ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 1,499 രൂപ, 187 രൂപ പ്ലാനുകളിൽ ഇനി കൂടുതൽ ആനുകൂല്യം

|

ഉപഭോക്താക്കൾക്കായി അഞ്ച് പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ നേരത്തെ ഉണ്ടായിരുന്ന രണ്ട് പ്ലാനുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. രണ്ട് പ്ലാനുകളുടെ വാലിഡിറ്റിയാണ് ഓപ്പറേറ്റർ വർധിപ്പിച്ചത്. 1,499 രൂപ, 187 രൂപ നിരക്കുകളിലുള്ള പ്ലാനുകളുടെ ആനുകൂല്യങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇവ പ്രൊമോഷണൽ പ്ലാനുകളാണ്, 2021 മാർച്ച് 31 വരെ മാത്രമേ ഈ പ്ലാനുകൾ ലഭിക്കുകയുള്ളു. നേരത്തെ ഈ പായ്ക്കുകൾ 2020 നവംബർ 20 വരെ മാത്രമായി ലഭ്യമാക്കിയിരുന്നു.

ബി‌എസ്‌എൻ‌എൽ 1,499 രൂപ, 187 രൂപ പ്രമോഷണൽ ഓഫർ

ബി‌എസ്‌എൻ‌എൽ 1,499 രൂപ, 187 രൂപ പ്രമോഷണൽ ഓഫർ

ബിഎസ്എൻഎല്ലിന്റെ ജനപ്രീയ പ്ലാനുകളിലൊന്നാണ് 1,499 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 250 മിനിറ്റ് എന്ന ലിമിറ്റോടെ അൺലിമിറ്റഡ് കോളിങ് ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 മെസേജുകളും ലഭിക്കും. നേരത്തെ ഈ പ്ലാനിന് നേരത്തെ 1,199 രൂപയായിരുന്നു വില.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ

 187 രൂപ പ്ലാൻ

സ്പെഷ്യൽ താരിഫ് വൗച്ചറായ 187 രൂപ പ്ലാൻ അൺലിമിറ്റഡ് കോളുകൾ നൽകുന്നു. ദിവസവും 250 മിനുറ്റ് ലിമിറ്റോട് കൂടി അൺലിമിറ്റഡ് കോളിങും ഈ പ്ലാൻ നൽകുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ 100 മെസേജുകളും നൽകുന്നു, നേരത്തെ ഈ പ്ലാൻ 139 രൂപയ്ക്കാണ് ലഭ്യമാക്കിയിരുന്നത്. ഈ പ്ലാനുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

പ്രമേഷണൽ ഓഫർ
 

പ്രമേഷണൽ ഓഫറുകളായ 1,499 രൂപ, 187 രൂപ പ്ലാനുകൾ ലഭിക്കാൻ ഉപയോക്താക്കൾ കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. ഇതിനായി ഉപയോക്താക്കൾക്ക് അവരുടെ നമ്പറുകളിൽ നിന്ന് മെസേജ് അയക്കാനും സാധിക്കും. ഈ പായ്ക്കുകൾ തേർഡ് പാർട്ടി പോർട്ടലുകളായ ഫോൺ‌പേ, പേടിഎം എന്നിവയിൽ ലഭ്യമാണ്. കമ്പനിയുടെ ചെന്നൈ ട്വിറ്റർ അക്കൗണ്ടാണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് ടെക് ഓൺലി റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: മികച്ച ഡാറ്റ ആനുകൂല്യവുമായി ബിഎസ്എൻഎൽ 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: മികച്ച ഡാറ്റ ആനുകൂല്യവുമായി ബിഎസ്എൻഎൽ 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചു

ബി‌എസ്‌എൻ‌എൽ 4ജി ടെൻഡർ

ബി‌എസ്‌എൻ‌എൽ 4ജി ടെൻഡർ

ബി‌എസ്‌എൻ‌എൽ രാജ്യത്ത് 4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നെറ്റ്‌വർക്ക് വിന്യാസം, ആസൂത്രണം, പരിശോധന, വാർഷിക പരിപാലനം എന്നിവയ്ക്കായാണ് കമ്പനി ഇ-ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. 57,000 സൈറ്റുകൾക്കായി ദില്ലി, മുംബൈ എന്നിവയുൾപ്പെടെ നാല് പ്രവർത്തന മേഖലകളിലായാണ് ബി‌എസ്‌എൻ‌എൽ സർവീസ് ആരംഭിക്കുന്നത്. ബി‌എസ്‌എൻ‌എൽ 4ജി വിന്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ടെലിക്കോം വിപണി

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ബിഎസ്എൻഎല്ലിന് മാത്രമാണ് 4ജി സേവനങ്ങൾ ഇല്ലാത്തത്. സ്വകാര്യ കമ്പനികൾ ബിഎസ്എൻഎല്ലിനെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുന്നതിന് കാരണവും ഇത് തന്നെയാണ്. പ്ലാനുകളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലാണ് ഏറ്റവും മികച്ച ടെലിക്കോം കമ്പനിയെന്ന് നിസംശയം പറയാം. എന്നാൽ 4ജി സേവനങ്ങൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും നൽകാൻ സാധിക്കാത്തത് ബിഎസ്എൻഎല്ലിന് തിരിച്ചടി ഉണ്ടാക്കുന്നു. കേരളത്തിൽ നേരത്തെ തന്നെ ബിഎസ്എൻഎൽ 4ജി ലഭ്യമാണ്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

Best Mobiles in India

English summary
BSNL has changed the benefits of Rs 1,499 and Rs 187 plans. The company has extended the validity of both these promotional plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X