നാളെ മുതൽ രണ്ട് ദിവസം നെറ്റ്ഫ്ലിക്സ് സൌജന്യമായി ആസ്വദിക്കാം

|

നാളെ മുതൽ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നെറ്റ്ഫ്ലിക്സ് സൌജന്യ സ്ട്രീമിങ് നൽകുന്നു. നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റ് എന്ന രണ്ട് ദിവസത്തെ ഇവന്റിന്റെ ഭാഗമായാണ് സൌജന്യമായി നെറ്റ്ഫ്ലിക്സിലേക്ക് ആക്സസ് നൽകുന്നത്. നെറ്റ്ഫ്ലിക്സ് വരിക്കാരല്ലാത്ത ആർക്കും ആപ്പിലെ കണ്ടന്റ് സൌജന്യമായി ആസ്വദിക്കാൻ ഈ രണ്ട് ദിവസങ്ങളിൽ സാധിക്കും. സാധാരണ നിലയിൽ പണം നൽകി സബ്ക്രിപ്ഷൻ നേടിയാൽ മാത്രമേ ഈ കണ്ടന്റുകൾ കാണാൻ സാധിക്കുകയുള്ളു.

നെറ്റ്ഫ്ലിക്സ് സ്ട്രീം ഫെസ്റ്റ്

നാളെ മുതൽ നടക്കുന്ന നെറ്റ്ഫ്ലിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ നൽകാതെ തന്നെ നെറ്റ്ഫ്ലിക്സ് കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും. നാളെയും മറ്റന്നാളും മാത്രമേ ഈ ഓഫർ ഉള്ളു. സിനിമകൾ, ഷോകൾ, ഡോക്യുമെന്ററികൾ എന്നിവയടക്കമുള്ള മുഴുവൻ നെറ്റ്ഫ്ലിക്സ് കാറ്റലോഗും കാണാൻ പ്രമോഷണൽ ഓഫർ ഉപയോക്താക്കളെ അനുവദിക്കും. നെറ്റ്ഫ്ലിക്സ് കണ്ടന്റ് സൌജന്യമായി ആക്സസ് ചെയ്യാനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

സ്ട്രീംഫെസ്റ്റ്

വരിക്കാരല്ലാത്തവർക്കും സ്ട്രീംഫെസ്റ്റ് ലഭ്യമാണ്. നെറ്റ്ഫ്ലിക്സിൽ ഒരു അക്കൌണ്ട് ഉണ്ടെങ്കിൽ സൌജന്യമായി നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് ആസ്വദിക്കാൻ സാധിക്കും. ആദ്യം ഫോണിൽ നെറ്റ്ഫ്ലിക്സ് ആപ്പ് ഡൌൺലോഡ് ചെയ്യണം അതല്ലെങ്കിൽ നെറ്റ്ഫ്ലിക്സ്.കോം സ്ട്രീംഫെസ്റ്റ് വെബ്സൈറ്റ് സന്ദർശിക്കുക. ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി സൈൻ അപ്പ് ചെയ്‌ത് പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുക.

അക്കൗണ്ട്

വെബ്‌സൈറ്റിലോ ആപ്പിലോ നിങ്ങളുടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് കഴിഞ്ഞാൽ ഡിസംബർ 5, ഡിസംബർ 6 തീയതികളിൽ നിങ്ങൾക്ക് മുഴുവൻ കാറ്റലോഗും സൌജന്യമായി ആക്സസ് ചെയ്യാൻ സാധിക്കും. സ്‌ട്രീംഫെസ്റ്റിനായി സൈൻ അപ്പ് ചെയ്യുമ്പോൾ, പ്രൊഫൈൽസ്, പാരന്റൽ കൺട്രോൾസ്, നെറ്റ്ഫ്ലിക്സ് ഇൻ ഹിന്ദി, മൈ ലിസ്റ്റ്, സബ്ടൈറ്റിൽസ്, ഡബ്സ്, സ്മാർട്ട് ഡൗൺലോഡുകൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ടവ എല്ലാ ഫീച്ചറുകളും ലഭ്യമാകും.

കൂടുതൽ വായിക്കുക: നോക്കിയ 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തുമായികൂടുതൽ വായിക്കുക: നോക്കിയ 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തുമായി

സ്റ്റാൻഡേർഡ് ഡെഫനിഷൻ (

സ്ട്രീംഫെസ്റ്റിനായി സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ സ്മാർട്ട് ടിവി, ഗെയിമിംഗ് കൺസോൾ, ഐഒഎസ്, ആൻഡ്രോയിഡ് ആപ്പുകൾ, കമ്പ്യൂട്ടർ എന്നിവയിൽ നെറ്റ്ഫ്ലിക്സ് ബ്രൌസ് ചെയ്യാൻ സാധിക്കും. സ്ട്രീമിംഗ് ക്വാളിറ്റി സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ആയിരിക്കും. നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നടന്നിരുന്നു. ഇന്ത്യയിൽ കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് 199 രൂപയ്ക്ക് കുറഞ്ഞ നിരക്കിൽ മൊബൈൽ സ്ട്രീമിംഗ് പ്ലാൻ അവതരിപ്പിച്ചിരുന്നു.

199 രൂപ പ്ലാൻ

199 രൂപ നൽകിയാൽ നെറ്റ്ഫ്ലിക്സ് ഷോകൾ കാണാനുള്ള പ്ലാനാണ് നെറ്റ്ഫ്ലിക്സ് നൽകുന്നത്. നിലവിൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ്. ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, സീ 5, ആൾട്ട് ബാലാജി, വൂട്ട്, കൂടാതെ നിരവധി പ്ലാറ്റ്ഫോമുകളോട് നെറ്റ്ഫ്ലിക്സ് മത്സരിക്കുന്നു. ഏറ്റവും മികച്ച കണ്ടന്റുകൾ വരിക്കാരിലെത്തിക്കുന്ന നെറ്റ്ഫ്ലിക്സ് വലിയ ജനപ്രീതിയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളിലായി നേടിയത്.

കൂടുതൽ വായിക്കുക: നോക്കിയ 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തുമായികൂടുതൽ വായിക്കുക: നോക്കിയ 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തുമായി

Best Mobiles in India

English summary
Netflix is offering free streaming to users in India from tomorrow. Free access to Netflix is part of a two-day event called Netflix Streamfest.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X