Netflix: നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ തുച്ഛമായ വിലയ്ക്ക്; പക്ഷേ പരസ്യങ്ങൾ സഹിക്കണം

|

കുറഞ്ഞ നിരക്കിൽ സബ്ക്രിപ്ഷൻ നൽകാൻ ഒരുങ്ങുകയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നായ നെറ്റ്ഫ്ലിക്സ് (Netflix). പരസ്യങ്ങളോടെ കണ്ടന്റ് സ്ട്രീം ചെയ്യുന്ന പ്ലാനായിരിക്കും ഇത്. ഇക്കാര്യം കാൻ ലയൺസ് പരസ്യമേളയ്ക്കിടെ നടന്ന ഒരു അഭിമുഖത്തിൽ കമ്പനി സിഇഒ ടെഡ് സരൻഡോസ് സ്ഥിരീകരിച്ചതായി ദി ഹോളിവുഡ് റിപ്പോർട്ടറിന്റെ റിപ്പോർട്ടിൽ പറയുന്നു.

Netflix Plans

ഈ വർഷം അവസാനത്തോടെ നെറ്റ്ഫ്ലിക്സിന് വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. നെറ്റ്ഫ്ലിക്സിന് ഇതിനകം 2 ലക്ഷം പണമടച്ചുള്ള വരിക്കാരുണ്ടെന്ന് എർണിങ്സ് കോളിനിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ വരിക്കാരുടെ ആവശ്യവും പ്ലാറ്റ്ഫോമിനുണ്ട്. പണമടച്ചുള്ള വരിക്കാരുടെ എണ്ണത്തിലെ വളർച്ചയിൽ ഉണ്ടാകുന്ന കുറവ് കമ്പനിയുടെ വരുമാന വളർച്ചയെ മുരടിപ്പിച്ചിരിക്കുകയാണ്.

വരുമാന വളർച്ച

ആറുമാസത്തിനുള്ളിൽ മുന്നൂറോളം ജീവനക്കാരെ നെറ്റ്ഫ്ലിക്സ് (Netflix) പുറത്താക്കിയതിന്റെ കാരണവും വരുമാന വളർച്ച കുറഞ്ഞതാണ്. പരസ്യങ്ങളോടെ വരുന്ന പ്ലാനുകൾ വളരെ കുറഞ്ഞ നിരക്കിൽ നൽകാം എന്നതിനാൽ കൂടുതൽ വരിക്കാരെ നേടാനാകുമെന്നും പരസ്യവും സബ്ക്രിപ്ഷനും അടക്കം വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നുമാണ് നെറ്റ്ഫ്ലിക്സ് കരുതുന്നത്.

30000 രൂപയിൽ താഴെ വിലയിൽ പോക്കോ എഫ്4 5ജിയോട് മുട്ടാൻ ആരുണ്ട്?30000 രൂപയിൽ താഴെ വിലയിൽ പോക്കോ എഫ്4 5ജിയോട് മുട്ടാൻ ആരുണ്ട്?

നെറ്റ്ഫ്ലിക്സ് പ്ലാനുകൾ
 

ഉപയോക്താക്കൾക്കിടയിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ നെറ്റ്ഫ്ലിക്സ് പ്ലാനുകൾക്ക് വില കൂടുതലാണെന്നും അതുകൊണ്ട് പരസ്യങ്ങളുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാൻ ആളുകൾ ഒരുക്കമാണ് എന്നും വ്യക്തമായതായി സ്വേ പോഡ്‌കാസ്റ്റിലൂടെ സിഇഒ സരണ്ടോസ് പറഞ്ഞു. കുറഞ്ഞ നിരക്കിൽ പരസ്യങ്ങളോട് കൂടി കണ്ടന്റ് സ്ട്രീം ചെയ്യാൻ താല്പര്യമുള്ള ആളുകളെ ലക്ഷ്യമിട്ടാണ് നെറ്റ്ഫ്ലിക്സ് ഇത്തരമൊരു പ്ലാൻ അവതരിപ്പിക്കുന്നത്.

222 ദശലക്ഷം വരിക്കാർ

നെറ്റ്ഫ്ലിക്സ് (Netflix) നിലവിൽ 222 ദശലക്ഷം വരിക്കാരുള്ള ഏറ്റവും വലിയ സ്ട്രീമിങ് കമ്പനിയാണ്. എന്നാൽ 2022ന്റെ ആദ്യ പാദത്തിൽ പണമടച്ചുള്ള വരിക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് കമ്പനിയെ വലിയ രീതിയിൽ ബാധിച്ചു. വരിക്കാരുടെ നഷ്ടം മൂലമുണ്ടായ ആഘാതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കമ്പനി. ഇത് സ്ട്രീമിങ് കമ്പനിയുടെ ബിസിനസിനെ മാത്രമല്ല ബാധിച്ചത്, നിരവധി ജീവനക്കാർക്ക് നെറ്റ്ഫ്ലിക്സിലെ ജോലി നഷ്ടപ്പെടുകയും ചെയ്തു.

