നോക്കിയ 8ന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങി!

Written By:

എച്ച്എംഡി ഗ്ലോബലിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8ന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചു. കഴിഞ്ഞ മാസമാണ് ഈ ഫോണിന്റെ ബീറ്റ ടെസ്റ്റിങ്ങ് വിജയകരമായി നടന്നത്. അതു പോലെ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നവംബര്‍ സെക്യൂരിറ്റി അപ്‌ഡേറ്റും ലഭിച്ചു.

നോക്കിയ 2 ഇന്ത്യന്‍ സ്‌റ്റോറുകളില്‍, നിങ്ങളെ അലട്ടുന്ന സംശയങ്ങള്‍ക്ക് ഉത്തരവുമായി ഞങ്ങള്‍!

നോക്കിയ 8ന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങി!

എച്ച്എംഡി ഗ്ലോബര്‍ ചീഫ് പ്രോഡക്ട് ഓഫീസര്‍ ജൂഹോ സെര്‍വിക് ട്വീറ്ററിലൂടെ വെളളിയാഴ്ചയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ഈ അപ്‌ഡേറ്റ് വെളളിയാഴ്ച രാത്രി മുതല്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. നോക്കിയ 8 ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് 1518.1എംബി വലുപ്പമാണ്, ഇതില്‍ ആന്‍ഡോയിഡ് സുരക്ഷ അപ്‌ഡേറ്റും അടങ്ങിയിരിക്കുന്നു. നോക്കിയ 2, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ക്കും അടുത്തിടെ തന്നെ അപ്‌ഡേറ്റ് ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതു കൂടാതെ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റും ലഭിക്കുമെന്നും വ്യക്തമാക്കി.

പിച്ചര്‍-ഇന്‍-പിച്ചര്‍ മോഡ്, ബാക്ഗ്രൗണ്ട് റെസ്ട്രിക്ഷന്‍, സ്മാര്‍ട്ട് ടെക്‌സ്റ്റ് സെലക്ടര്‍ മോഡ്, ഓട്ടോ ഫില്‍ ഫ്രെയിം വര്‍ക്‌സ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഗെസ്ച്ചര്‍ എല്ലാ ആപ്പുകള്‍ക്കും, നൈറ്റ് മോഡിന്റെ തീവ്രത ക്രമീകരിക്കാനുളള മോഡ്, ചില ലൊക്കേഷനുകള്‍ ഓണ്‍ ചെയ്യാന്‍ വൈഫൈ, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇമോജികള്‍, ലോക്ക് സ്‌ക്രീന്‍ ആപ്ലിക്കേഷന്‍ കുറുക്കുവഴികള്‍ ഇഷ്ടാനുസൃതമാക്കാനുളള കഴിവ് എന്നിവയാണ് ആന്‍ഡ്രോയിഡ് ഓറിയോ ആപ്‌ഡേറ്റ് കൊണ്ട് ലഭിച്ചിരിക്കുന്നത്.

വെറും ആറു മണിക്കൂറില്‍ വണ്‍പ്ലസ് 5ടി വില്‍പന റെക്കോര്‍ഡ് സൃഷ്ടിച്ചു!

കഴിഞ്ഞ സെപ്തബറിലാണ് നോക്കിയ 8 ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഡ്യുവല്‍ നാനോ സിമ്മില്‍ എത്തിയ നോക്കിയ 8ന് 5.3 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 2.5ഡി കര്‍വ്വ്ഡ് കോര്‍ണിങ്ങ് ഗ്ലാസ് 5 എന്നിവയുണ്ട്. നോക്കിയ 8ന് ശക്തി നല്‍കുന്നത് സ്‌നാപ്ഡ്രാഗണ്‍ 835 SoCയാണ്. കൂടാതെ 4ജിബി LPDDR4X റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നോക്കിയ 8ന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങി!

13എംപി ഡ്യുവല്‍ സെന്‍സര്‍ ക്യാമറയാണ് ഇതില്‍. കാള്‍ സീയൂസ് ലെന്‍സുകളാണ് പിന്‍വശത്തുളള സെന്‍സറുകളില്‍. ഈ സ്മാര്‍ട്ട്‌ഫോണിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ് ബോത്തീസ് ഫീച്ചര്‍. അതായത് ഒരേ സമയം മുന്‍ ക്യാമറയില്‍ നിന്നും പിന്‍ ക്യാമറയില്‍ നിന്നും ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാനും വീഡിയോകള്‍ എടുക്കാനും സാധിക്കുന്നു. സ്‌പേഷ്യല്‍ 360 ഡിഗ്രി ഓഡിയോ റെക്കോര്‍ഡിങ്ങിനായി OZO ഓഡിയോ സവിശേഷതയും ഉണ്ട്.

4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂബത്ത് 5.0, ഹൈബ്രിഡ് ഡ്യുവല്‍ സിം, യുഎസ്ബി ടൈപ്പ് സി, 3.3എംഎ ഓഡിയോ ജാക്ക്, 3090 എംഎഎച്ച് ബാറ്ററി എന്നിവയും ഇതിലുണ്ട്.

English summary
Nokia 8, the flagship Nokia-branded Android smartphone from the house of HMD Global, has started receiving its Android 8.0 Oreo update.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot