അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും

|

സാമ്പത്തിക നഷ്ടം നേരിടുന്ന ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ കഴിഞ്ഞ ദിവസമാണ് താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചത്. പുതുക്കിയ താരിഫ് നിരക്കിൽ പ്ലാനുകൾ അവതരിപ്പിക്കുമ്പോൾ ഉപയോക്കാക്കളെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് എയർടെല്ലും വോഡാഫോണും. ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ദിവസവും 1ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ വോഡാഫോണും എയർടെല്ലും അവതരിപ്പിച്ചത് 28 ദിവസത്തെ വാലിഡിറ്റിയുള്ള ആ പ്ലാനുകളുടെ സവിശേഷത കഴിഞ്ഞ ആഴ്ച്ച അവതരിപ്പിച്ച പ്ലാനുകളെക്കാൾ 12 ശതമാനം വിലക്കുറവുള്ള പ്ലാനുകളാണ് ഇവ എന്നതാണ്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ കഴിഞ്ഞ ദിവസം തങ്ങളുടെ എൻട്രി ലെവൽ ഓൾ ഇൻ വൺ പായ്ക്കായി അവതരിപ്പിച്ച 149 രൂപയുടെ പ്ലാനിനോട് കിടപിടിക്കുന്ന പ്ലാനാണ് ഇപ്പോൾ എയർടെല്ലും വോഡാഫോണും അവതരിപ്പിച്ചിരിക്കുന്നത്. 149 രൂപയ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എയർടെൽ വോഡാഫോൺ പ്ലാനുകൾക്ക് സമാനമായി ദിവസേന 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. അതായത് മുഴുവൻ കാലയളവിനും 24 ജിബി ഡാറ്റയാണ് ലഭിക്കുക. മുമ്പ് ജിയോ ഇതേ നിരക്കിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്.

പുതിയ പ്ലാനുകൾ

ഉപയോക്താക്കൾക്ക് താങ്ങാവുന്ന വില പരിഗണിച്ചാണ് കമ്പനികൾ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രണ്ട് പ്ലാനുകളും കഴിഞ്ഞയാഴ്ച്ച ഭാരതി എയർടെൽ അവതരിപ്പിച്ച പ്ലാനുകൾ 30 ശതമാനം നിരക്ക് വർദ്ധനവോടെയാണ് അവതരിപ്പിച്ചത്. പുതിയ പ്ലാനുകൾക്ക് 12 ശതനമാനം നിരക്ക് കുറവാണ് കമ്പനി നൽകിയിരിക്കുന്നത് എന്ന് ഗവേഷണസ്ഥാപനമായ ജെഫ്രീസിനെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 17 ശതമാനം നിരക്ക് വർദ്ധനയാണ് റിലയൻസ് ജിയോയുടെ പ്ലാനുകളിൽ ഉണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ വായിക്കുക: എയർടെൽ വിദേശ കമ്പനിയാകുന്നു; സർക്കാരിന്‍റെ അനുമതി തേടി ഭാരതി ടെലിക്കോംകൂടുതൽ വായിക്കുക: എയർടെൽ വിദേശ കമ്പനിയാകുന്നു; സർക്കാരിന്‍റെ അനുമതി തേടി ഭാരതി ടെലിക്കോം

എയർടെലും വോഡഫോൺ-ഐഡിയയും

എയർടെലും വോഡഫോൺ-ഐഡിയയും നിരക്ക് വർദ്ധനവിന് ശേഷമുള്ള പ്ലാനുകളുടെ പട്ടികയിൽ ഇത്തരത്തിലുള്ള പ്ലാൻ അവതരിപ്പിച്ചിരുന്നില്ല. ആ പട്ടികയിൽ കമ്പനികൾ മിനിമം അൺലിമിറ്റഡ് പ്ലാൻ 248 രൂപ, 249 രൂപ, 199 രൂപ നിരക്കുകളിലാണ് അവതരിപ്പിച്ചത്. അതേസമയം, വോഡഫോൺ ഐഡിയയും എയർടെലും അവതരിപ്പിച്ച 219 രൂപയുടെ പ്ലാൻ മുമ്പത്തെ 28 ദിവസത്തെ 1 ജിബി പ്രതിദിന പദ്ധതിയായ 169 രൂപയുടെ പ്ലാനിനേക്കാൾ 30 ശതമാനം വർദ്ധനവോടെ പുനക്രമീകരിച്ച പ്ലാനാണ്. പുതിയ വിലനിർണ്ണയ വ്യവസ്ഥയുടെ ഉദാഹരണം കൂടിയാണ് ഇത്. പുതുതായി ആരംഭിച്ച ഈ പ്ലാനുകൾ അടുത്ത സാമ്പത്തിക വർഷം മുതൽ 25 ശതമാനം എപി‌ആർ‌യു മെച്ചപ്പെടുത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ടെലികോം ഓപ്പറേറ്റർമാർ

ടെലികോം ഓപ്പറേറ്റർമാർ താരിഫ് വില 40 ശതമാനം വരെ ഉയർത്തുന്നതോടെ കമ്പനികളുടെ വരുമാനം 20 മുതൽ 25 ശതമാനം വരെ വർദ്ധിക്കുമെന്നാണ് വിദഗ്ദർ കണക്ക് കൂട്ടുന്നത്. ദിവസവും 1 ജിബി ഡാറ്റ ഉപയോഗിക്കുന്നവർക്ക് പുതുതായി ആരംഭിച്ച പ്ലാനുകളുടെ നിരക്കുകൾ വളരെ കൂടുതലാണ്. ദിവസവും 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകളും കമ്പനികൾ അവതരിപ്പിച്ചു. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് കമ്പനികൾ താരിഫുകൾ വർദ്ധിപ്പിക്കുന്നത്. അതേസമയം റിലയൻസ് ജിയോ അവതരിപ്പിച്ച പ്ലാനുകൾ മറ്റുള്ളവരുടെ പ്ലാനുകളെക്കാൾ ആകർഷണീയമാണ്.

ടെലിക്കോം കമ്പനികൾ

കനത്ത നഷ്ടം നേരിടുന്ന ടെലിക്കോം കമ്പനികൾ താരിഫ് വർദ്ധനവിലൂടെ വിപണിയിൽ പിടിച്ചു നിൽക്കാമെന്ന പ്രതീക്ഷയിലാണ്. അതേ സമയം എജിആർ കുടിശ്ശിക ഡിസംബർ 13ന് മുമ്പായി അടച്ചു തീർക്കണമെന്ന് ടെലിക്കോം കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എജിആർ കുടിശ്ശികയുടെ കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാവണമെന്നാണ് കമ്പനികളുടെ ആവശ്യം.

കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയ അടച്ചുപൂട്ടുമോ?കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയ അടച്ചുപൂട്ടുമോ?

Best Mobiles in India

English summary
With an aim to cater to the needs of their consumers, Airtel and Vodafone have recently launched tariff plans with 1GB data per day for 28 days. The newly launched plans are said to be 12 percent cheaper than the plans launched last week. These new plans will go head-to-head with Reliance Jio's entry-level plan that starts from Rs. 149 and offers 1GB per day for 24 days. That means 24GB data for the entire duration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X