ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ 50 രൂപ കിഴിവിൽ റീചാർജ് ചെയ്യാം
ടെലികോം ഓപ്പറേറ്റർമാർ തങ്ങളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചിട്ട് ഏകദേശം ഒരു മാസമായെങ്കിലും കമ്പനികൾക്ക് ഇപ്പോഴും ഉപയോക്താക്കളെ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല. വിലകൂടിയ പുതിയ പ്ലാനുകൾ പല ആളുകളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപയോക്താക്കളെ തങ്ങളുടെ പുതുക്കിയ നിരക്കുകൾ റീചാർജ് ചെയ്യുന്നതിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. അതുകൊണ്ട് തന്നെ എയർടെൽ അതിന്റെ ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം 50 രൂപ കിഴിവും നൽകുന്നു. എയർടെൽ താങ്ക്സ് ആപ്പ് ഉപയോക്താക്കൾക്ക് മാത്രമേ ഈ കിഴിവ് ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക. ആപ്പ് വഴി പ്ലാനുകൾ റീചാർജ് ചെയ്യുമ്പോൾ എയർടെൽ അധിക ഡാറ്റ കൂപ്പണുകളും നൽകുന്നുണ്ട്.

എയർടെല്ലിൽ നിന്നുള്ള 359 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകളിലേക്കും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ മികച്ച പ്ലാൻ എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ വെറും 309 രൂപയ്ക്ക് ലഭിക്കും. ഉപയോക്താക്കൾക്ക് അവരുടെ വാലിഡിറ്റി കാലയളവിൽ ഉടനീളം എപ്പോൾ വേണമെങ്കിലും റിഡീം ചെയ്യാൻ കഴിയുന്ന 2 ജിബി അധിക ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയും 2 ജിബി അധിക ഡാറ്റയും ഉൾപ്പെടെ ഈ പ്ലാനിലൂടെ 58 ജിബി ഡാറ്റ നൽകുന്നു.

50 രൂപ കിഴിവ് ഓഫറിൽ വരുന്ന എയർടെല്ലിന്റെ മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 599 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈലിലേക്കുള്ള ആക്‌സസോടെയാണ് വരുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകൾ നൽകുന്ന പ്ലാനാണ്. ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. എയർടെൽ താങ്ക്സ് ആപ്പിലൂടെ റീചാർജ് ചെയ്യുന്ന ആളുകൾക്ക് കിഴിവ് കൂപ്പൺ ഉപയോഗിച്ച് 549 രൂപയ്ക്ക് സ്വന്തമാക്കാം. 84 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ലഭിക്കുന്നത്. ഇത് മികച്ചൊരു പ്ലാനാണ്.

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ മറ്റൊരു പ്ലാനാണ് 549 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നുണ്ട്. എർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഈ പ്ലാനിലൂടെ 4 ജിബി അധിക ഡാറ്റ കൂപ്പണുകളും ലഭിക്കുന്നു. ഇത് വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് തുടങ്ങാവുന്ന ഡാറ്റ കൂപ്പണാണ്.

എയർടെല്ലിന്റെ 666 രൂപ പ്ലാൻ
എയർടെൽ കഴിഞ്ഞ ആഴ്ച 666 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഈ പ്രീപെയ്ഡ് പ്ലാൻ 77 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, അപ്പോളോ 24 ആക്സസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ ഷാ അക്കാദമിയിൽ സൗജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് ആക്സസ് എന്നിവയും 666 രൂപ പ്ലാനിലൂടെ എയർടെൽ നൽകുന്നു.

699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത് ആമസോൺ പ്രൈം മെമ്പർഷിപ്പിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ആനുകൂല്യം നൽകുന്ന ഏക ടെലികോം കമ്പനി കൂടിയാണ് എയർടെൽ. ദിവസവും 3 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ അപ്പോളോ 24 ആക്സസ്, സൗജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്ക് എന്നിവയിലേക്ക് ആക്സസും നൽകുന്നുണ്ട്.


Click it and Unblock the Notifications








