Home
News

പുതിയ നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനിലൂടെ എച്ച്ഡി ക്വാളിറ്റിയിൽ കണ്ടന്റ് കാണാം

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നെറ്റ്ഫ്ലിക്സ് പുതിയൊരു മൊബൈൽ പ്ലാൻ പുറത്തിറക്കി. ഇതിനെ 'മൊബൈൽ +' പ്ലാൻ എന്നാണ് കമ്പനി വിളിക്കുന്നത്. പ്രതിമാസം 299 രൂപ വില വരുന്ന ഈ പ്ലാൻ ഉപയോക്താക്കൾക്ക് എച്ച്ഡി ക്വാളിറ്റിയിൽ കണ്ടന്റുകൾ നൽകുന്ന പ്ലാനാണ്. എല്ലാ നെറ്റ്ഫ്ലിക്സ് കണ്ടന്റുകളും ഈ പ്ലാനിലൂടെ ലഭ്യമാകും. ഇന്ത്യയിലെ അടിസ്ഥാന നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനിന് പ്രതിമാസം 199 രൂപയാണ് വില. ഈ പ്ലാനിലൂടെ എസ്ഡി ക്വാളിറ്റിയിൽ മാത്രമേ കണ്ടന്റ് കാണാൻ സാധിക്കുകയുള്ളു.

ക്വാളിറ്റി

മൊബൈലിൽ നെറ്റ്ഫ്ലിക്സ് കാണുന്നവർക്ക് നേരിടേണ്ടി വന്ന ക്വാളിറ്റി പ്രശ്നം പരിഹരിക്കുന്നതാണ് പുതിയ 299 രൂപ പ്ലാൻ. ഈ പ്ലാനിന് 199 രൂപ പ്ലാനുമായുള്ള പ്രധാന വ്യത്യാസം, ഇത് എച്ച്ഡി ക്വാളിറ്റിയിലുള്ള കണ്ടന്റുകൾ നൽകുന്നു എന്നതാണ്. ഇനി മുതൽ മൊബൈലിൽ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്നവർക്ക് അവർക്ക് ആവശ്യമുള്ള ക്വാളിറ്റി തിരഞ്ഞെടുക്കാൻ സാധിക്കും. 100 രൂപയുടെ വ്യത്യാസമാണ് ഇരു പ്ലാനുകളും തമ്മിലുള്ളത്.

നെറ്റ്ഫ്ലിക്സ് മൊബൈൽ+ പ്ലാൻ: വിശദാംശങ്ങൾ

നെറ്റ്ഫ്ലിക്സ് മൊബൈൽ+ പ്ലാൻ: വിശദാംശങ്ങൾ

സ്റ്റാൻഡേർഡ് മൊബൈൽ പ്ലാൻ പോലെ ഒരു സമയത്ത് ‘ഒരു സ്ക്രീൻ' എന്ന നിയന്ത്രണവുമായിട്ടാണ് നെറ്റ്ഫ്ലിക്സ് മൊബൈൽ+ പ്ലാൻ വരുന്നത്. സ്റ്റാൻഡേർഡ് നെറ്റ്ഫ്ലിക്സ് പ്ലാനിന് പ്രതിമാസം 649 രൂപ ചിലവാകുകയും എച്ച്ഡി കണ്ടന്റ് ഒരേസമയം 2 സ്ക്രീനുകളിൽ കാണാൻ സാധിക്കുകയും ചെയ്യുമ്പോൾ പുതിയ പ്ലാൻ ഒരു ഡിവൈസിൽ മാത്രം എച്ച്ഡി കണ്ടന്റ് 299 രൂപയ്ക്ക് ലഭിക്കും. മൊബൈലിൽ സ്ട്രീം ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം വർധിച്ചതാണ് ഇത്തരമൊരു പ്ലാൻ പുറത്തിറക്കുന്നതിലേക്ക് നെറ്റ്ഫ്ലിക്സിനെ എത്തിച്ചത്.

മൊബൈൽ +

നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ, മൊബൈൽ + പ്ലാൻ തമ്മിലുള്ള പ്രധാന വ്യത്യാസം വീഡിയോ ക്വാളിറ്റിയാണ്. ഇത് കൂടാതെ കണ്ടന്റ് പ്ലേ ചെയ്യാൻ കഴിയുന്ന ഡിവൈസുകളുടെ കാര്യത്തിലും വ്യത്യാസം ഉണ്ട്. പ്രതിമാസം 199 രൂപ വില വരുന്ന നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് മൊബൈൽ പ്ലാനിൽ കണ്ടന്റ് ഒരു സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ മാത്രമേ പ്ലേ ചെയ്യാൻ സാധിക്കുകയുള്ളു. മൊബൈൽ+ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കും.

പ്രീമിയം

നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം പ്ലാനായ പ്രതിമാസം 799 രൂപ വില വരുന്ന പ്ലാൻ 4കെ + എച്ച്ഡിആർ കണ്ടന്റ് ക്വാളിറ്റിയിൽ സ്ട്രീമിങ് നൽകുന്നു. ഇത് നെറ്റ്ഫ്ലിക്സിന്റെ പ്ലാനിന്റെ ‘പരിശോധന' കാലയളവ് മാത്രമാണ്. ഈ പ്ലാൻ വിപണിയിൽ മികച്ച പ്രതികരണം നേടുകയാമെങ്കിൽ ഇത് ദീർഘകാലത്തേക്കായി ലഭ്യമാകും. ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണം മോശമാണെങ്കിൽ ഈ പ്ലാൻ റദ്ദാക്കും നെറ്റ്ഫ്ലിക്സ് അതിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതൽ പ്രാദേശിക കണ്ടന്റ് ഉൾപ്പെടുത്തി ‘നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റ്' പോലുള്ളവ നടത്തി ഇന്ത്യയിൽ ഉപയോക്തൃ അടിത്തറ അതിവേഗം വർധിപ്പിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Netflix has launched a new mobile plan for its users in India. The company calls this the 'Mobile +' plan. Priced at Rs 299 per month, this plan offers HD quality content to its users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X