Home
News

റീചാർജ് ചെയ്യേണ്ട തിയ്യതി മറക്കുന്നോ?, ജിയോ യുപിഐ ഓട്ടോ പേ സംവിധാനം ഉപയോഗിക്കാം

റീചാർജ് ചെയ്യേണ്ട തിയ്യതി മറന്ന് പോകുകയും യുപിഐ ആപ്പുകൾ വഴി റീചാർജ് ചെയ്യാനുള്ള ഡാറ്റ പോലും നമ്മുടെ പക്കൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ചൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ. താരിഫ് പ്ലാൻ തീരുന്ന അവസരത്തിൽ അത് ഓട്ടോമാറ്റിക്കായി പുതുക്കുന്ന യുപിഐ ഓപ്പോ പേ സംവിധനമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾ തിരഞ്ഞെടുത്ത താരിഫ് പ്ലാൻ നിശ്ചിത തീയതിയിൽ സ്വയമേവ പുതുക്കപ്പെടും.

ജിയോ

ജിയോ ഉപഭോക്താക്കൾക്ക് ഇനി അവരുടെ റീചാർജ് തീയതിയോ വാലിഡിറ്റി അവസാനിക്കുന്ന തീയതിയോ ഓർത്ത് വെക്കേണ്ടി വരില്ല. ഓട്ടോമാറ്റിക്കായി തന്നെ നിങ്ങളുടെ പേയ്‌മെന്റുകൾ നടത്താനാകും. യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഓട്ടോപേ മൈജിയോ ആപ്പിൽ ലഭ്യമായി കഴിഞ്ഞു. ഇക്കാര്യം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം എൻപിസിഐ അവതരിപ്പിച്ച ഇ-മാൻഡേറ്റ് ഫീച്ചർ അഡാപ്റ്റ് ചെയ്യുന്ന ആദ്യ ടെലികോം ഓപ്പറേറ്ററാണ് ജിയോ. ഉപയോക്താക്കൾക്ക് ജിയോയുടെ യുപിഐ ഓട്ടോപേ ഉപയോഗിച്ച് മൈജിയോ ആപ്പിൽ സെറ്റ് ചെയ്യാൻ സാധിക്കും.

ആർബിഐ

പുതുക്കിയ ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് 5000 രൂപ വരെയുള്ള റീചാർജ് ഇടപാടുകൾക്കായി യുപിഐ പിൻ നൽകേണ്ടതില്ല. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് താരിഫ് പ്ലാനുകളുടെ ഇ-മാൻഡേറ്റ് ക്രിയേറ്റ് ചെയ്യാനും അവയിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. 2021 ഒക്ടോബർ 1 മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓട്ടോ-ഡെബിറ്റ് ഇടപാടുകൾക്കായുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. ഇൻഷുറൻസ് പ്രീമിയങ്ങൾ, വാടക, യൂട്ടിലിറ്റി ബില്ലുകൾ നിക്ഷേപ പദ്ധതികൾ എന്നിവയ്‌ക്കായി ഓൺലൈൻ സബ്‌സ്‌ക്രിപ്‌ഷനുകളോ പതിവ് പേയ്‌മെന്റുകളോ സെറ്റ് ചെയ്തിട്ടുള്ളവരിൽ നിന്നും ഓട്ടോമാറ്റിക്കായി പണം പിൻ വലിക്കാന ഈ ഭേദഗതി അനുവദിക്കുന്നു. ഇത്തരം പേയ്മെന്റുകൾക്ക് ഓതന്റിക്കേഷൻ എല്ലായിപ്പോഴും നൽകേണ്ടി വരില്ല.

ആർബിഐ

ആർബിഐയുടെ ശുപാർശകൾ അനുസരിച്ച് ഉപഭോക്താക്കൾ അവരുടെ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യുപിഐ, പ്രീപെയ്ഡ് പേയ്‌മെന്റ് ഡിവൈസുകൾ (പിപിഐകൾ) എന്നിവ ഉപയോഗിച്ച് നടത്തുന്ന എല്ലാ റിക്വയറിങ് പേയ്‌മെന്റുകളിലും അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ (എഎഫ്‌എ) ഉപയോഗിക്കണം. ജിയോയുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും യുപിഐ ഓട്ടോപേ ടെലികോം മേഖലയിലേക്ക് കൂടി കടക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് എൻപിസിഐ ഉൽപ്പന്ന മേധാവി കുനാൽ കലാവതിയ പറഞ്ഞു.

എൻപിസിഐ

എൻപിസിഐയുടമായി സഹകരിച്ച് ജിയോ ഉപഭോക്താക്കൾ അവരുടെ മൊബൈൽ താരിഫ് പ്ലാനുകൾ പുതുക്കുന്ന രീതി മാറ്റുമെന്നാണ് തങ്ങൾ കരുതുന്നത് എന്നും യുപിഐ ഓട്ടോപേയ്‌ക്കൊപ്പം എല്ലാ ഉപഭോക്താക്കൾക്കും ഇടയ്ക്കിടെയുള്ള ചെലവുകൾക്കും പേയ്‌മെന്റുകൾക്കുമായി സൗകര്യപ്രദമായ സംവിധാനം ഒരുക്കുമെന്നും കുനാൽ കലാവതിയ വ്യക്തമാക്കി. ഈ സംയോജനം തടസ്സമില്ലാത്തതും ഓട്ടോമാറ്റിക്കുമായ പേയ്‌മെന്റ് സാധ്യമാക്കുമെന്നും ഇതിലൂടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപിഐ ഓട്ടോപേ

ജിയോയുടെ മികച്ച പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെയും യുപിഐ ഓട്ടോപേയുടെയും സംയോജനത്തിലൂടെയുള്ള പുതിയ സംവിധാനം എല്ലാ ജിയോ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്ന് ജിയോ ഡയറക്ടർ കിരൺ തോമസ് പറഞ്ഞു. ജിയോ ഉപയോക്താക്കൾക്ക് അവരുടെ പ്ലാനുകളുടെ വാലിഡിറ്റി അവസാനിക്കുന്ന തീയതിയോ ബിൽ പേയ്‌മെന്റ് തീയതിയോ ഓർത്ത് വച്ച് പേയ്‌മെന്റുകൾ നടത്തേണ്ടതില്ല. ഓട്ടോമാറ്റിക്കായി അക്കൌണ്ടിൽ നിന്നും പണം എടുത്ത് നമ്മൾ നേരത്തെ തിരഞ്ഞെടുത്ത് വച്ചിരിക്കുന്ന പ്ലാൻ ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യുന്ന സംവിധാനം ആണ് ഇത്.

ജിയോമാർട്ട്, ജിയോ മൊബൈൽ

ജിയോമാർട്ട്, ജിയോ മൊബൈൽ പ്രീപെയ്ഡ് റീചാർജുകൾ എന്നിവയെല്ലാം 2022 മുതൽ വാട്സ്ആപ്പിലൂടെ ലഭ്യമാകുമെന്ന് റിലയൻസ് ജിയോയുടെ ഡയറക്ടറും സ്ട്രാറ്റജി തലവനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു. 2021 ഡിസംബറിൽ ഫ്യൂവൽ ഫോർ ഇന്ത്യ ഇവന്റിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

More from GizBot

Best Mobiles in India

English summary
Jio has introduced UPI AutoPay system in MyJio App. This will automatically recharge your prepaid and postpaid plans when they expire.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X