ഇനി യുഎഇയിലും യുപിഐ ഉപയോഗിച്ച് ഇന്ത്യക്കാർക്ക് പണമിടപാടുകൾ നടത്താം

|

യുഎഇയിൽ മലയാളികൾ അടക്കം ധാരാളം ഇന്ത്യക്കാരുണ്ട്. ഇത്തരം ആളുകൾ നാട്ടിൽ വരുമ്പോൾ അവരുടെ ഫോമിൽ യുപിഐ ആപ്പുകൾ ഒന്നും ഉണ്ടാകാറില്ല. ഇതിന് കാരണം യുപിഐ സേവനങ്ങൾ യുഎഇയിൽ ലഭ്യമായിരുന്നില്ല എന്നതാണ്. എന്നാൽ ഇനി മുതൽ യുഎഇയിലും യുപിഐ സേവനങ്ങൾ ലഭ്യമാകും. യുപിഐ അടിസ്ഥാനമാക്കിയുള്ള ആപ്പുകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും പോകുന്നവർക്ക് യുഎഇയിൽ തടസ്സമില്ലാതെ പണമിടപാടുകൾ നടത്താനുള്ള സംവിധാനമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

 

യുഎഇയിൽ യുപിഐ

യുഎഇയിൽ യുപിഐ അധിഷ്‌ഠിത പേയ്‌മെന്റുകൾ ലഭ്യമാക്കുന്നതിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) മഷ്‌റക് ബാങ്കിന്റെ നിയോപേയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. യുഎഇയിൽ ഇന്ത്യൻ പ്രവാസികൾ ധാരാളം ഉള്ളതിനാലാണ് അവിടെ നിലവിൽ ലഭ്യമായ പേയ്മെന്റ് പ്ലാറ്റ്ഫോമായ നിയോപേയുമായി സഹകരിച്ച് എൻപിസിഐ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. 2021ൽ ഭൂട്ടാനിലെ സെൻട്രൽ ബാങ്കായ റോയൽ മോണിറ്ററി അതോറിറ്റിയുമായി സഹകരിച്ചും യുപിഐ സേവനങ്ങൾ ആരംഭിച്ചിരുന്നു.

ഭീം യുപിഐ സേവനങ്ങൾ

നിയോപേയുമായി സഹകരിച്ചുകൊണ്ട് ഭീം യുപിഐ സേവനങ്ങൾ യുഎഇയിൽ ഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് എൻപിസിഎൽ സിഇഒ റിതേഷ് ശുക്ല പറഞ്ഞു. ഇന്ത്യൻ പൗരന്മാരുടെ ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതിയായി മാറിയ ഭീം യുപിഐ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താൻ ഇനി ഇന്ത്യക്കാർക്ക് സാധിക്കും. ഡിജിറ്റൽ പേയ്‌മെന്റുകൾ ലളിതമാക്കുന്നതിനും തങ്ങളുടെ അത്യാധുനികമായ സൊല്യൂഷ്യൻസ് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഡിജിറ്റൽ പണമിടപാടുകളുടെ ഭാഗമാകാനും എൻഐപിഎൽ സ്ഥിരമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേയ്‌മെന്റുകളുടെ കാര്യത്തിൽ തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവങ്ങൾ ഉറപ്പാക്കുന്നതിനായി യുപിഐ അടിസ്ഥാനമാക്കിയുള്ള ആഗോള സ്വീകാര്യത ശൃംഖല കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ് റിതേഷ് ശുക്ല പറഞ്ഞു.

ട്രൂകോളറിന് പണി കൊടുത്ത് ഗൂഗിൾ; ആപ്പിലെ ഈ ഫീച്ചർ ഒഴിവാക്കിട്രൂകോളറിന് പണി കൊടുത്ത് ഗൂഗിൾ; ആപ്പിലെ ഈ ഫീച്ചർ ഒഴിവാക്കി

