ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ്, പോസ്റ്റ്പെയ്ഡ് ബില്ലുകളിൽ ബിഎസ്‌എൻഎൽ 50% കിഴിവ് നൽകുന്നു
ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് ഒടിടി കണ്ടന്റുകൾ ലഭ്യമാക്കുന്ന സിനിമ പ്ലസ് പ്ലാനുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഎസ്എൻഎൻ ഉപയോക്താക്കൾക്ക് കുടിശ്ശികകൾ ഒഴിവാക്കാനായി ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ലാൻഡ്ലൈൻ, ബ്രോഡ്ബാന്റ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായാണ് ഇത്തരമൊരു ഓഫർ കൊണ്ടുവന്നിരിക്കുന്നത്. കുടിശ്ശിക തീർക്കുന്നവർക്ക് 50 ശതമാനം കിഴിവ് ലഭിക്കുന്ന ഓഫറാണ് ഇത്. ഇതിലൂടെ അടയ്ക്കാൻ ബാക്കിയുള്ള ബില്ലുകളുടെ പകുതി തുക മാത്രം അടച്ചാൽ മതിയാകും.

ബിഎസ്എൻഎൽ അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് വഴിയാണ് 50 ശതമാനം ഡിസ്കൌണ്ട് നൽകുന്ന ഓഫർ വെളിപ്പെടുത്തിയത്. ഈ ഓഫർ കൊൽക്കത്ത ഉപയോക്താക്കൾക്കായി പ്രത്യേകമായി നൽകുന്നതാണ്. നിലവിൽ കേരളത്തിലെ ഉപയോക്താക്കൾക്ക് ഈ ഓഫർ. പിന്നീട് ഇത്തരമൊരു ഓഫർ കേരളത്തിലും അവതരിപ്പിക്കാൻ സാധ്യത ഉണ്ട്. കൂടാതെ എല്ലാ കുടിശ്ശികകളും നീക്കി കഴിഞ്ഞാലും കമ്പനി കുടിശ്ശിക സർട്ടിഫിക്കേഷൻ നൽകില്ലെന്ന് ഉറപ്പാക്കി.

ബിഎസ്എൻഎല്ലിന്റെ പുതിയ കുടിശ്ശിക തീർക്കൽ ഓഫർ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭ്യമാകില്. ഈ ഓഫറിനെ കുറച്ച് അറിയാൻ 9433000666 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ഈ ഓഫർ 2021 മാർച്ച് 31 വരെ വാലിഡിറ്റിയുള്ള ഡിഫോൾട്ടറുകൾക്ക് മാത്രമായി ഡിസൈൻ ചെയ്തിട്ടുള്ളതാണ്. ബിഎസ്‌എൻഎൽ ഈ ഓഫർ ഒരു വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് നൽകുന്നത്. നേരത്തെ 2020 ഏപ്രിൽ 1 വരെ ഇത്തരമൊരു ഓഫർ നൽകിയിരുന്നു.

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കമ്പനിയുടെ അക്കൌണ്ട് നമ്പറിലേക്ക് നെഫ്റ്റ് / ആർടിജിഎസ് എന്നിവ വഴി പണം ട്രാൻസ്ഫർ ചെയ്തും അവരുടെ കുടിശ്ശിക തീർക്കാൻ കഴിയും. ബില്ലുകൾ ക്ലിയർ ചെയ്യുന്നതിന് ക്യാഷ് കളക്ഷൻ സെന്ററുകളിലും സംവിധാനം ഉണ്ട്. ഈ കുടിശ്ശിക തീർക്കുന്നവർക്കായുള്ള 50 ശതമാനം കിഴിവ് എന്ന ഓഫർ കേരളം അടക്കമുള്ള സർക്കിളുകളിൽ ലഭ്യമാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

ബിഎസ്എൻഎൽ അടുത്തിടെ 1,999 രൂപയുടെ പ്ലാൻ പുതുക്കിയിരുന്നു. ഈ പ്ലാൻ ഇപ്പോൾ ഇറോസ് നൌവിൽ നിന്ന് അൺലിമിറ്റഡ് കണ്ടന്റ് നൽകുന്നു. ഉപയോക്താക്കൾക്ക് ലോക്ധൻ പ്ലാറ്റ്ഫോമിൽ നിന്നും കണ്ടന്റ് ലഭിക്കും. ഉപയോക്താക്കൾക്ക് നേരത്തെ 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോഴത് ദിവസവും 2 ജിബി ഡാറ്റയായി കുറച്ചിട്ടുണ്ട്. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചിരുന്നു. സിനിമ പ്ലസ് എന്ന പേരിലുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒടിടി ആനുകൂല്യങ്ങൾ ലഭ്യമാകും. നാല് ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളാണ് ഈ പായ്ക്കിലൂടെ ലഭിക്കുന്നത്. യുപ് ടിവി, സീ5, സോണിലിവ്, വൂട്ട് എന്നീ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ഒരൊറ്റ പ്ലാനിലൂടെ ലഭ്യമാക്കുകയാണ് ബിഎസ്എൻഎൽ. ഈ പ്ലാനിന്റെ യഥാർത്ഥ വില 199 രൂപയാണ്. എന്നാൽ ഉപയോക്താക്കൾക്ക് ഇത് ഒരു പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായി 129 രൂപയ്ക്ക് ലഭിക്കും.


Click it and Unblock the Notifications