കാർഡ് ഇല്ലാതെ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം, പുതിയ സംവിധാനവുമായി ആർബിഐ

|

ഇനി എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ പോകുമ്പോൾ ഡെബിറ്റ് കാർഡോ ക്രഡിറ്റ് കാർഡോ എടുത്തില്ലെങ്കിലും കുഴപ്പമില്ല. പണം പിൻവലിക്കാൻ സുരക്ഷിതമായ പുതിയ രീതി കൊണ്ടുവന്നിരിക്കുകയാണ് ആർബിഐ. ഈ പുതിയ രീതിയിൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡിന്റെ സഹായമില്ലാതെ തന്നെ പണം പിൻവലിക്കാൻ സാധിക്കും. ഈ പുതിയ രീതിയിലൂടെ കാർഡ് ഉപയോഗിച്ചുള്ള പിൻവലിക്കൽ കുറയ്ക്കാനും സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് പണം പിൻവലിക്കുന്നത് വർധിപ്പിക്കുകയും ചെയ്യും.

കാർഡ് സ്കിമ്മിംഗ്

കാർഡ് സ്കിമ്മിംഗ് ഒഴിവാക്കാനാണ് ആർബിഐ കാർഡ്-ലെസ് ക്യാഷ് പിൻവലിക്കൽ അവതരിപ്പിക്കുന്നതെന്നും യുപിഐ ഓതന്റിക്കേഷൻ വഴി ഇത് നടത്തുകയാണ് ചെയ്യുന്നത് എന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ റാബി ശങ്കർ പ്രസ്താവനയിൽ പറഞ്ഞു. ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്നോ തേർഡ് പാർട്ടി എടിഎമ്മിൽ നിന്നും വൈറ്റ് ലേബൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കാമെന്നും ഇതിനായി ആർബിഐ അതിന്റെ സിസ്റ്റം മാറ്റങ്ങളും നിർദ്ദേശങ്ങളും തയ്യാറാക്കി വരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ

കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സംവിധാനം അവതരിപ്പിച്ചിട്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. ഉപയോക്താക്കൾക്ക് അവരുടെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനാകും. റെസ്റ്റോറന്റുകളിലും ഷോപ്പുകളിലും പേയ്‌മെന്റുകൾക്കായി കാർഡുകൾ ഉപയോഗിക്കാനും സാധിക്കും. വിദേശത്ത് യുപിഐ സംവിധാനം ഇല്ലാത്തതിനാൽ രാജ്യത്തിന് പുറത്ത് പണം പിൻവലിക്കുന്നതിനും മറ്റും ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാം.

ടാറ്റയുടെ സൂപ്പർ ആപ്പ് ടാറ്റ ന്യുവിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?ടാറ്റയുടെ സൂപ്പർ ആപ്പ് ടാറ്റ ന്യുവിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

ആർബിഐ

ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത് ആർബിഐ നിർത്തില്ലെന്നും കാർഡുകൾക്ക് മറ്റ് പല ഉപയോഗവും ഉണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു, പണം പിൻവലിക്കലിന് മാത്രമല്ല കാർഡുകൾ ഉപയോഗിക്കുന്നത്. ഒരു റെസ്റ്റോറന്റിലോ കടയിലോ വിദേശരാജ്യത്തെ പേയ്‌മെന്റുകൾക്കോ ​​കാർഡുകൾ ഉപയോഗിക്കാമെന്നും അതുകൊണ്ട് തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നത് അതേപടി തുടരുമെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.

പുതിയ സംവിധാനത്തിന്റെ പ്രയോജനങ്ങൾ

പുതിയ സംവിധാനത്തിന്റെ പ്രയോജനങ്ങൾ

സൗകര്യം: കാർഡില്ലാത്ത പണം പിൻവലിക്കാനുള്ള സംവിധാനം വരുന്നതോടെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ എപ്പോവും കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് ഇല്ലാതെയാകും. നിങ്ങൾക്ക് ആവശ്യമുള്ള പണം ഏത് എടിഎമ്മിൽ നിന്നും ബാങ്ക് അക്കൌണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒരു യുപിഐ ഐഡിയുമുള്ള സ്മാർട്ട്‌ഫോണ് ഉണ്ടെങ്കിൽ പിൻവലിക്കാൻ സാധിക്കും.

