നോക്കിയ 8 എത്തുന്നു: കിടിലല്‍ സവിശേഷതകള്‍ പ്രഖ്യാപിച്ചു!

Written By:

ലണ്ടനില്‍ നടന്ന ചടങ്ങിള്‍ ഗ്ലോബല്‍ എച്ച്എംഡി തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8 പ്രഖ്യാപിച്ചു. ആദ്യത്തെ നോക്കിയ ബ്രാന്‍ഡ് ആന്‍ഡ്രോയിഡ് ഫ്‌ളാഗ്ഷിപ്പ് പുറത്തിറങ്ങിയതോടെ നോക്കിയ ഫോണുകളുടെ കിംവദന്തികള്‍ അവസാനിച്ചു.

ഈ രാജ്യങ്ങളില്‍ നിന്നും ഐഫോണ്‍ 7 വാങ്ങരുത്!

നോക്കിയ 8 എത്തുന്നു: കിടിലല്‍ സവിശേഷതകള്‍ പ്രഖ്യാപിച്ചു!

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് നോക്കിയ 8ന് പ്രീമിയം ഡിസൈന്‍ ഹൈ-എന്‍ഡ് സ്‌പെഫിക്കേഷനും നല്‍കുന്നു. എന്നാല്‍ ഇതു കൂടാതെ മറ്റു കിടിലന്‍ സവിശേഷതകളും നോക്കിയ 8ന് ഉണ്ട്.

നോക്കിയ 8ന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍

യൂണി ബോഡി ഡിസൈനില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണിന് ഒറ്റ ബ്ലോക്ക് 6000 സീരീസ് അലൂമിനിയം കൊണ്ടാണ്. നോക്കിയ 8ന് 7.3mm കട്ടിയും ഉണ്ട്.

കുറഞ്ഞ റാമില്‍ എങ്ങനെ പിസി വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം?

സവിശേഷതകള്‍

നോക്കിയ 8ന് 5.3 ഇഞ്ച് ഐപിഎസ് 2K റിസൊല്യൂഷന്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമാണ്. സ്‌നാപ്ഡ്രാഗണ്‍ 835 SoC 4ജിബി റാം. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍. ഈ ഡിവൈസിന് 3090 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത് 5.0, ഡ്യുവല്‍ സിം, 3.5എംഎം ഓഡിയോ ജാക്ക് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയും ഇതിലുണ്ട്.

ക്യാമറ

നോക്കിയ 8ന്റെ ഹൈലൈറ്റാണ് ഇതിലെ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ്. 13എംബി ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണ്. ഡ്യുവല്‍ ക്യാമറ എത്തിയിരിക്കുന്നത് OIS, PDFA, IR റെയിഞ്ച്, f/2.0 അപ്പര്‍ച്ചര്‍ എന്നിവയിലും. സെല്‍ഫി ക്യാമറ 13എംപിയും.

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് സോഫ്റ്റ്‌വയറാണ് നോക്കിയ 8ന്. രണ്ട് വര്‍ഷത്തേക്ക് നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒഎസ് പിന്തുണയ്ക്കും എന്ന് എച്ച്എംഡി ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനാല്‍ വരാനിരിക്കുന്ന നോക്കിയ 8ന് ആന്‍ഡ്രോയിഡ് 'ഒ' വരും മാസങ്ങളില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ആപ്പിള്‍ ഐഫോണിന്റെ സ്‌റ്റോറേജ് കൂട്ടാന്‍ 5 വഴികള്‍!

മറ്റു സവിശേഷതകള്‍

ടെക്‌നിക്കല്‍ പരമായ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ നോക്കിയ 8ന് ല്വുക്വിഡ് കൂളിങ്ങ്, ഡ്യുവല്‍ സൈറ്റ്, നോക്കിയ OZO ഓഡിയോ എന്നിവയാണ്. ഡ്യുവല്‍-സൈറ്റ് സവിശേഷയ ഉളളതിനാല്‍ ഒരേ സമയത്തു തന്നെ മുന്നിലും പിന്നിലുമുളള ക്യാമറകള്‍ ഉപയോഗിക്കാം.

വില

നോക്കിയ 8 ഇറങ്ങാന്‍ പോകുന്ന ഏകദേശം വില 45,000 രൂപയാണ്. സെപ്തംബര്‍ ആദ്യം തന്നെ നോക്കിയ 8 ആഗോള വിപണിയില്‍ ലഭ്യമായി തുടങ്ങും.

നിങ്ങളുടെ വാട്ട്‌സാപ്പ് സുരക്ഷിതമാണോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the launch of the first Nokia branded Android flagship, the company has put an end to the rumors and leaks those have been hitting the web all this while.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot