മികച്ച ആനുകൂല്യങ്ങളുമായി എയർടെൽ പുതിയ പ്ലാൻ ആരംഭിച്ചു

|

ലോക്ക്ഡൌൺ സമയത്ത് ഉപയോക്താക്കളെ സഹായിക്കാനുള്ള പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനികൾക്കിടയിൽ വ്യത്യസ്തമായ പ്ലാനുമായി ഉപയോക്താക്കളെ ആകർഷിക്കുകയാണ് എയർടെൽ. മറ്റ് കമ്പനികൾക്കൊപ്പം പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി സൌജന്യ ടോക്ക് ടൈം പോലുള്ള ഓഫറുകൾ നൽകുന്ന കമ്പനി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്ലാൻ പുറത്തിറക്കി. കോർപ്പറേറ്റ് ഉപയോക്താക്കൾക്കായി ഒരു ഹോം പ്ലാനാണ് കമ്പനി പുറത്തിറക്കിയത്.

ബാൻഡ്‌വിഡ്ത്ത്

ബാൻഡ്‌വിഡ്ത്ത് അപ്‌ഗ്രേഡുകൾ, ഡി‌എസ്‌എൽ, 4 ജി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വർക്ക് ഫ്രം ഹോം, സഹകരണ സേവനങ്ങൾ, സെക്യൂരിറ്റി സൊല്യൂഷൻസ് എന്നിവയ്ക്കായി ആശയവിനിമയം സുരക്ഷിതമാക്കാനും ഉപയോക്താക്കൾക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങളും ജോലി ആവശ്യങ്ങളും തടസമില്ലാതെ നടത്താനാവാശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും എയർടെൽ തയ്യാറാവുന്നുവെന്നാണ് കമ്പനി അറിയിച്ചത്.

കൂടുതൽ വായിക്കുക: മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് സഹായിക്കുന്നവർക്ക് എയർടെല്ലും ജിയോയും കമ്മീഷൻ നൽകുന്നുകൂടുതൽ വായിക്കുക: മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് സഹായിക്കുന്നവർക്ക് എയർടെല്ലും ജിയോയും കമ്മീഷൻ നൽകുന്നു

കോർപ്പറേറ്റ്

പുതുതായി ആരംഭിച്ച കോർപ്പറേറ്റ് പ്ലാനിന്റെ വില 3,999 രൂപയാണ്. ഇതിലൂടെ നിങ്ങൾക്ക് പ്രതിമാസം 50 ജിബി ഡാറ്റയും കോർപ്പറേറ്റ് മി-ഫൈയുള്ള ഹോട്ട്‌സ്‌പോട്ട് ഡിവൈസും ലഭിക്കും. ഇത് സൌജന്യമായി 100 മെസേജുകളും നൽകുന്നുണ്ട്. മറ്റൊരു പ്ലാൻ കൂടി എർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് 1,099 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിംഗിനൊപ്പം ഒരു റൂട്ടറും കമ്പനി നൽകുന്നുണ്ട്.

എയർടെൽ

കോർപ്പറേറ്റ് പ്ലാനുകൾക്ക് പുറമേ എയർടെൽ 350 രൂപയ്ക്ക് സിം കണക്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ ഉപഭോക്താവിന് 50 ജിബി ഡാറ്റ ലഭിക്കും. കൂടാതെ മറ്റൊരു ടോപ്പ്-അപ്പ് പ്ലാൻ 200 രൂപയ്ക്ക് 35 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. വീഡിയോ കോൺഫറൻസിംഗിനായുള്ള സൂം ആപ്ലിക്കേഷനുമായി കമ്പനി സഹകരിച്ച് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി കമ്പനി 299 രൂപ, 399 രൂപ, 499 രൂപ, 1,599 രൂപ നിരക്കുകളിലുള്ള പ്ലാനുകൾ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ പ്രതിമാസ, വാർഷിക പ്ലാനുകളിൽ ലാഭകരം ഏത്?

കൊറോണ വൈറസ്

കൊറോണ വൈറസ് രോഗികൾക്ക് സംഭാവനയായി പണം നൽകാൻ കഴിയുന്ന ഒരു പ്രത്യേക സെക്ഷൻ എയർടെൽ പേയ്‌മെന്റ് ബാങ്ക് ആരംഭിച്ചു. കോവിഡ് 19 രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഭാരതി ആക്സ ജനറൽ ഇൻഷുറൻസുമായി പേയ്‌മെന്റ് ബാങ്ക് സംവിധാനം ചേർന്ന് പ്രവർത്തിക്കും. ഈ പോളിസി രണ്ട് തരത്തിൽ ഇൻഷുറൻസ് നൽകുന്നുണ്ട്. ഒന്ന് പ്രതിമാസവും രണ്ടാമത്തേത് നിശ്ചിത തുക എന്ന രീതിയിലുമാണ് ഈ ഇൻഷൂറൻസ് ലഭ്യമാവുക.

അപ്പോളോ

എയർടെൽ അപ്പോളോ 24/7 മായി ചേർന്ന് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം പരിശോധിക്കാൻ കഴിയുന്നൊരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് വൈറസിന്റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. കൂടാതെ ഉപയോക്താക്കൾക്ക് കൊറോണ ഉണ്ടാവാനുള്ള സാധ്യതകളും ഇതിലൂടെ തിരിച്ചറിയാം. എയർടെൽ താങ്ക്സ് ആപ്പിലാണ് ഈ സംവധാനം കമ്പനി ഒരുക്കിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ 50 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ 50 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

രാജ്യത്ത്

രാജ്യത്ത് ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ ടെലിക്കോം കമ്പനികളെല്ലാം അവർ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങളും നീട്ടി നൽകണമെന്ന് ട്രായ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എല്ല മുൻനിര കമ്പനികളും വാലിഡിറ്റി നീട്ടി നൽകുന്നത് ഉൾപ്പെടെയുള്ള ഓഫറുകൾ ഈ ലോക്ക്ഡൌൺ കാലത്ത് ഉപയോക്താക്കൾക്ക് നൽകിയിരുന്നു. സൌജന്യമായി ടോക്ക്ടൈമും റീചാർജ് ചെയ്യാൻ പുതിയ സംവിധാനങ്ങളും കമ്പനികൾ നൽകി. മെയ് മാസം വരെ ആനുകൂല്യങ്ങൾ നീട്ടുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും ഇതുവരെ കമ്പനികൾ പുറത്ത് വിട്ടിട്ടില്ല.

Best Mobiles in India

Read more about:
English summary
Airtel is going an extra mile to help its users during a lockdown. The telco has launched offers for its prepaid users, such as free talk time. However, the operator has now come up with a new strategy for its enterprise segment. The telco has launched work from home plans for its corporate users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X