Home
News

ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ത്യയിൽ സ്മാർട്ട് ടിവികൾ പുറത്തിറങ്ങാനൊരുങ്ങി നോക്കിയ

നോക്കിയ സ്മാർട്ട് ടിവികൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായി നോക്കിയയും ഫ്ലിപ്കാർട്ടും പുതിയ പാർട്ട്ണർഷിപ്പ് ആരംഭിച്ചു. നോക്കിയ സ്മാർട്ട് ടിവി ശ്രേണിയുടെ റീട്ടെയിലിംഗ് പ്ലാറ്റ്‌ഫോമായിരിക്കും ഫ്ലിപ്പ്കാർട്ട് എന്ന് റിപ്പോർട്ടുകളുണ്ട്. പുതിയ നോക്കിയ ടിവികളിൽ ജെബിഎൽ നൽകുന്ന ഓഡിയോ ഫീച്ചർ ആയിരിക്കും ഉൾപ്പെടുത്തുക. ഇന്ത്യൻ വിപണിയിലെ വൺപ്ലസ്, ഷവോമി, മോട്ടറോള തുടങ്ങിയ മറ്റു സ്മാർട്ട് ടിവി ബ്രാൻറുകളുമായി മത്സരിക്കാൻ പോന്ന സ്മാർട്ട് ടിവികളായിരിക്കും കമ്പനി പുറത്തിറക്കുക.

ഉപഭോക്തൃ സ്ഥിതിവിവര കണക്കുകൾ

ഫ്ലിപ്പ്കാർട്ടിന്റെ ഉപഭോക്തൃ സ്ഥിതിവിവര കണക്കുകളാണ് നോക്കിയ, ഫ്ലിപ്കാർട്ട് പങ്കാളിത്തത്തെ പിന്തുണയ്ക്കുന്ന മുഖ്യ ഘടകം. ആഭ്യന്തര ഉൽ‌പാദനവും നോക്കിയ സ്മാർട്ട് ടിവി ശ്രേണിയുടെ വിൽ‌പനയും ഫ്ലിപ്കാർട്ട് നിർവ്വഹിക്കും. സ്മാർട്ട് ടിവി ശ്രേണി വിൽക്കാനായി നോക്കിയയുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാൻ ഫ്ലിപ്കാർട്ടിന് അനുമതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ സ്മാർട്ട് ടിവി വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഇത് കാരണമായേക്കും.

ഫ്ലിപ്പ്കാർട്ട്

മോട്ടറോള ടിവിയുമായി സമാനമായ വിപണന, വിൽപ്പന കരാർ ഫ്ലിപ്പ്കാർട്ട് നേരത്തെ നടത്തിയിരുന്നു. മോട്ടറോള ബ്രാൻഡഡ് ടെലിവിഷൻ പ്രഖ്യാപിക്കാനാണ് ഫ്ലിപ്കാർട്ടും മോട്ടറോളയും സമാനമായ പാർട്ട്ണർഷിപ്പിൽ ഏർപ്പെട്ടത്. ഈ പാർട്ട്ണർഷിപ്പിലൂടെയാണ് മോട്ടറോള 75 ഇഞ്ച് സ്മാർട്ട് ടിവി പുറത്തിറക്കി. ഫ്ലിപ്പ്കാർട്ടിൽ 1,19,999 രൂപയാണ് ഈ സ്മാർട്ട് ടിവിയുടെ വില.

ജെബിഎൽ

ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയാണ് നോക്കിയയുമായുള്ള പുതിയ പങ്കാളിത്തം എന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കി. ടിവികൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ശബ്‌ദ നിലവാരവും അനുഭവവും മോശമാണെന്നാണ് ഫ്ലിപ്പ് കാർട്ട് പറയുന്നത്. ഇതിനാലാണ് നോക്കിയ സ്മാർട്ട് ടിവി ശ്രേണിയിൽ ജെബിഎൽ നിർമ്മിച്ച ഓഡിയോ സപ്പോർട്ട് സിസ്റ്റം അവതരിപ്പിക്കുന്നതെന്നും ഇകൊമേഴ്സ് ഭീമൻ വ്യക്തമാക്കി. നോക്കിയ ടിവികളിലൂടെ ഇന്ത്യൻ ടിവി വിപണിയിൽ ആദ്യമായാണ് ജെബിഎൽ തങ്ങളുടെ ഓഡിയോ സിസ്റ്റം അവതരിപ്പിക്കുന്നത്.

ഡോൾബിയുടെ ആധിപത്യമുള്ള ഇന്ത്യൻ ടിവി വിപണി

സ്മാർട്ട് ടിവി ശ്രേണിയിലെ നോക്കിയ, ഫ്ലിപ്കാർട്ട് കരാറിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സ്‌ക്രീൻ വലുപ്പം, ഡിസ്പ്ലെ റേഞ്ച്, അപ്ലിക്കേഷനുകൾ, വില എന്നിങ്ങനെയുള്ള ടിവികളുടെ മറ്റ് സവിശേഷതകൾ ഇതുവരെ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഡോൾബിയുടെ ആധിപത്യമുള്ള ഇന്ത്യൻ ടിവി വിപണിയിൽ ജെബിഎൽ ഓഡിയോ സിസ്റ്റം എത്തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കുകയെന്ന കാര്യവും കണ്ടറിയേണ്ടിയിരിക്കുന്നു.

നോക്കിയ

ഇന്ത്യയിൽ ബിസിനസ് കൂടുതൽ വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് നോക്കിയയുമായി പാർട്ട്ണർഷിപ്പിൽ ഏർപ്പെടുന്നതെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കി. അറിയപ്പെടുന്ന ഒരു ആഗോള ബ്രാൻഡ് എന്ന നിലയിൽ നോക്കിയ, ടെലിവിഷനുകൾ പുറത്തിറക്കുന്ന സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ലീഗിൽ ചേരും. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഷവോമിയുടെ എംഐ ടിവി, വൺപ്ലസ് ടിവി, മോട്ടറോള ടിവി എന്നിവ ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കാനും വിപണി കീഴടക്കാനും പരിശ്രമിക്കികയാണ്. ഇത്രയം മത്സരമുള്ള സ്മാർട്ട് ടിവി വിപണിയിൽ നോക്കിയയുടെ സ്മാർട്ട് ടിവികൾ ഏത് വിധത്തിലുള്ള ചലനമാണ് ഉണ്ടാക്കുകയെന്ന് കണ്ടറിയേണ്ടിരിക്കുന്നു.

Best Mobiles in India

English summary
Nokia and Flipkart have entered a new strategic partnership to launch Nokia smart TVs in India. A new report shows that Flipkart will be the retailing platform for the Nokia smart TV range. The new Nokia TVs will feature audio powered by JBL. Nokia will compete with other smart TVs in the Indian market like OnePlus, Xiaomi, Motorola, and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X