ന് ഇസ്രോയുമായുള്ള ആശയവിനിമയം നഷ്ടപ്പെടുന്നതിന് മുമ്പ് സിംപെലിയസ് എൻ, മാൻസിനസ് സി ഗർത്തങ്ങൾക്കിടയിലുള്ള ഒരു പ്രദേശത്ത് വിക്രം ലാൻഡർ സോഫ്റ്റ് ലോഞ്ചിങിന് ശ്രമിച്ചിരുന്നു. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയായിരുന്നു ഈ സൈറ്റ് എന്നും നാസ തങ്ങൾക്ക് ലഭിച്ച ഇമേജുകളെ പറ്റി പഠിച്ചശേഷം വ്യക്തമാക്കി.

ഹാർഡ് ലാൻഡിംഗ്

വിക്രം നടത്തിയത് ഹാർഡ് ലാൻഡിംഗ് ആയിരുന്നുവെന്നും ബഹിരാകാശ പേടകത്തിന്റെ കൃത്യമായ സ്ഥാനം ചന്ദ്രൻറെ ഉയർന്ന പ്രദേശങ്ങളിലലെവിടെയാണെന്ന് ഇതുവരെ കൃത്യമായി നിർണ്ണയിക്കാനായിട്ടില്ലെന്നും നാസ വ്യക്തമാക്കി. ലക്ഷ്യമിട്ട ലാൻഡിംഗ് സൈറ്റിൻറെ ചിത്രം ലൂണാർ റീകണൈസൻസ് ഓർബിറ്റർ ക്യാമറ (എൽ‌ആർ‌സി) ക്വിക്ക് മാപ്പ് സംവിധാനം പകർത്തിയിട്ടുണ്ട്. സൈറ്റിൻറെ ചിത്രം മധ്യഭാഗത്തുനിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ലഭ്യമായിട്ടുള്ളത്.

സോഫ്റ്റ് ലാൻറ് ചെയ്യാനുള്ള ശ്രമം

സെപ്റ്റംബർ 7 നാണ് വിക്രം ലാൻറ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻറ് ചെയ്യാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ഇത്. ഇത് സാധ്യമായിരുന്നെങ്കിൽ ചന്ദ്രപ്രതലത്തിൽ ലാൻറ് ചെയ്ത രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയും ഇടം പിടിക്കുമായിരുന്നു. ടച്ച്ഡൗൺ സൈറ്റിന് 2.1 കിലോമീറ്റർ മുകളിലുള്ളപ്പോഴാണ് ഗ്രൌണ്ട് സ്റ്റേഷനുകളുമായുള്ള ബന്ധം വിക്രമിന് നഷ്ടമായതിന്.

ചാന്ദ്രരാത്രി

വിക്രം ലാൻഡറുമായി സമ്പർക്കം പുനസ്ഥാപിക്കാൻ ഇസ്രോയ്ക്ക് സെപ്റ്റംബർ 21 വരെ മാത്രമേ സമയം ഉണ്ടായിരുന്നുള്ളു. അതിനുശേഷം ഈ പ്രദേശത്ത് ചാന്ദ്രരാത്രി വരികയും ചെയ്തു. കൂടാതെ വിക്രം ലാൻഡറിൻറെയും അതിലുണ്ടായിരുന്ന പ്രജ്ഞാൻ റോവറിൻറെയും ദൗത്യജീവിതം ഒരു ചാന്ദ്ര ദിവസമാണെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. ഒരു ചാന്ദ്ര ദിവസം ഭൂമിയിലെ 14 ദിവസങ്ങൾക്ക് തുല്യമാണ്.

ലാൻഡറിലെ സംവിധാനങ്ങൾ

ചാന്ദ്രരാത്രികൾ വളരെയധികം തണുപ്പുള്ള സമയങ്ങളാണ്, പ്രത്യേകിച്ച് വിക്രം കിടക്കുന്ന ദക്ഷിണധ്രുവ പ്രദേശത്ത്. ചാന്ദ്ര രാത്രിയിൽ താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ താഴാം. ലാൻഡറിലെ സംവിധാനങ്ങൾ അത്തരം താപനിലയെ നേരിടാൻ രൂപകൽപ്പന ചെയ്തവയല്ല. കൂടാതെ സൗരോർജ്ജത്തിന്റെ അഭാവത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രവർത്തിക്കില്ല. ചാന്ദ്രരാത്രിയിൽ വിക്രം ലാൻഡർ എന്നന്നേക്കുമായും തകരാറിലാകുമെന്ന് ഇസ്രോ വെളിപ്പെടുത്തിയിരുന്നു.

ലൂണാർ റീകണൈസൻസ് ഓർബിറ്റർ

നാസയുടെ ചാന്ദ്ര ഓർബിറ്റായ ലൂണാർ റീകണൈസൻസ് ഓർബിറ്റർ (എൽ‌ആർ‌ഒ) വിക്രം ലാൻറ് ചെയ്യേണ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ സെപ്റ്റംബർ 17 ന് പറന്നിരുന്നു. ഈ അവസരത്തിൽ ലാൻറിങ് സൈറ്റിൻറെ ചിത്രങ്ങൾ നാസ പകർത്തുകയും ചെയ്തു. ഈ ചിത്രങ്ങളിലൊന്നും ലാൻഡർ കണ്ടെത്താൻ നാസയുടെ LROC സംഘത്തിന് സാധിച്ചിട്ടില്ലെന്ന് നാസ അറിയിച്ചു. ലഭിച്ച ചിത്രങ്ങൾ പരിശോധിച്ചതിൻറെ അടിസ്ഥാനത്തിൽ നാസ പുറത്തിവിട്ട വിവരങ്ങളിലാണ് വിക്രം ലാൻഡർ ഹാർഡ് ലാൻറ് ചെയ്തതാണെന്ന് ഉറപ്പിക്കുന്നത്.

മിഷൻ വിജയം

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 2ൻറെ അവസാനഘട്ട ലാൻഡിങ് പ്രശ്നങ്ങൾ കാരണം മിഷൻറെ 5 ശതമാനം പ്രവർത്തനങ്ങൾ മാത്രമാണ് നടക്കാതെ പോയത്. ചന്ദ്രയാൻ 2ൻറെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ അഭിമാന മിഷൻ അവസാനഘട്ടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും വിജയകരമായ പദ്ധതിയായാണ് ഇസ്രോയും മറ്റ് രാജ്യങ്ങളിലെ സ്പൈസ് ഏജൻസികളും കാണുന്നത്.

Best Mobiles in India

Read more about:
English summary
Vikram had a "hard landing", the National Aeronautics and Space Administration (NASA) said on Friday, as it released high-resolution images captured by its reconnaissance orbiter of the Moon's unchartered south pole where the Chandrayaan 2 lander attempted to soft-land during the ambitious mission three weeks ago.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X