Just In
- 8 hrs ago
കിടിലൻ ഓഫറുമായി വിഐ, പ്രീപെയ്ഡ് പ്ലാനിനൊപ്പം 50 ജിബി ബോണസ് ഡാറ്റ നേടാം
- 9 hrs ago
സോണി എക്സ്പീരിയ പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 11 hrs ago
5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 11 hrs ago
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
ചന്ദ്രയാൻ 2 വിക്രം ലാൻഡറിൻറെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് നാസ
അമേരിക്കൽ സ്പൈസ് ഏജൻസിയായ നാസയുടെ എൽആർഒ അടുത്തിടെ വിക്രം ലാൻഡർ ലാൻറ് ചെയ്ത പ്രദേശത്തിന് മുകളിലൂടെ സഞ്ചരിച്ചിരുന്നു. ഇതിനിടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ നാസയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രയാൻ 2 വിക്രം ലാൻഡറിന്റെ ഒരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നാസയുടെ മൂൺ റീകണൈസൻസ് ഓർബിറ്ററിൻറെ പ്രോജക്ട് സയന്റിസ്റ്റ് നോഡ് എഡ്വേഡ് പെട്രോ പറഞ്ഞു. എൽആർഒയിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ വിക്രം ലാൻഡറിൻറെ സൂചനകളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രയാൻ -2 വിക്രം ലാൻഡിംഗ് സൈറ്റിന്റെ ഏരിയ ഒക്ടോബർ 14 ന് മൂൺ റീകണൈസൻസ് ഓർബിറ്റർ പകർത്തിയിരുന്നു. പക്ഷേ ലാൻഡറിന്റെ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. ലഭിച്ച ചിത്രങ്ങൾ എൽആർഒ ക്യാമറ ടീം ശ്രദ്ധാപൂർവ്വം പരിശോധിച്ചെങ്കിലും വിക്രം ലാൻഡർ എവിടെയും കണ്ടെത്തിയില്ല. ലാൻഡിംഗ് തീയതിയിലെ (സെപ്റ്റംബർ 7) ചിത്രങ്ങളും ഒക്ടോബർ 14 ന് പകർത്തിയ ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ ചിത്രത്തിന്റെ റേഷിയോ ഉപയോഗിച്ച് ചേഞ്ച് ഡിറ്റക്ഷൻ ടെക്നിക്കും ടീം ഉപയോഗിച്ചിരുന്നു.

ഇസ്രോയുടെ ചന്ദ്രയാൻ 2 ലാൻഡർ നിഴലിലോ ചിത്രങ്ങൾ പകർത്തിയ ഏരിയയ്ക്ക് പുറത്തേക്കോ ആയിരിക്കാമെന്നാണ് നാസയുടെ സംഘം അനുമാനിക്കുന്നതെന്ന് നാസ എൽആർഒ മിഷന്റെ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് ജോൺ കെല്ലർ പറഞ്ഞു "വിക്രം ഒരു നിഴലുള്ള ഭാഗത്തോ ചിത്രങ്ങൾ പകർത്തിയ പ്രദേശത്തിന് പുറത്തോ സ്ഥിതിചെയ്യാൻ സാധ്യതയുണ്ട്. കുറഞ്ഞ ലാറ്റിറ്റ്യൂഡ് ആയതിനാൽ ഈ ഏകദേശം 70 ഡിഗ്രി സൌത്തിൽ എല്ലായ്പ്പോഴും നിഴലില്ലാതെ ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ വായിക്കുക: ചന്ദ്രയാൻ 2 വിക്രം ലാൻഡർ കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങൾ തുടരുന്നു

ചന്ദ്രയാൻ 2: വിക്രം ലാൻഡർ സെപ്റ്റംബർ 7 ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിനടുത്ത് സോഫ്റ്റ് ലാൻഡ് ചെയ്യേണ്ടതായിരുന്നു. സിംപെലിയസ് എൻ, മൻസിനസ് സി ഗർത്തങ്ങൾക്കിടയിലുള്ള ഒരു ചെറിയ പാച്ചിലെ ഉയർന്ന പ്രദേശത്തെ മിനുസമാർന്ന സമതലങ്ങളിൽ വിക്രം ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലാൻഡിംഗിന്റെ അവസാന ഘട്ടത്തിൽ വിക്രമിന് ബേസ് സ്റ്റേഷനുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടു.

