പുതിയൊരു ഭീമൻ ഗ്രഹം കണ്ടെത്തി ശാത്രജ്ഞർ; ഇത് ഭൂമിയെ ബാധിക്കുമോ?

|

ബഹിരാകാശ ഗവേഷണങ്ങൾ എല്ലാ ദിവസവും പുതിയ കണ്ടെത്തലുകൾ നടത്തികൊണ്ടേയിരിക്കുന്നു. പുതുതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് ഒരു ഭീമൻ ഗ്രഹത്തെയാണ്. ഭൂമിയിൽ നിന്ന് 284 ട്രില്യൺ കിലോമീറ്റർ അകലെയുള്ള ഈ ഭീമൻ ഗ്രഹത്തിന് ബഹിരാകാശ ഗവേഷകർ നൽകിയിരിക്കുന്ന പേര് ജിജെ 3512 ബി എന്നാണ്. ഇത്തരത്തിലൊരു ഗ്രഹം ഉണ്ടായിരിക്കാൻ പാടില്ലാത്തതാണ് എന്നും ഗവേഷകർ വ്യക്തമാക്കുന്നു.

 

ജിജെ 3512 ബി

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും ആശയങ്ങളും ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ജിജെ 3512 ബി ഈ വിഭാഗത്തിലൊന്നും പെടുന്നതല്ലെന്ന് ബഹിരാകാശ പഠിതാക്കൾ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ വ്യക്തമാക്കുന്നു. സ്പെയിനിലെ കാലർ ആൾട്ടോ, സിയറ നെവാഡ, മോണ്ട്സെക് അസ്ട്രണോമിക്കൽ ഒബ്സർവേഷൻസും കാലിഫോർണിയയിലെ ലാസ് കംബ്രസ് ഒബ്സർവേറ്ററി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

വലിപ്പം ഇതുവരെ കൃത്യമായി കണ്ടെത്തിയില്ല

പുതിയ കണ്ടെത്തൽ നിരവധി ചോദ്യങ്ങളിലേക്കാണ് ബഹിരാകാശ നിരീക്ഷണത്തെ നയിക്കുന്നത്. ജിജെ 3512 ബി ഗ്രഹത്തിന്റെ വലുപ്പം ഇതുവരെ കൃത്യമായി ഗവേഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അതിന് ചുറ്റും പരിക്രമണം ചെയ്യുന്ന ഒരു കുള്ളൻ നക്ഷത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ ജിജെ 3512 ബി ഗ്രഹത്തിന് വലിപ്പമുണ്ട്. നക്ഷത്രത്തിന്റെ വലുപ്പമാവട്ടെ വളരെ ചെറുതുമാണ്. ഏകദേശം സൂര്യന്റെ അഞ്ചിലൊന്ന് വലുപ്പവും 50 മടങ്ങ് വരെ തിളക്കം കുറവുമാണ് ഈ കുള്ളൻ നക്ഷത്രത്തിന്.

നക്ഷത്രത്തേക്കാൾ വലുത്
 

കൂടുതൽ താരതമ്യം ചെയ്യുമ്പോൾ സൂര്യന്റെ ഭാരം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാൾ 1,047 മടങ്ങ് കൂടുതലാണ്. അതേസമയം ജിജെ 3512 ബിയ്ക്കൊപ്പമുള്ള നക്ഷത്രത്തിന്റെ ഭാരം 270 മടങ്ങ് മാത്രമാണ് കൂടുതൽ. പ്ലാനറ്റ് ജിജെ 3512 ബിയുടെ വലിപ്പം ഏകദേശം വ്യാഴത്തിൻറെ പകുതിയോളം മാത്രമാണെന്നാണ് ഗവേഷകർ കരുതുന്നത്. ഈ കണ്ടെത്തലിൽ വിചിത്രമായി തോന്നിയത് ജിജെ 3512 ബി ചുറ്റും പരിക്രമണം ചെയ്യുന്ന നക്ഷത്രത്തേക്കാൾ വലുതാണ് എന്നതാണ്.

