നിക്കോൺ സ്കൂളിലൂടെ വീട്ടിലിരുന്ന് സൌജന്യമായി ഫോട്ടോഗ്രാഫി പഠിക്കാം

|

ക്യാമറ നിർമ്മാതാക്കളായ നിക്കോൺ ഉപഭോക്താക്കൾക്കും ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള എല്ലാ ആളുകൾക്കുമായി സൌജന്യ ഓൺലൈൻ ഫോട്ടോഗ്രാഫി ക്ലാസ് നൽകുന്നു. കമ്പനി നൽകാറുള്ള ഓൺലൈൻ ഫോട്ടോഗ്രാഫി ക്ലാസുകൾ ഏപ്രിൽ അവസാനം വരെ സൌജന്യമായി ലഭിക്കും. ഫോട്ടോഗ്രാഫിയെക്കുറിച്ചും വീഡിയോഗ്രാഫിയെ കുറിച്ചും പഠിക്കാൻ താൽപ്പര്യമുള്ള ആർക്കും നിക്കോൺ സ്കൂൾ കണ്ടന്റ് സൌജന്യമായി ആക്സസ് ചെയ്യാം.

നിക്കോൺ
 

നിക്കോൺ ക്യാമറകളിൽ ലഭ്യമായ സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ നടക്കുക. അതുകൊണ്ട് തന്നെ നിക്കോൺ ഉപഭോക്താക്കൾക്ക് ഈ ക്ലാസുകൾ പ്രത്യേകിച്ചും സഹായകരമാകും. ഈ ഓഫർ 2020 ഏപ്രിൽ 30 വരെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് കമ്പനി വ്യക്തമാക്കി. അടുത്ത മാസം മുതൽ ക്ലാസുകൾ പഴയ രീതിയിൽ പണം നൽകുന്നവർക്ക് മാത്രമായിരിക്കും ലഭ്യമാവുക.

നിക്കോൺ ഓൺലൈൻ ഫോട്ടോഗ്രാഫി ക്ലാസുകൾ

നിക്കോൺ ഓൺലൈൻ ഫോട്ടോഗ്രാഫി ക്ലാസുകൾ

ദി വെർജിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, "നിക്കോൺ സ്കൂൾ" ലേർണിങ് പരിപാടിയുടെ ഭാഗമായി ഓൺലൈനായി 10 ക്ലാസുകളാണ് ലഭിക്കുക. ഓരോ ക്ലാസ്സിനും 15 മുതൽ 50 ഡോളർ വരെ വിദ്യാർത്ഥികളോട് സാധാരണയായി കമ്പനി ഈടാക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ നിക്കോൺ വെബ്‌സൈറ്റിൽ ലഭ്യമാണ്. ക്ലാസുകളുടെ വീഡിയോകൾ കാണുന്നതിന് മുമ്പ് ഉപയോക്താക്കൾ അവരുടെ പേരും ഇമെയിൽ വിലാസവും ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യണം.

കൂടുതൽ വായിക്കുക: കാനൻ EOS 1D X മാർക്ക് III ഇന്ത്യയിൽ അവതരിപ്പിച്ചു, വില 5,75,995 രൂപ

സൈൻ-അപ്പ്

സൈൻ-അപ്പ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം നമുക്ക് ക്ലാസുകൾ സ്ട്രീം ചെയ്യാൻ കഴിയും. ഓരോ ക്ലാസും എടുക്കുന്നത് ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറായിരിക്കും. ക്യാമറയുടെയും ഫോട്ടോഗ്രാഫിയുടെയും ആഴത്തിലുള്ള പഠനങ്ങളാണ് ക്ലാസുകൾ. ഫോട്ടോഗ്രാഫിയുടെ ടെക്നിക്കൽ വശങ്ങളെ നിക്കോൺ ക്യാമറയുടെ സവിശേഷതകളെ ആസ്പദമാക്കി മാത്രമായിരിക്കും കമ്പനി വിശദീകരിക്കുക.

ക്ലാസുകൾ
 

ഈ ക്ലാസുകൾ നിക്കോൺ ക്യാമറകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഉള്ളതാണെങ്കിലും അവ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന കാര്യങ്ങളെയും പലതരം ടെക്നിക്കുകളെയും വിശകലനം ചെയ്യുന്നവ കൂടിയാണ്. ക്യാമറകൾ എങ്ങനെയാണ് ചിത്രങ്ങൾ പകർത്തുന്നത് എന്നതുൾപ്പെടെ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനകാര്യങ്ങളിൽ ക്ലാസുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കൊറോണ

കൊറോണ വൈറസ് കാരണം പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യപിക്കുകയും ആളുകൾ വീടുകളിൽ തന്നെ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്ലാസുകൾ സൌജ്യമായി നൽകാൻ കമ്പനി തീരുമാനിച്ചത്. ലോക്ക്ഡൌൺ കാലത്ത് വീട്ടിൽ‌ തന്നെ കഴിയാനും ഈ സമയം നല്ല രീതിയിൽ ഉപയോഗിക്കാനും ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ക്ലാസുകളിൽ പങ്കെടുക്കാൻ നിങ്ങളുടെ കൈയ്യിൽ നിക്കോൺ ക്യാമറ വേണമെന്ന നിർബന്ധവും ഇല്ല എന്നതാണ് ശ്രദ്ധേയം.

കൂടുതൽ വായിക്കുക: ലൈക്ക M10 മോണോക്രോം ക്യമാറ അവതരിപ്പിച്ചു; വില 6,75,000 രൂപ

Most Read Articles
Best Mobiles in India

Read more about:
English summary
Camera giant Nikon has just made a new announcement for its customers and all other camera enthusiasts. As part of the announcement, the company is turning its online photography classes free till the end of the month. This means that anyone interested in learning about photography and video can access the Nikon School content for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X