സുരക്ഷ

സുരക്ഷ: ഈ പുതിയ പ്ലാൻ നടപ്പിലാക്കുന്നതോടെ കാർഡ് സ്‌കിമ്മിംഗ് അപകടങ്ങൾ കുറയുമെന്ന് ആർബിഐ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് അവരുടെ എടിഎം കാർഡുകൾ സ്‌കിം ചെയ്യപ്പെടുകയും ക്ലോൺ ചെയ്യപ്പെടുകയും ചെയ്യുന്നത് പോലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാകില്ല. നേരത്തെ സ്കിമ്മിംഗിൽ നിന്ന് സുരക്ഷിതത്വം നൽകുന്നതിനായി ബാങ്കുകൾ ചിപ്പ് അധിഷ്ഠിതമായ എടിഎം കാർഡുകളിലേക്ക് മാറിയിരുന്നു.

ടോൾ നിരക്കറിയാം, പകരം പാത തിരഞ്ഞെടുക്കാം; അടിപൊളി ഫീച്ചറുമായി ഗൂഗിൾ മാപ്സ്ടോൾ നിരക്കറിയാം, പകരം പാത തിരഞ്ഞെടുക്കാം; അടിപൊളി ഫീച്ചറുമായി ഗൂഗിൾ മാപ്സ്

പുതിയ സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ

പുതിയ സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ

• കാർഡ് ഇല്ലാതെ പണം പിൻവലിക്കാൻ നിങ്ങൾക്ക് ഒരു യുപിഐ ഐഡി ആവശ്യമാണ്, ഇടപാടുകൾ യുപിഐ വഴി ഓതന്റിക്കേറ്റ് ചെയ്യപ്പെടും

• നിങ്ങൾ എടിഎമ്മിൽ കയറിയാൽ സ്ക്രീനിൽ കാണുന്ന "കാർഡ്ലെസ് വിഡ്രോവൽ" ഓപ്ഷൻ നിങ്ങൾ തിരഞ്ഞെടുക്കാം.

• എടിഎം സ്‌ക്രീനിൽ ഒരു ക്യുആർ കോഡ് കാണിക്കും. ഇത് യുപിഐ ആപ്പിലെ സ്കാൻ ചെയ്യാനുള്ള ഓപ്ഷനി പോയി സ്കാൻ ചെയ്യാം.

• സ്കാൻ ചെയ്ത് കഴിഞ്ഞാൽ ഉപയോക്താക്കൾ അവരുടെ യുപിഐ പിൻ നൽകണം. ഇത്രയും ചെയ്താൽ എടിഎം മെഷീനിൽ നിന്ന് പണം പുറത്ത് വരും.

 

തേർഡ് പാർട്ടി

ഐസിഐസിഐ, എസ്ബിഐ തുടങ്ങിയ ഏതാനും ബാങ്കുകളിൽ കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള ഈ രീതി ഇതിനകം ലഭ്യമാണ്. ആർബിഐയുടെ പുതിയ തീരുമാനത്തോടെ ഇത് മറ്റ് ബാങ്കുകളിലേക്കും വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് തേർഡ് പാർട്ടി എടിഎമ്മുകളിലും പ്രവർത്തിക്കും. സുരക്ഷിതവും എളുപ്പവുമായ രീതിയിൽ പണം പിൻവലിക്കാനുള്ള സംവിധാനമാണ് കാർഡ്ലെസ് വിഡ്രോവൽ. ഇത് ഭാവിയിലെ ബാങ്കിങ് മേഖലയിലെ സുപ്രധാനമായ ഘടകം ആയിരിക്കും.

Best Mobiles in India

English summary
No more needing an ATM card to withdraw money from an ATM. RBI has introduced a system to withdraw money from any ATM if you have a smartphone with UPI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X