യുഎഇയിലെ യുപിഐ എങ്ങനെ പ്രവർത്തിക്കും
 

യുഎഇയിലെ യുപിഐ എങ്ങനെ പ്രവർത്തിക്കും

നിയോപേ ടെർമിനലുകളുള്ള യുഎഇ ഷോപ്പുകളിൽ മാത്രമേ യുപിഐ പേയ്‌മെന്റുകൾ നടത്താൻ സാധിക്കുകയുള്ളു. യുപിഐ പേയ്‌മെന്റുകൾ സപ്പോർട്ട് ചെയ്യുന്ന ഭീം പോലുള്ള മൊബൈൽ ആപ്പിൽ ഉപയോക്താവ് ഒരു ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കണം. യുഎഇയിൽ ഉള്ള അക്കൌണ്ട് ഇതിൽ ലിങ്ക് ചെയ്യാൻ സാധിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിലവിൽ ഭൂട്ടാനിലും നേപ്പാളിലും യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ സിംഗപ്പൂരിലും യുപിഐ ബേസ്ഡ് പേയ്മെന്റ് സേവനം ലഭ്യമാക്കാനാണ് എൻപിസിഐ ശ്രമിക്കുന്നത്.

നിയോപേ

യുഎഇ ധാരാളം ഇന്ത്യക്കാർ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എൻപിസില്ലുമായുള്ള തങ്ങളുടെ സഹകരണം എല്ലാ വർഷവും യുഎഇ സന്ദർശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പേയ്മെന്റുകൾ നടത്തുന്നതിന് സഹായകരമാകുമെന്ന് നിയോപേ സിഇഒ വിഭോർ മുണ്ടാട പറഞ്ഞു. പ്രവാസികൾ കൂടുതലായി യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നതിലേക്കും ഇത് നയിക്കുമെന്നാണ് കരുതുന്നത്.

യുപിഐയുടെ പ്രവർത്തനം എങ്ങനെ

യുപിഐയുടെ പ്രവർത്തനം എങ്ങനെ

യുപിഐ സേവനങ്ങൾ 2016ലാണ് ആരംഭിച്ചത്. ഇന്ത്യൻ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഡിജിറ്റൽ പേയ്‌മെന്റ് രീതിയാണിത്. യുപിഐ പ്ലാറ്റ്ഫോം വികസിപ്പിച്ചത് എൻപിസിഐ ആണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആണ് ഇത് നിയന്ത്രിക്കുന്നത്. യുപിഐ പേയ്‌മെന്റുകൾ നടത്താൻ നിങ്ങൾക്ക് ഒരു സ്‌മാർട്ട്‌ഫോൺ, ബാങ്ക് അക്കൗണ്ട്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നമ്പർ, ഒരു ആക്ടീവ് ഇന്റർനെറ്റ് കണക്ഷൻ എന്നിവ ആവശ്യമാണ്. ഭീം, പേടിഎം, ഗൂഗിൾ പേ, ഫോൺപേ എന്നിവയെല്ലാം യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പുകളാണ്.

നെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെനെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെ

യുപിഐ സേവനങ്ങളിലെ സുരക്ഷ

യുപിഐ സേവനങ്ങളിലെ സുരക്ഷ

യുപിഐ ആപ്പുകളും ഇ - വാലറ്റുകളും ഉപയോഗിച്ചുള്ള പണമിടപാടുകൾ ഏറെ സഹായകരമാണ് എങ്കിലും ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ധാരാളം ഉണ്ടാകാറുണ്ട്. വ്യത്യസ്ഥമായ രീതികളിലാണ് ഈ തട്ടിപ്പുകൾ നടക്കാറുള്ളത്. ഇതിൽ പ്രധാനപ്പെട്ടത് പെയ്മെന്റ് റിക്വസ്റ്റ് അയച്ചുള്ള തട്ടിപ്പുകളാണ്. ഇതിലൂടെ എളുപ്പത്തിൽ നമ്മുടെ പണം തട്ടിപ്പുകാർക്ക് ഇതിലൂടെ നേടാനാകും. പെയ്മെന്റെ റിക്വസ്റ്റിന് അസപ്റ്റ് കൊടുത്താൽ നിങ്ങളുടെ യുപിഐ പിൻ അണ് ആവശ്യപ്പെടുക. ഇത് ടൈപ്പ് ചെയ്ത് ഓകെ നൽകുന്ന പക്ഷം പണം തട്ടിപ്പുകാരനിൽ എത്തും. ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രദ്ധയോടെ വേണം യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ.

Most Read Articles
Best Mobiles in India

English summary
UPI services will now be available in the UAE as well. With UPI based apps, travelers from India can make uninterrupted transactions in the UAE.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X