മാതൃകകൾക്കപ്പുറമുള്ള കണ്ടെത്തൽ

നിലവിലുള്ള മോഡലുകൾ കാണിക്കുന്നത് ജിജെ 3512 ബി ഗ്രഹം വളരെ വലുതാണെന്നും അത് ബഹിരാകാശ ഗവേഷകരെ അതിശയിപ്പിക്കുമെന്നും അത്തരം നക്ഷത്രങ്ങൾക്ക് ചുറ്റും ഭൂമിയുടെ വലുപ്പമുള്ള ഗ്രഹങ്ങളോ അതിലേറെ വലിയ സൂപ്പർ എർത്തുകളോ മാത്രമേ ഉണ്ടാകൂ എന്നും പഠനം നടത്തിയവരിലൊരാളായ ക്രിസ്റ്റോഫ് മൊർദാസിനി പറഞ്ഞു. ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ ഇതുവരെയുണ്ടായ മാതൃകകൾക്കപ്പുറം ചിലത് കൂടിയുണ്ടെന്നാണ് ഈ പുതിയ ഗ്രഹത്തിൻറെ കണ്ടെത്തലോടെ ഉണ്ടായിരിക്കുന്നത്.

കോർ അക്രീഷൻ മോഡൽ

ഇതുവരെ ഉണ്ടായ പഠനങ്ങളിൽ നിന്നും രൂപികരിച്ച ബഹിരാകാശ ഗവേഷണത്തിൻറെ രീതിശാസ്ത്രങ്ങളും ഘടകങ്ങളും അനുസരിച്ച് സാങ്കേതികമായി ജിജെ 3512 ബി ഗ്രഹം ഒരിക്കലും നിലനിൽക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഈ ഗ്രഹം നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ രൂപവത്കരണത്തെ വിശദീകരിക്കുന്ന കോർ അക്രീഷൻ മോഡലിനെ പുതിയ ഗ്രഹത്തിൻറെ കണ്ടെത്തൽ ചോദ്യം ചെയ്യുന്നു.

ഡിസ്ക് ഇൻസ്റ്റേബിലിറ്റി മോഡൽ

ആദ്യമായി കോർ അക്രീഷൻ രൂപീകരണ മാതൃകയിൽ വിശദീകരിക്കാൻ കഴിയാത്ത ഒരു എക്സോപ്ലാനറ്റിനെ ഞങ്ങൾ കൃത്യമായി ചിത്രീകരിച്ചുവെന്ന് ജിജെ 3512 ബി ഗ്രഹത്തെ കുറിച്ചുള്ള പഠനങ്ങളുടെ പ്രധാന രചയിതാവായ ജുവാൻ കാർലോസ് മൊറേൽസ് പറഞ്ഞു. നിലവിലില്ലെന്ന് ശാസ്ത്രലോകം വിശ്വസിച്ച ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് പുതിയ ഗ്രഹം തെളിയിച്ചേക്കാം. ഗുരുത്വാകർഷണ അസ്ഥിരതയുടെ മാതൃകയും ഭീമൻ ഗ്രഹങ്ങളുടെ സൃഷ്ടിയിൽ അത് എങ്ങനെ പങ്കു വഹിക്കുന്നുവെന്നും ഇത് തെളിയിച്ചേക്കാം. ഡിസ്ക് ഇൻസ്റ്റേബിലിറ്റി മോഡലിന്റെ ഉത്തമ ഉദാഹരണമാണിത്. ഇവ പുതിയ കണ്ടെത്തലുകൾക്ക് സഹായിക്കുന്ന പുതിയ തിയ്യറിയാണ്.

Best Mobiles in India

Read more about:
English summary
Space is vast and promotes discoveries every day. Astronomers have now discovered a new planet called GJ 3512b which is nearly 284 trillion km away from Earth and is massive in size. It's so gigantic, that astronomers opine it shouldn't exist at all.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X