ഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയും

|

എയർടെൽ 265 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിൽ മാറ്റങ്ങൾ വരുത്തി. കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന രീതിയിലാണ് കമ്പനി ഇപ്പോൾ പ്ലാനുകൾ മാറ്റിയിരിക്കുന്നത്. ഈ റീചാർജ് പ്ലാനിലൂടെ ഇനി മുതൽ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും ലഭിക്കും. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന രീതിയിൽ പരിഷ്കരിച്ചിരിക്കുന്ന ഈ പ്ലാൻ 300 രൂപയിൽ താഴെ മാത്രം റീചാർജിനായി ചെലവഴിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ്.

 

എയർടെൽ

എയർടെൽ 265 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിലൂടെ നേരത്തെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിച്ചിരുന്നത്. ഇത് വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ദിവസവും 1 ജിബി ഹൈ-സ്പീഡ് ഡാറ്റയും 265 രൂപ പ്ലാൻ നൽകിയിരുന്നു. ഈ ഡാറ്റ ആനുകൂല്യവും എയർടെൽ (Airtel) വർധിപ്പിച്ചിട്ടുണ്ട്. മറ്റ് അൺലിമിറ്റഡ് പ്ലാനുകളിലൂടെ ലഭിക്കുന്ന കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളെല്ലാം പുതിയ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് ലഭിക്കും. പ്ലാനിന്റെ പുതുക്കിയ ആനുകൂല്യങ്ങൾ തിരഞ്ഞെടുത്ത വരിക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളു.

പുതിയ ആനുകൂല്യങ്ങൾ

പുതിയ ആനുകൂല്യങ്ങൾ

മാറ്റത്തിന് ശേഷം എയർടെല്ലിന്റെ 265 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് ലഭിച്ചിരുന്ന 28 ദിവസം വാലിഡിറ്റി എന്നത് 30 ദിവസമായി വർധിച്ചിട്ടുണ്ട്. നേരത്തെ 1 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ 1.5 ജിബി ഡാറ്റയായി ഡാറ്റ ആനുകൂല്യം വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ലഭിച്ച ഡാറ്റ ആനുകൂല്യം 28 ജിബിയിൽ നിന്നും മൊത്തം 45 ജിബിയായി ഉയരും. ഇതിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യം അവസാനിക്കുമ്പോൾ ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

അൺലിമിറ്റഡ്
 

ഡാറ്റയ്ക്കും വാലിഡിറ്റിക്കും പുറമേ 265 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നു. ദിവസവുമുള്ള 100 സൌജന്യ എസ്എംഎസുകൾ അവസാനിച്ചതിന് ശേഷം ഉപയോക്താക്കൾ ഒരു ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും നൽകേണ്ടി വരും. എയർടെൽ വിങ്ക് മ്യൂസിക്കിലേക്കും ഹലോ ട്യൂണുകളിലേക്കും ആക്സസും 265 രൂപ പ്ലാനിലൂടെ ലഭിക്കും.

എയർടെല്ലിന്റെ പുതിയ ചില പ്ലാനുകൾ

എയർടെല്ലിന്റെ പുതിയ ചില പ്ലാനുകൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാല് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിരുന്നു. 109 രൂപ, 131 രൂപ, 109 രൂപ, 111 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്. 109 രൂപയുടെ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. 200 എംബി മൊബൈൽ ഡാറ്റയും 99 രൂപ ടോക്ക് ടൈമും ഈ പ്ലാനിലൂടെ ലഭിക്കും. ലോക്കൽ, എസ്ടിഡി, ലാൻഡ്‌ലൈൻ വോയ്‌സ് കോളുകൾ സെക്കൻഡിന് 2.5 പൈസ നിരക്കിലും പ്ലാനിലൂടെ ലഭ്യമാകുന്നു.

111 രൂപയുടെ പ്ലാൻ

111 രൂപയുടെ പ്ലാൻ

111 രൂപയുടെ എയർടെൽ സ്മാർട്ട് റീചാർജ് ഒരു മാസത്തെ വാലിഡിറ്റി നൽകുന്നു. 99 രൂപ ടോക്ക്ടൈമും 200 എംബി മൊബൈൽ ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ഇത് റീചാർജ് ചെയ്താൽ ലോക്കൽ, എസ്ടിഡി, ലാൻഡ്‌ലൈൻ വോയ്‌സ് കോളുകൾ സെക്കൻഡിന് 2.5 പൈസ നിരക്കിൽ ലഭിക്കും. 128 രൂപയുടെ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഡാറ്റ ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാൻ നൽകുന്നില്ല. ഒരു എംബി ഉപയോഗിക്കാൻ 50 പൈസ നിരക്കിൽ നൽകണം. ലോക്കൽ കോളുകൾക്ക് സെക്കൻഡിന് 2.5 രൂപ നിരക്കും എസ്ടിഡി കോളുകൾക്കും സെക്കൻഡിന് 2.5 രൂപ നിരക്കും ഈടാക്കും.

വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്

131 രൂപ പ്ലാൻ

131 രൂപ പ്ലാൻ

131 രൂപയുടെ എയർടെൽ പ്ലാൻ ഒരു മാസത്തെ വാലിഡിറ്റി നൽകുന്നു. ലോക്കൽ കോളുകൾക്ക് സെക്കൻഡിന് 2.5 രൂപ നിരക്കിൽ ലഭ്യമാക്കുന്ന ഈ പ്ലാൻ എംബിക്ക് 50 പൈസ വീതമാണ് ഈടാക്കുന്നത്. നാഷണൽ വീഡിയോ കോളുകൾക്ക് സെക്കൻഡിന് അഞ്ച് രൂപയാണ് വില. ലോക്കൽ എസ്എംഎസിന് ഒരു രൂപയാണ് 131 രൂപയുടെ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസറിന് ചിലവ് വരുന്നത്.

Best Mobiles in India

English summary
Airtel has made changes to its prepaid plan priced at Rs 265. This plan now offers more validity and more data to select users only.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X