Netflix Plans: നെറ്റ്ഫ്ലിക്സിന്റെ നിലവിലെ പ്ലാനുകൾ

Netflix Plans: നെറ്റ്ഫ്ലിക്സിന്റെ നിലവിലെ പ്ലാനുകൾ

നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ വരിക്കാർക്ക് പ്ലാനുകൾ നൽകുന്നത് 149 രൂപ മുതലാണ്. 149 രൂപ വിലയുള്ള പ്ലാൻ മൊബൈലിലോ ടാബ്ലറ്റിലോ മാത്രം നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന ഒന്നാണ്. 480പി എന്ന ക്വാളിറ്റിയിലായിരിക്കും ഇതിൽ സ്ട്രീമിങ് ചെയ്യാൻ സാധിക്കുന്നത്. എല്ലാ നെറ്റ്ഫ്ലിക്സ് കണ്ടന്റിലേക്കും ആക്സസ് നൽകുന്ന പ്ലാനിലൂടെ ഒരു ഡിവൈസിൽ മാത്രമേ സ്ട്രീമിങ് സാധ്യമാവുകയുള്ളു.

15000 രൂപയിൽ താഴെ വിലയും വലിയ ബാറ്ററിയുമുള്ള ഫോൺ വേണോ?, ഇവ തിരഞ്ഞെടുക്കാം15000 രൂപയിൽ താഴെ വിലയും വലിയ ബാറ്ററിയുമുള്ള ഫോൺ വേണോ?, ഇവ തിരഞ്ഞെടുക്കാം

199 രൂപ വിലയുള്ള പ്ലാൻ

മൊബൈലിലോ ടാബ്ലറ്റിലോ സിനിമകൾ സ്ട്രീം ചെയ്യാൻ താല്പര്യം ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന മറ്റൊരു ആകർഷകമായ നെറ്റ്ഫ്ലിക്സ് പ്ലാനാണ് 199 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ നിങ്ങൾക്ക് സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ, ടിവി എന്നിവയിൽ സ്ട്രീമിങ് ചെയ്യാൻ സാധിക്കുന്നു. ഇത് മികച്ചൊരു പ്ലാനാണ്. ഈ പ്ലാനിലൂടെയും 480പി ക്വാളിറ്റിയുള്ള വീഡിയോ മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു. ബേസിക്ക് പ്ലാൻ എന്നാണ് 199 രൂപ പ്ലാൻ അറിയപ്പെടുന്നത്. ഈ പ്ലാൻ തിരഞ്ഞടുത്താലും നിങ്ങൾക്ക് ഒരു സമയത്ത് ഒരു ഡിവൈസിൽ മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു.

499 രൂപ പ്ലാൻ

480പി എന്ന ക്വാളിറ്റിയിൽ വീഡിയോ സ്ട്രീം ചെയ്താൽ പോരെന്ന് തോന്നുന്ന ആളുകൾക്ക് കൂടുതൽ വിലയുള്ള പ്ലാൻ തിരഞ്ഞെടുക്കാം. 1080പി അഥവാ ഫുൾ എച്ച്ഡി ക്വാളിറ്റിയിൽ കണ്ടന്റ് സ്ട്രീം ചെയ്യേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 499 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരേ സമയം രണ്ട് സ്ക്രീനുകളിൽ വരെ സ്ട്രീമിങ് സാധ്യമാകും. സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ, ടിവി എന്നിവയിലെല്ലാം ഈ പ്ലാനിലൂടെ സ്ട്രീം ചെയ്യാം. രണ്ട് പേർക്കായി ഒരുമിച്ച് എടുക്കാവുന്ന പ്ലാനാണ് ഇത്. എല്ലാ കണ്ടന്റിലേക്കും ആക്സസും ഇതിലൂടെ ലഭിക്കുന്നു.

649 രൂപ പ്ലാൻ

നെറ്റ്ഫ്ലിക്സ് നൽകുന്ന ഏറ്റവും മികച്ച പ്ലാനാണ് പ്രീമിയം പ്ലാൻ. ഈ പ്ലാനിലൂടെ 4കെ + എച്ച്ഡിആർ ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാൻ സാധിക്കും. ഫോൺ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവി, ടാബ്ലറ്റ് എന്നിവയിലെല്ലാം കണ്ടന്റ് സ്ട്രീം ചെയ്യാൻ ഇതിലൂടെ സാധിക്കും. നാല് ആളുകൾക്ക് ഒരേ സമയം സ്ട്രീമിങ് സാധ്യമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ചിലപ്പോൾ ഐഫോണുകളിൽ 80 ശതമാനത്തിൽ കൂടുതൽ ചാർജ് കയറില്ല; കാരണം ഇതാണ്ചിലപ്പോൾ ഐഫോണുകളിൽ 80 ശതമാനത്തിൽ കൂടുതൽ ചാർജ് കയറില്ല; കാരണം ഇതാണ്

Best Mobiles in India

English summary
Netflix, one of the largest OTT platforms in the world, is preparing to offer low-cost subscriptions. This is a plan that streams content with ads.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X