മൊബൈൽ നമ്പർ പോർട്ടബിലിറ്റി ഇനി എളുപ്പം; പുതിയ നിയമവുമായി ട്രായ്

|

ഇന്ത്യയിലെ ടെലികോം റെഗുലേറ്ററായ ട്രായ് മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എം‌എൻ‌പി) പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. മൊബൈൽ നമ്പർ പോർട്ടബിലിറ്റിയുടെ മുഴുവൻ നടപടിക്രമങ്ങളും എളുപ്പവും വേഗത്തിലുമാക്കാനുള്ള നിയമമാണ് ട്രായ് യുടെ പുതിയ റെഗുലേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു സർക്കിളിൽ നിന്ന് മറ്റൊരു സർക്കിളിലേക്ക് മറ്റുന്നതിനായി ഇനി ടെലിക്കോം കമ്പനികൾക്ക് മൂന്ന് ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. നെറ്റ്വർക്കുകൾ മാറുമ്പോൾ അഞ്ച് ദിവസത്തെ സമയമാണ് അനുവദിക്കുന്നത്. ഈ പുതിയ നിയമം ഡിസംബർ 16 മുതൽ പ്രാബല്യത്തിൽ വരും.

 

മൂന്ന് പ്രവൃത്തി ദിവസം

ഇൻട്രാ-ലൈസൻസുള്ള സർവ്വീസ് ഏരിയ നേച്ചറിന്‍റെ വ്യക്തിഗത പോർട്ടിംഗ് അഭ്യർത്ഥന മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, അതേസമയം ഇന്‍റർ-ലൈസൻസ് സേവന മേഖലയുടെ പോർട്ടിംഗ് അഭ്യർത്ഥനകളും കോർപ്പറേറ്റ് വിഭാഗത്തിന് കീഴിലുള്ള എല്ലാ പോർട്ടിംഗ് അഭ്യർത്ഥനകളും 5 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ട്രായ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

 പ്രക്രിയകൾ

നിലവിലുള്ള പ്രക്രിയകളിൽ മാറ്റങ്ങൾ വരുത്തുന്നതിനാൽ തന്നെ ഡിസംബർ 10 മുതൽ 15 വരെ എം‌എൻ‌പി സേവനം ലഭ്യമാകില്ലെന്ന് ട്രായ് അറിയിച്ചു. എന്നാൽ സബ്‌സ്‌ക്രൈബർമാർക്ക് അക്കാലത്ത് യുണിക്ക് പോർട്ടിംഗ് കോഡ് (യുപിസി) ക്രിയേറ്റ് ചെയ്യാൻ കഴിയും. എന്നാൽ ഡിസംബർ 9 ന് 17:59:59 എന്ന സമയത്തിന് മുമ്പായി സമർപ്പിക്കുന്ന എല്ലാ എം‌എൻ‌പി അഭ്യർത്ഥനകളും ഒരു നിശ്ചിത സമയത്തിനകം പൂർത്തിയാക്കുമെന്നും ട്രായ് അറിയിച്ചു.

കൂടുതൽ വായിക്കുക: ഇപ്പോൾ ലഭിക്കുന്ന ജിയോയുടെ ഏറ്റവും മികച്ച ഓഫറുകൾകൂടുതൽ വായിക്കുക: ഇപ്പോൾ ലഭിക്കുന്ന ജിയോയുടെ ഏറ്റവും മികച്ച ഓഫറുകൾ

സേവന ദാതാക്കൾ
 

പുതിയ പ്രക്രിയയിലേക്കുള്ള മാറ്റം ഉപയോക്താക്കളെ അറിയിക്കുന്നതിനായി അതാത് ടെലികോം സേവന ദാതാക്കൾ അവരുടെ വെബ്‌സൈറ്റുകൾ, കോൾ സെന്‍ററുകൾ, സെയിൽസ് പോയിന്‍റ്, അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക് പേജ്, ട്വിറ്റർ എന്നിവ ഉപയോഗിക്കുമെന്നും ട്രായ് വ്യക്തമാക്കി. പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തടസമില്ലാതെ ഇത് ചെയ്യാൻ വേണ്ട എല്ലാ സഹായങ്ങളും ട്രായ് ചെയ്തുകൊടുക്കുമെന്നും പുതിയ നിയമങ്ങളെ കുറിച്ച് എല്ലാവരെയും അറിയിക്കാനുള്ള നടപടികൾ തുടരുമെന്നും ട്രായ് അറിയിച്ചു.

