ആമസോണ്‍ ഇന്ത്യയില്‍ നോക്കിയ 8 ലിസ്റ്റ് ചെയ്തു!

|

എച്ച്എംഡിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8 ഇന്ന് ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ചടങ്ങിയ അവതരിപ്പിക്കുകയാണ്. 11.30നാണ് ചടങ്ങ് നടക്കുന്നത്. മണിക്കൂറുകള്‍ മാത്രമാണ് ലോഞ്ച് ചെയ്യാന്‍, അതിനു മുന്‍പു തന്നെ ആമസോണ്‍ ഇന്ത്യയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.

ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!

ആമസോണില്‍ മാത്രം ഈ ഫോണ്‍ ലഭിക്കും എന്നു മാത്രമല്ല പറഞ്ഞിരിക്കുന്നത്, ഈ ഫോണിന്റെ വിലയും അതില്‍ നല്‍കിയിട്ടുണ്ട്. അതായത് 36,999 രൂപയാണ്. മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രതീക്ഷിക്കാവുന്ന വിലയേക്കാള്‍ താരതമ്യേന ഇത് വളരെ കുറവാണ്. അതു പോലെ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യതയെ ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ താത്പര്യമുളള ഉപഭോക്താക്കള്‍ Notify Me' എന്നും ഇതില്‍ കാണിക്കുന്നുണ്ട്.

ആമസോണ്‍ ഇന്ത്യയില്‍ നോക്കിയ 8 ലിസ്റ്റ് ചെയ്തു!

നോക്കിയ 8ന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ നല്‍കുമെന്നു പ്രതീക്ഷിക്കുന്നു. എന്നാല്‍ 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്ന വേരിയന്റെ വരുമോ എന്ന് ഉറപ്പില്ല. ചിലപ്പോള്‍ ഇത് ഓക്ടോബറില്‍ വന്നേക്കാം എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ 15 വെബ്‌സൈറ്റുകള്‍വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ 15 വെബ്‌സൈറ്റുകള്‍

നോക്കിയ 8ന് യൂണിബോഡി ഡിസൈനും 6000 സീരീസ് അലൂമിനിയവുമാണ്. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട് ഔട്ട് ഓഫ് ബോക്‌സാണ് ഇപ്പോള്‍, എന്നാല്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ചെയ്യാം. 5.3 ഇഞ്ച് 2K എല്‍സിഡി ഡിസ്‌പ്ലേയും കോര്‍ണിങ്ങ് ഗെറില്ല ഗ്ലാസ് പ്രെട്ടക്ഷനും, സ്‌നാപ്ഡ്രാഗണ്‍ 835 SoCയുമാണ് മറ്റു സവിശേഷതകള്‍ പറഞ്ഞിരിക്കുന്നത്.

Best Mobiles in India

English summary
Nokia 8, the flagship smartphone, is set to launch in India on Tuesday at an event in New Delhi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X