അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി പുതിയ ഓപ്പോ കെ10

|

ആഗോളതലത്തിൽ തന്നെ പ്രമുഖ സ്‌മാർട്ട് ഡിവൈസുകളുടെ ബ്രാൻഡായ ഓപ്പോ അതിന്റെ വരാനിരിക്കുന്ന കെ-സീരീസ് സ്മാർട്ട്‌ഫോണായ കെ10 രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ ഉപയോക്താക്കൾക്ക് വേണ്ടി നിർമ്മിച്ചതാണ് ഈ സ്മാർട്ട്ഫോൺ. പെർഫോമൻസിൽ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സ്മാർട്ട്‌ഫോൺ അനുഭവം നൽകുന്നതിനായി ഈ പുതിയ ഓപ്പോ ഹാൻഡ്‌സെറ്റ് അതിശയിപ്പിക്കുന്ന സവിശേഷതകൾ കൊണ്ടുവരും.

 
അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി ഓപ്പോ കെ10

നിങ്ങൾ ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ ഓപ്പോയിൽ നിന്നുള്ള പുതിയ കെ10 നിങ്ങൾ എന്തുകൊണ്ട് പരിഗണിക്കണം എന്ന് നോക്കാം.

അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി ഓപ്പോ കെ10

ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിലേതിന് സമാനമായ എഐ എൻഹാനസ്ഡ് ക്യാമറ സവിശേഷതകൾ

ഓപ്പോ കെ10 മൊബൈൽ ഫോട്ടോഗ്രാഫിക്ക് പുതിയ മാനദണ്ഡങ്ങൾ നൽകുന്നതാണ്. ഓപ്പോയുടെ ക്യാമറ-ഫോക്കസ്ഡ് ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോണുകളിലേതിന് സമാനമായ ഇൻഡസ്ട്രി-ലീഡിങ് ഫീച്ചറുകളുള്ള എഐ എൻഹാനസ്ഡ് ക്യാമറ സെറ്റപ്പോടെയാണ് വരുന്നത്. ഈ മാർക്വീ എഐ- എൻഹാനസ്ഡ് ക്യാമറകളുടെ സവിശേഷതകൾ ഡിഎസ്എൽആറിന് സമാനമായ പോർട്രെയ്‌റ്റുകളും മികച്ച 50 എംപി ഹൈ റസലൂഷൻ ചിത്രങ്ങളും പകർത്താൻ നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ഫോട്ടോഗ്രാഫി അനുഭവം മൊത്തത്തിൽ മികച്ചതാക്കുന്നു.

അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി ഓപ്പോ കെ10

സെൽഫി ക്യാമറ വിഭാഗത്തിൽ ഓപ്പോയുടെ മികവ് പ്രത്യേകം പറയേണ്ടതില്ല. അതുകൊണ്ട് തന്നെ കെ10 സെൽഫി ക്യാമറ പെർഫോമൻസും മികച്ചതായിരിക്കും. മികച്ച സെൽഫികൾ എടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് എല്ലാ ട്രെൻഡിങ് ഫീച്ചറുകളും മോഡുകളും ഉൾപ്പെടുത്തിയിട്ടുള്ള 16 എംപി എഐ സെൽഫി ക്യാമറയാണ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുള്ളത്. പുതിയ ഓപ്പോ കെ10 ക്യാമറ സിസ്റ്റം ഉപയോഗിക്കാൻ വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണ്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി ഓപ്പോ കെ10

കരുത്തുറ്റ പ്രകടനം

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 സിപിയുവിന്റെ കരുത്തിൽ പ്രവർത്തിക്കുന്നതിനാൽ കെ10 ഹാൻഡ്‌സെറ്റിൽ ഒരിക്കലും മോശം പെർഫോമൻസ് ഉണ്ടാകില്ല.6-നാനോമീറ്റർ പ്രോസസ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച 8-കോർ ചിപ്‌സെറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് തന്നെ കാലതാമസമില്ലാത്ത സുസ്ഥിരമായ പെർഫോമൻസ് എല്ലാസമയത്തും നൽകാനാണ്. ഈ ചിപ്‌സെറ്റിനെ വിശാലമായ ബിൽറ്റ്-ഇൻ റാം, എക്സ്പാൻഡ് ചെയ്യാവുന്ന റാം, കാലതാമസമില്ലാത്ത ദൈനംദിന പെർഫോമൻസിന് ആവശ്യമായ ഇന്റേണൽ സ്‌റ്റോറേജ് എന്നിവയുമായി ഓപ്പോ ക്ലബ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ക്ലാസ്-ലീഡിംഗ് ഫാസ്റ്റ് ചാർജിങിനൊപ്പം ദീർഘകാല ബാറ്ററി

ഫാസ്റ്റ്-ചാർജ്ജിങ് സാങ്കേതികവിദ്യയിലെ ഒരു മുൻനിരക്കാരായ ഓപ്പോ എല്ലായ്‌പ്പോഴും ബാറ്ററി ശേഷിയും മിന്നൽ വേഗത്തിലുള്ള ചാർജിങ് സ്പീഡിനും ഇടയിൽ ശരിയായ നിലനിർത്തുന്നു. ഓപ്പോയുടെ വർഷങ്ങളായുള്ള ഈ രംഗത്തെ വൈദഗ്ധ്യത്തിൽ നിന്നുള്ള ഗുണങ്ങളെല്ലാം പുതിയ കെ10ൽ ഉണ്ടായിരിക്കും. 33W സൂപ്പർവൂക്ക് ടിഎം മിന്നൽ-വേഗത്തിലുള്ള ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. എത്രമാത്രം ഉപയോഗിച്ചാൽ പോലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഒരു വലിയ 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി ഓപ്പോ കെ10

ഉയർന്ന പ്രവർത്തനക്ഷമതയുള്ള ബാറ്ററിയും ഇൻഡസ്ട്രീ ലീഡിങ് ഫ്ലാഗ്ഷിപ്പ് ചാർജിങ് അനുഭവവും ചേരുന്നതോടെ നിങ്ങളുടെ ദൈനംദിന ഉപയോഗങ്ങളിൽ ഈ ഡിവൈസ് ഒരു മുടക്കവും വരുത്തില്ല.

ആകർഷകമായ നിറങ്ങളോടുകൂടിയ മനോഹരമായ ഡിസൈൻ

ഡിസൈനിന്റെ കാര്യത്തിൽ ഓപ്പോയുടെ മികവ് പല തവണ നമ്മൾ അറിഞ്ഞിട്ടുള്ളതാണ്. വില നിലവാരം പരിഗണിക്കാതെ അതിന്റെ എല്ലാ ഹാൻഡ്‌സെറ്റുകളിലും ഈ മികവ് പ്രതിഫലിക്കുന്നു. പുതിയ കെ10 അതിന്റെ 'ഗ്ലോ ഡിസൈൻ' ഉപയോഗിച്ചായിരിക്കും വരുന്നത്. മികച്ച എർഗണോമിക്സിനൊപ്പം തിളങ്ങുന്ന, മാറ്റ് ഫിനിഷിന്റെ മികച്ച ബാലൻസ് നൽകുന്നതായിരിക്കും ഈ പുതിയ ഡിസൈൻ ഘടന. നിങ്ങളുടെ സ്‌റ്റൈൽ സ്റ്റേറ്റ്‌മെന്റുമായി പൊരുത്തപ്പെടുന്ന പ്രീമിയം നിറങ്ങളുടെ നിര തന്നെ ഓപ്പോ സ്മാർട്ട്‌ഫോണിന് ഉണ്ടായിരിക്കും.

 
അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി ഓപ്പോ കെ10

കാത്തിരിപ്പ് അവസാനിക്കുന്നു

പരിധിയില്ലാത്ത ഫീച്ചറുകളും മികച്ച ഇൻ-ക്ലാസ് പ്രകടനവും ഉള്ള കരുത്തൻ കെ10 ഉടൻ തന്നെ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിക്കും. ഈ സ്മാർട്ട്ഫോൺ നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോക്തൃ അനുഭവത്തെ തിരുത്തി കുറിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഓപ്പോ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ നിന്ന് എടുത്തിട്ടുള്ള ആകർഷകമായ എഐ എൻഹാൻസ്ഡ് ക്യാമറ, ശക്തമായ പ്രോസസർ, കുറ്റമറ്റ രൂപകൽപ്പന, മിന്നൽ വേഗത്തിലുള്ള ചാർജിങ് സ്പീഡ് എന്നിവയുള്ള ഒരു ഡിവൈസ് വാങ്ങാന നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഓപ്പോ കെ10 നിങ്ങൾക്ക് ഇഷ്ടമാകും. ഈ ഡിവൈസ് 2022 മാർച്ച് 23ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വളരെ ആകർഷകമായ വിലനിലവാരത്തിൽ മുൻനിര ഫീച്ചറുകളുള്ള ഒരു സ്മാർട്ട്‌ഫോണായിരിക്കും ഇത്. 2022 മാർച്ച് 23-ന് ഉച്ചയ്ക്ക് 12 മണിക്ക് ഓപ്പോ കെ10-ന്റെ ലോഞ്ച് ഇവന്റ് കാണാം. ഇതിലൂടെ അതിശയകരമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും ലഭിക്കും. കൂടുതലറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
OPPO, the leading global smart devices brand, is set to launch its upcoming K-Series smartphone K10, made especially for the Indian audience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X