നാല് ദിവസം

നിലവിൽ, എല്ലാ ഓപ്പറേറ്റർമാരും ഒരേ സർക്കിളിലേക്ക് തന്നെ പോർട്ട് ചെയ്യുന്നതിനായി നാല് ദിവസമാണ് എടുക്കുന്നത്. കോർപ്പറേറ്റ് വിഭാഗത്തിന് കീഴിലുള്ള എല്ലാ പോർട്ടിംഗ് അഭ്യർത്ഥനകളും അഞ്ച് ദിവസമെടുത്താണ് പൂർത്തിയാക്കുന്നത്. ഉപയോക്താക്കൾ ഉപയോഗിക്കുന്ന നമ്പർ‌ മാറ്റാതെ തന്നെ ടെലിക്കോം ഓപ്പറേറ്ററെ മാറ്റാൻ‌ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് എം‌എൻ‌പി എന്ന് അറിയപ്പെടുന്നത്.

മൊബൈൽ നമ്പർ പോർട്ടബിലിറ്റി

മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി മാറാൻ ഉദ്ദേശിക്കുന്ന കമ്പനി നിലവിലുണ്ടായിരുന്ന കമ്പനിയിൽ നിന്ന് എം‌എൻ‌പി കുറച്ച് തുക (പി‌പി‌ടി‌സി) നൽകണം. ട്രായ് ഇതിനകം തന്നെ ഓരോ പോർട്ട് ഇടപാട് ചാർജും (പിപിടിസി) 19 ശതമാനത്തിൽ നിന്ന് 11 ശതമാനമായി കുറച്ചിട്ടുണ്ട് എന്നതും ഇവിടെ പ്രസക്തമാണ്. മൊബൈൽ പോർട്ടബിലിറ്റി ചാർജ്ജുകൾ വരുന്നത് കോസ്റ്റ് റീഇൻബേഴ്സ്മെൻറ് പ്രിൻസിപ്പിൾ അടിസ്ഥാനമാക്കിയാണ്. സെപ്റ്റംബർ 30 മുതലാണ് എംഎൻപി സേവനങ്ങൾക്കുള്ള പുതുക്കിയ നിരക്ക് നിലവിൽ വന്നത്.

കൂടുതൽ വായിക്കുക: താരിഫ് വർദ്ധനവിന് ശേഷമുള്ള എയർടെലിൻറെ പുതിയ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: താരിഫ് വർദ്ധനവിന് ശേഷമുള്ള എയർടെലിൻറെ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

പുതിയ നിയമം

എന്തായാലും പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പോർട്ട് ചെയ്യുന്ന പ്രക്രീയ എളുപ്പത്തിലാകും. പലപ്പോഴും ടെലിക്കോം വ്യവസായത്തിലെ ലാഭ നഷ്ടങ്ങളെ നിർണ്ണയിക്കാൻ പറ്റുന്ന ഒന്നായി ഈ പോർട്ടബിലിറ്റി സംവിധാനം മാറാറുണ്ട് എന്നതും ശ്രദ്ധേയമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Telecom Regulator TRAI has finally come up with new rules for mobile number portability (MNP), which makes the whole procedure easier and faster. As per the TRAI's new regulation, the new timeline for porting out from the network is five working days, if a request is from one circle to another circle and three working days in the same circle. These new rules will be effective starting December 16.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X