ഒരുവർഷത്തേക്കുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകമായി ബിഎസ്എൻഎൽ

|

എയർടെൽ, വോഡഫോൺ-ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികൾ താരിഫ് വില ഉയർത്തി പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിക്കുന്ന തിരക്കിലാണ്. ഇത് പിന്തുടരാതെ താരിഫ് വില അതേപടി നിലനിർത്തി വിപണിയിൽ സജീവമാവുകയാണ് പൊതുമേഖല ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ. ഇപ്പോഴിതാ ഒരു വർഷത്തെ വാലിഡിറ്റിയോടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി. കമ്പനി അവതരിപ്പിച്ച പുതിയ ആശയമാണ് ഇത്. ഒരു വർഷത്തേക്കുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് കമ്പനി അൺലിമിറ്റ്ഡ് കോളിംഗും ഡാറ്റയും നൽകുന്നു. പക്ഷേ ഉപയോക്താക്കൾ മുൻ‌കൂട്ടി തന്നെ പേയ്‌മെന്റുകൾ നൽകണം.

ബി‌എസ്‌എൻ‌എൽ വാർ‌ഷിക പോസ്റ്റ്‌പെയ്ഡ് പ്ലാൻ
 

ബി‌എസ്‌എൻ‌എൽ വാർ‌ഷിക പോസ്റ്റ്‌പെയ്ഡ് പ്ലാൻ

നിലവിൽ ബി‌എസ്‌എൻ‌എൽ പത്ത് പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് ആരംഭിക്കുന്നത് 1,115 രൂപയിലാണ്. ഈ പ്ലാൻ 500 എംബി ഡാറ്റ, 100 എസ്എംഎസ്, കൂടാതെ പ്രതിദിനം 50 രൂപ വിലയുള്ള കോളിംഗ് എന്നിവ നൽകുന്നു. 1,677 രൂപയുടെ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും 100 മിനുറ്റ് കോളിങ്ങും 100 എസ്എംഎസുകളും 500 എംബി ഡാറ്റയും 12 മാസത്തേക്ക് നൽകുന്നു. അടുത്തത് 2,532 രൂപയുടെ പ്ലാനാണ്. 180 മിനിറ്റ് കോളിംഗ്, 100 എസ്എംഎസ്, 3 ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചു

പ്രീമിയം പ്ലാനുകൾ

പ്രീമിയം പ്ലാനുകൾ

പ്രീമിയം പ്ലാനുകൾ പരിശോധിച്ചാൽ ആദ്യത്തേത് 4, 389 രൂപ നിരക്കിലുള്ള പ്ലാനാണ്. ഈ പ്ലാൻ 30 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ നൽകുന്ന 30ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസായി കുറയും. മറ്റ് പ്ലാനുകളുടെ വില 5909 രൂപ, 8,160 രൂപ, 12,662, രൂപ, 17,164 രൂപ എന്നിങ്ങനെയാണ്. അൺലിമിറ്റഡ് ഡാറ്റാ, അൺലിമിറ്റഡ് കോളിംഗ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

വാലിഡിറ്റി

ഈ പ്ലാനുകൾ ഒരു വർഷത്തേക്ക് സാധുതയുള്ളതാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ കണക്കുകൂട്ടുകയാണെങ്കിൽ ഉപയോക്താവിന് ഒരു മാസം യഥാ ക്രമം 99 രൂപ, 149 രൂപ, 225 രൂപ, 399 രൂപ എന്നിങ്ങനെയുള്ള തുകകൾ മാത്രമാണ് ഈ ആനുകൂല്യങ്ങൾക്കായി നൽകേണ്ടി വരുന്നത്. സ്വകാര്യ കമ്പനികളൊന്നും തന്നെ വാർഷിക പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബിഎസ്എൻഎല്ലിന്റെ വിപണിയിലെ ശക്തമായ നിലനിൽപ്പിന് ഈ പ്ലാൻ സഹായകമാകും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനങ്ങൾ മാർച്ച് 1 മുതൽ ആരംഭിക്കും

സ്വകാര്യ കമ്പനി
 

എയർടെലിനെപ്പോലുള്ള ഒരു സ്വകാര്യ കമ്പനി നാല് പ്ലാനുകൾ മാത്രമേ പോസ്റ്റ്പെയ്ഡ് പ്ലാനായി വാഗ്ദാനം ചെയ്യുന്നള്ളു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. 499 രൂപയിൽ തുടങ്ങി 1,599 രൂപയിൽ അവസാനിക്കുന്ന പ്ലാനുകളാണ് എയർടെല്ലിനുള്ളത്. ഈ പ്ലാനുകൾക്ക് ഒരു മാസത്തേക്ക് മാത്രമേ വാലിഡിറ്റിയുള്ളൂ. എന്തായാലും എയർടെലും വോഡഫോണും വാഗ്ദാനം ചെയ്യുന്നതുപോലുള്ള ഒരു ആഡ്-ഓൺ കണക്ഷൻ ബി‌എസ്‌എൻ‌എൽ വാഗ്ദാനം ചെയ്യുന്നില്ല എന്നത് പ്രത്യേകം പറയേണ്ടതുണ്ട്.

4ജി

ബിഎസ്എൻഎൽ 4ജി ആരംഭിക്കാനുള്ള പദ്ധതികൾ നടന്ന് വരികയാണ് മാർച്ച് 1 ന് 4ജി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ കമ്പനി മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു. ബി‌എസ്‌എൻ‌എല്ലിന്റെ 74 രൂപ, 75 രൂപ, 153 രൂപ പ്ലാനുകളാണ് പരിഷ്കരിച്ചത്. മൂന്ന് പ്ലാനുകളുടെയും വാലിഡിറ്റി പകുതിയായി വെട്ടികുറച്ചു. 180 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനുകളിൽ ഇപ്പോൾ 90 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. കേരള സർക്കിളിലുള്ള 118 രൂപ, 187 രൂപ, 399 രൂപ പ്ലാനുകളുടെ വാലിഡിറ്റിയുടെ കമ്പനി കുറച്ചിരുന്നു.

കൂടുതൽ വായിക്കുക: പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും വെട്ടികുറച്ച് ബിഎസ്എൻഎൽ

Most Read Articles
Best Mobiles in India

Read more about:
English summary
Even though, private players like Airtel, Vodafone-Idea, and Reliance Jio are revising new prepaid plans. State-run telecom operator BSNL seems in no mood to follow the same as it is launching postpaid plans with one-year validity. Which itself is a new concept introduced by the telco. The company ships unlimited calling and data with its postpaid plans for the year. However, users have to make payments beforehand.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X