ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡാഫോൺ

|

എല്ലാ ടെലിക്കോം കമ്പനികളും പ്രീപെയ്ഡ് താരിഫ് വർദ്ധനവ് വർദ്ധിപ്പിച്ചതിന് ശേഷം പല വില നിലവാരങ്ങളിലുള്ള പ്ലാനുകളും അവതരിപ്പിച്ചുകൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഓഫ്നെറ്റ്വർക്ക് കോളുകൾക്ക് നിരക്ക് ഈടാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ വരുമ്പോഴും ആകർഷകമായ പ്ലാനുകൾ കൊണ്ട് ഉപയോക്താക്കളെ ആകർഷിക്കാനാണ് ടെലിക്കോം കമ്പനികൾ ശ്രമിക്കുന്നത്. ഇതിൻറെ ഭാഗമായി വോഡാഫോൺ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 129 രൂപയിൽ ആരംഭിക്കുന്ന മൂന്ന് ബണ്ടിൽഡ് റിച്ചാർജ് പ്ലാനുകളും 24 രൂപയുടെ പുതിയൊരു പ്ലാനുമാണ് കമ്പനി അവതരിപ്പിച്ചത്.

ഐയുസി

2020 അവസാനം വരെ മറ്റ് നെറ്റ്വർക്കിലേക്കുള്ള ഔട്ട്ഗോയിങ് കോളുകൾക്ക് വിളിക്കുന്ന ഉപയോക്താവിൻറെ ടെലിക്കോം ഓപ്പറേറ്റർ മിനിറ്റിന് 6 പൈസ നിരക്കിൽ ഐയുസി ചാർജുകൾ നൽകുന്നത് തുടരണമെന്ന ട്രായ് യുടെ പ്രഖ്യാപനം വന്നതോടെയാണ് പുതിയ പ്ലാനുകൾ വോഡാഫോൺ അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. പുതിയ പ്ലാനുകൾ നിരവധി ആനുകൂല്യങ്ങളാണ് വഗ്ദാനം ചെയ്യുന്നത്. അത് എന്തൊക്കെയാണെന്ന് പരിശേധിക്കാം.

പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനുകൾ എല്ലാം പരിധിയില്ലാത്ത കോളിംഗും ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നവയാണ്. ഇവ വോഡഫോൺ പ്ലേ, ZEE5 എന്നിവയിലേക്ക് സൌജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. 24 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ രാത്രി 11 മുതൽ രാവിലെ 6 വരെ 100 മിനിറ്റ് ഓൺ-നെറ്റ് കോളുകളും ലോക്കൽ, നാഷണൽ കോളുകൾക്ക് സെക്കൻഡിൽ 2.5 പൈസയും ഈടാക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഈ നിരക്കിൽ ഐഡിയ ഇതുവരെ പ്ലാനുകളൊന്നും പുറത്തിറക്കിയിട്ടില്ല എന്നതാണ്.

കൂടുതൽ വായിക്കുക: മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയുംകൂടുതൽ വായിക്കുക: മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും

പുതിയ പ്ലാനുകൾ
 

പുതിയ പ്ലാനുകൾ

വോഡഫോൺ അവതരിപ്പിച്ച പ്ലാനുകളിലെ 129 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എഫ്യുപി പരിധിയില്ലാതെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. 300 സൌജന്യ എസ്എംഎസുകളും ആകെ 2 ജിബി ഡാറ്റയുമായാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിന് 14 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ZEE5, വോഡഫോൺ പ്ലേ എന്നിവയിലേക്ക് സൌജന്യ ആക്സസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ആനുകൂല്യങ്ങൾ

വോഡഫോണിൻറെ പുതിയ 199 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസുകളും ലഭിക്കുന്നു. 21 ദിവസത്തേക്ക് ZEE5, വോഡഫോൺ പ്ലേ സേവനങ്ങളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം വോഡഫോൺ അവതരിപ്പിച്ച പ്ലാനുകളിലെ അവസാനത്തെ പ്ലാൻ 268 രൂപ വില വരുന്ന പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ഈ പ്ലാൻ വാലിഡിറ്റി കാലയളവിലുടനീളം 4 ജിബി ഡാറ്റയും എഫ്‌യുപി ലിമിറ്റ് ഇല്ലാതെ വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു. 600 എസ്എംഎസുകളും വോഡഫോൺ പ്ലേ, ZEE5 എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

24 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

മൂന്ന് ബണ്ടിൽഡ് പ്ലാൻ കൂടാതെ വോഡഫോൺ അവതരിപ്പിച്ച മറ്റൊരു പ്ലാൻ 24 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഇത് 14 ദിവസത്തെ വാലിഡിറ്റി കാലയളിവിൽ 100 മിനിറ്റ് ഓൺ-നെറ്റ്‌വർക്ക് കോളിംഗ് നൽകുന്നു. രാത്രി 11 മുതൽ രാവിലെ 6 വരെ സൌജന്യ വോയ്‌സ് കോളിംഗ് മിനിറ്റുകൾ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്താൽ മറ്റ് ലോക്കൽ, നാഷണൽ വോയ്‌സ് കോളുകൾ സെക്കൻഡിന് 2.5 പൈസ നിരക്കിൽ ലഭ്യമാകും.

കൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നുകൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു

ഡാറ്റയും വോയിസ് കോളിങ്ങും

ഡാറ്റയും വോയിസ് കോളിങ്ങും താരതമ്യേന കുറഞ്ഞ വിലയിൽ കുറഞ്ഞ കാലയളവിലേക്ക് നൽകുന്ന പ്ലാനുകളാണ് ബണ്ടിൽഡ് പ്ലാനായി വോഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പല ഉപയോക്താക്കൾക്കും ഗുണകരമാവുന്ന കാര്യമാണ്. കൂടാതെ 24 രൂപയുടെ പ്ലാനിലൂടെ എസ്എംഎസുകളും സൌജന്യ കോളുകളും കോളുകൾക്ക് നിരക്ക് ഇളവുകളും ലഭിക്കുന്നു. പുതിയ പ്ലാനുകൾ ഉപയോക്താക്കൾ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

Best Mobiles in India

English summary
Vodafone has introduced three new bundled recharge plans starting from Rs. 129. Apart from this, the telecom operator has also come up with a new prepaid plan priced at as low as Rs. 24.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X