94 രൂപയ്ക്ക് ജിയോയുടോ ജിയോഫൈ റൂട്ടർ സ്വന്തമാക്കാം; അറിയേണ്ടതെല്ലാം

|

റിലയൻസ് ജിയോ അടുത്തിടെ ജിയോഫോൺ 2 വാങ്ങുന്ന ഉപയോക്താക്കൾക്കായി ഇഎംഐ ഓപ്ഷനുകൾ പ്രഖ്യാപിച്ചിരുന്നു, ഇപ്പോഴിതാ തങ്ങളുടെ ജിയോഫൈ ഡിവൈസുകൾക്കും ഇംഎംഐ ഓഫർ നൽകുകയാണ് ജിയോ. ഓഗസ്റ്റ് മാസത്തിൽ ഇത് രണ്ടാം തവണയാണ് ജിയോ ഉപഭോക്താക്കൾക്കായി ഇത്തരമൊരു ഓഫർ കൊണ്ടുവരുന്നത്. ഈ ഓഫറനുസരിച്ച് കമ്പനി ജിയോഫൈ ഡിവൈിന് ഇഎംഐ ഓപ്ഷൻ നൽകുന്നു. വെറും 99 രൂപ നൽകി ഉപയോക്താക്കൾക്ക് ജിയോഫൈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും.

ഇഎംഐ

ഇഎംഐ ഓപ്ഷനിൽ ജിയോഫൈ ഡിവൈസുകൾക്ക് ഇഎംഐ ഓപ്ഷൻ നൽകുന്നതിനൊപ്പം ഡിവൈസ് വാങ്ങിയാൽ ജിയോ നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് കോളിംഗ് (ഓൺ-നെറ്റ് കോളുകൾ), അഞ്ച് മാസത്തേക്കുള്ള ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയും കമ്പനി നൽകുന്നുണ്ട്. ജിയോഫൈ ഡിവൈസുകളുടെ യഥാർത്ഥ വില 1,999 രൂപയാണ്. കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും ഡിവൈസ് വാങ്ങുമ്പോൾ ഇഎംഐ ഓപ്ഷൻ ലഭ്യമാകും. ലിസ്റ്റിംഗ് അനുസരിച്ച്, തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് റിലയൻസ് ജിയോ ഇഎംഐ ഓപ്ഷൻ നൽകുന്നത്.

കൂടുതൽ വായിക്കുക: 84 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 84 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ബാങ്ക് കാർഡുകൾ

എച്ച്എസ്ബിസി ബാങ്ക്, ആർ‌ബി‌എൽ ബാങ്ക്, എച്ച്ഡി‌എഫ്സി ബാങ്ക്, സിറ്റി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റാൻ‌ഡേർഡ് ചാർട്ടേഡ് ബാങ്ക്, എസ്‌ബി‌ഐ ബാങ്ക്, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ജമ്മു കശ്മീർ ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് ജിയോയുടെ പുതിയ ഇഎംഐ ഓപ്ഷൻ ലഭ്യമാവുക. ഇഎംഐയുടെ പലിശനിരക്ക് ബാങ്കിനെ ആശ്രയിച്ച് മാറും. 43 രൂപ മുതൽ 327 രൂപ വരെയുള്ള പലിശ നിരക്കുകളാണ് ബാങ്കുകൾ ഈടാക്കുന്നത്.

ജിയോഫൈ ഹോട്ട്‌സ്പോട്ട് ഡിവൈസിന്റെ സവിശേഷതകൾ
 

ജിയോഫൈ ഹോട്ട്‌സ്പോട്ട് ഡിവൈസിന്റെ സവിശേഷതകൾ

ജിയോഫൈ ഡിവൈസുകൾക്ക് ഒരേ സമയം 10 ഡിവൈസുകളെ വരെ കണക്ട് ചെയ്യാൻ സാധിക്കും. കൂടാതെ ഇത് ഡൌൺ‌ലോഡ് വേഗത 150 എം‌ബി‌പി‌എസ് വരെ ലഭ്യമാകും. 50 എം‌ബി‌പി‌എസ് അപ്‌ലോഡ് വേഗതയാണ് ഡിവൈസിന് നൽകാൻ കഴിയുന്നത്. 2,600 mAh ബാറ്ററിയുള്ള ഡിവൈസിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും. ഹോട്ട്‌സ്പോട്ട് ഡിവൈസ് ഉപയോഗിച്ച് വീഡിയോ, എച്ച്ഡി വീഡിയോ കോളുകൾ വരെ ചെയ്യാൻ സാധിക്കും. ജിയോഫൈ ഡിവൈസിന് കമ്പനി ആറുമാസത്തെ വാറന്റിയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

ജിയോഫി റൂട്ടറിന്റെ വില

ജിയോഫി റൂട്ടറിന്റെ വില

മോഡലുകളിലുള്ള റൂട്ടറുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ JMR 540 റൂട്ടറിന് 1,999 രൂപയാണ് വില. JioFi M2 റൂട്ടറിനും ഇതേ വില തന്നെയാണ്. എന്നാൽ JioFi M2S Black IN റൂട്ടറിന് 2,329 രൂപ വിലയുണ്ട്. ആദ്യ രണ്ട് ഡിവൈസുകളും സ്വന്തമാക്കാൻ ഇഎംഐ ഓപ്ഷനൊപ്പം ആദ്യം 94 രൂപ നൽകിയാൽ മതി. എന്നാൽ എം2എസ് ബ്ലാക്ക് ഇൻ റൂട്ടറിന് ആദ്യം 109.63 രൂപ നൽകേണ്ടി വരും.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്കും ജിയോഫൈ വാങ്ങാൻ ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. മൂന്ന് മുതൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ കമ്പനി ഡിവൈസ് നിങ്ങളുടെ പക്കലെത്തിക്കും. ഡിവൈസ് ലഭിച്ചു കഴിഞ്ഞാൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇത് മാറ്റി നൽകാനുള്ള സംവിധവും റിലയൻസ് ജിയോ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

Best Mobiles in India

Read more about:
English summary
Jio is providing the JioFi device with an EMI option, where buyers have to pay only Rs. 94, along with several benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X