കാണാതായ ലാൻഡർ കണ്ടെത്താൻ സഹായിക്കുന്നതിനായി സെപ്റ്റംബർ 17 ന് നാസയുടെ എൽആർഒ ആദ്യത്തെ ഫ്ലൈബൈ നടത്തി. എൽആർഒ വിക്രം ലാൻഡ് ചെയ്യാൻ സാധ്യതയുള്ള സൈറ്റിന് മുകളിൽ നിന്ന് ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ നാസയുടെ പ്രത്യേകം സംഘം പഠിച്ച് വരികയായിരുന്നു. രണ്ട് തവണയായി ലാൻഡിങ് സൈറ്റിന് മുകളിൽ നിന്ന് നാസയ്ക്ക് ചിത്രങ്ങൾ ലഭിച്ചു. ആദ്യത്തേത് വെളിച്ചം കുറവുള്ള ചിത്രങ്ങളായിരുന്നു. രണ്ടാമത് ലഭിച്ച ചിത്രങ്ങൾ വ്യക്തതയുള്ളവയായിരുന്നുവെങ്കിലും വിക്രം ലാൻഡർ അവയിലും കണ്ടെത്താൻ സാധിച്ചില്ല.

ആദ്യം എൽആർഒ വിക്രം ലാൻഡർ ക്രാഷ് ലാൻഡ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്ത് കൂടി കടന്നുപോകുമ്പോൾ ചന്ദ്രൻ ഒരു ചാന്ദ്ര രാത്രിയിലേക്ക് കടക്കുകയായിരുന്നു. എൽആർഒ ഫ്ലൈബൈ നടത്തിയപ്പോൾ സന്ധ്യയായി. നീണ്ട നിഴലുകളും സൂര്യപ്രകാശത്തിന്റെ അഭാവവും കാരണം പകർത്തിയ ചിത്രങ്ങൾ മനസ്സിലാക്കാൻ പ്രയാസമായിരുന്നു. ആദ്യ ശ്രമത്തിൽ ലാൻഡറെ കണ്ടെത്താൻ എൽആർഒ ടീമിന് കഴിഞ്ഞില്ല. ഇപ്പോൾ രണ്ടാമത്തെ ശ്രമവും വെറുതെയായി. എന്നാൽ വിക്രം ലാൻഡറിനായി വീണ്ടും തീവ്രമായി അന്വേഷിക്കുമെന്ന് നാസ അറിയിച്ചു.
കൂടുതൽ വായിക്കുക : ചന്ദ്രയാൻ 2 പകർത്തിയ ചന്ദ്രൻറെ ഹൈ റസലൂഷൻ ചിത്രങ്ങൾ കാണാം

സെപ്റ്റംബർ 7 നാണ് വിക്രം ലാൻറ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻറ് ചെയ്യാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ഇത്. ഇത് സാധ്യമായിരുന്നെങ്കിൽ ചന്ദ്രപ്രതലത്തിൽ ലാൻറ് ചെയ്ത രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയും ഇടം പിടിക്കുമായിരുന്നു. ടച്ച്ഡൗൺ സൈറ്റിന് 2.1 കിലോമീറ്റർ മുകളിലുള്ളപ്പോഴാണ് ഗ്രൌണ്ട് സ്റ്റേഷനുകളുമായുള്ള ബന്ധം വിക്രമിന് നഷ്ടമായത് ലാൻഡിങ് സാധിച്ചില്ലെങ്കിലും ചന്ദ്രയാൻ 2 ഇപ്പോവും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിനൊപ്പം തന്നെ ചന്ദ്രൻറെ ചിത്രങ്ങളും ചന്ദ്രയാൻ 2വിൽ ഉള്ള ഹൈറസലൂഷൻ ക്യാമറ പകർത്തിയിരുന്നു. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിലുള്ള ബോഗുസ്ലാവ്സ്കി ഗർത്തത്തിൻറെ ഒരുഭാഗത്തിൻറെ ചിത്രമാണ് ചന്ദ്രയാൻ 2 പകർത്തിയത്. എന്തായാലും ഇന്ത്യയുടെ സ്വപ്ന പദ്ധതിക്ക് അവസാന ഘട്ടത്തിലുണ്ടായ പാളിച്ച മനസ്സിലാക്കാൻ കഠിനമായ ശ്രമങ്ങളാണ് ഇസ്രോയും ഒപ്പം നാസയും നടത്തുന്നത്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190