മറ്റാർക്കും ലഭിക്കാത്ത കണ്ടന്റുകൾ നൽകുന്ന നെറ്റ്ഫ്ലിക്സിന്റെ എൻ-പ്ലസ് സബ്സ്ക്രിപ്ഷൻ

|

എൻ-പ്ലസ് എന്ന പുതിയ എക്സ്റ്റെൻഡഡ് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതികളിലാണ് നെറ്റ്ഫ്ലിക്സ്. വൈകാതെ തന്നെ ആളുകൾക്ക് കൂടുതൽ കണ്ടന്റുകൾ ലഭ്യമാക്കുന്ന ഈ സേവനം ലോഞ്ച് ചെയ്യും. സിനിമകളുമായും ഷോകളുമായും ബന്ധപ്പെട്ട "ഇൻസൈഡർ" കണ്ടന്റ് കാണാൻ ഈ സേവനം സഹായിക്കും. ഈ സേവനം ആരംഭിക്കുന്നതിന് മുമ്പ് നെറ്റ്ഫ്ലിക്സ് ഒരു സർവ്വേ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. ഈ സർവ്വേയിൽ നിന്നും ലഭിച്ച ഉപയോക്താക്കളുടെ പ്രതികരണം ഉൾപ്പെടുത്തിയായിരിക്കും പുതിയ എൻ-പ്ലസ് അവതരിപ്പിക്കുന്നത്.

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്കായി ഒരു സർവേ നടത്തുന്നതായുള്ള റിപ്പോർട്ട് നെക്സ്റ്റ് വെബാണ് പുറത്ത് വിട്ടത്. എൻ-പ്ലസ് എന്ന പുതിയ സബ്ക്രിപ്ഷൻ സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ സർവേയിലൂടെ മെയിലുുകളായി ഉപഭോക്താക്കൾക്ക് ലഭിച്ചത്. ഇതിലൂടെ പുതിയ സംരംഭം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരമൊരു വിഷയത്തിൽ ഉപയോക്താക്കൾക്ക് താല്പര്യം ഉണ്ടോ എന്ന് അറിയാനാണ് നെറ്റ്ഫ്ലിക്സ് ശ്രമിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്.

കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

നെറ്റ്ഫ്ലിക്സ് ഷോകൾ

പുതിയ സേവനം ആളുകൾക്ക് നെറ്റ്ഫ്ലിക്സ് ഷോകളെക്കുറിച്ച് കൂടുതലറിയാനുള്ള അവസരമാകുമെന്നാണ് സർവേ വെളിപ്പെടുത്തുന്നത്. നെറ്റ്ഫ്ലിക്സ് ഒറിജിനലുകളും മറ്റുള്ള കണ്ടന്റുകളും ഇതിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. വാർത്ത, അഭിമുഖം, വിശകലനം, ഗെയിമുകൾ, ഹൌടു, ഓഡിയൻസ് കോൺവർസേഷൻസ്, മ്യൂസിക്ക്, പോഡ്‌കാസ്റ്റുകൾ, ഇമേജ്, വീഡിയോ ഫീഡുകൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ കണ്ടന്റിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എൻ-പ്ലസ്

നെറ്റ്ഫ്ലിക്സിന് പണം ഉണ്ടാക്കാനുള്ള മറ്റൊരു മാർഗമായി പുതിയ എൻ-പ്ലസിനെ കാണേണ്ടതില്ല എന്നാണ് സൂചനകൾ. ഇത് സൌജന്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ കൈവശമുള്ള ഏത് നെറ്റ്ഫ്ലിക്സ് പ്ലാനിന്റെയും ഭാഗമായി ഇത് ലഭിക്കും. ചിലപ്പോൾ നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യാത്ത ആളുകൾക്ക് പോലും ഇത് ലഭ്യമാകും. ഏതൊരു ഷോയേയും അതിന്റെ കാസ്റ്റിനേയും കുറിച്ചുള്ള ഗൂഗിൾ സെർച്ച് വഴിയോ നെറ്റ്ഫ്ലിക്സ് വഴിയുള്ള മെസേജുകൾ / ഇമെയിലുകൾ വഴിയോ ആപ്പ് നോട്ടിഫിക്കേഷൻ വഴിയോ എൻ-പ്ലസിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നാണ് സൂചനകൾ.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?, അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?, അറിയേണ്ടതെല്ലാം

വിവരങ്ങൾ

നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ മൂവിയുടേയോ ഷോയെക്കുറിച്ചുള്ളതോ ആയ കൂടുതൽ വിവരങ്ങൾക്ക് പുറമെയായിരിക്കും എൻ-പ്ലസ് ഫീച്ചറിലൂടെ ലഭിക്കുന്ന വിവരങ്ങൾ. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭിക്കുന്ന വിവരങ്ങൾ മിക്കതും പരിമിതമായവയാണ്. പല ഷോകൾക്കും / സിനിമകൾക്കും ഇത്തരം വിവരങ്ങൾ നൽകിയിട്ടും ഇല്ല എത്താണ് ശ്രദ്ധേയം. എൻ-പ്ലസ് എന്നാ സിനിമകളുടെയും ഷോകളുടെയും വിവരങ്ങൾ ലഭ്യമാക്കും.

ആമസോൺ പ്രൈം വീഡിയോയിലും സമാന സംവിധാനം

ആമസോൺ പ്രൈം വീഡിയോയിലും സമാന സംവിധാനം

നെറ്റ്ഫ്ലിക്സിന്റെ എതിരാളിയായ ആമസോൺ പ്രൈം വീഡിയോയിലും എക്സ്-റേ എന്ന പേരിൽ എൻ-പ്ലസിന് സമാനമായ സവിശേഷതയുണ്ട്, ഇത് ഒരു ഷോയിലേയോ സിനിമയിലേയോ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു. നെറ്റ്ഫ്ലിക്സിന്റെ എൻ-പ്ലസിന് ആമസോൺ എക്സ്റേയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ സാധിച്ചില്ലെങ്കിൽ ഈ ഫീച്ചർ കൊണ്ട് വലിയ ഉപകാരം ഉണ്ടായെന്ന് വരില്ല. എന്നാൽ ഈ വിവരങ്ങൾക്കൊപ്പം കൂടുതൽ എക്സ്ക്ലൂസീവ് കണ്ടന്റ് കൂടി നൽകിയാൽ എൻ-പ്ലസ് എന്ന ഫീച്ചർ ജനപ്രീതി നേടുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം.കൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം.

Best Mobiles in India

English summary
Netflix is planning to launch a new extended service called N-Plus. The service will soon be launched to provide more content to the public.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X