ടാറ്റ സ്കൈ ബിങ്ക് കണ്ടന്റുകൾ 149 രൂപയ്ക്ക് മൊബൈലിൽ ആസ്വദിക്കാം

|

ഇന്ത്യയിലെ പ്രമുഖ ഡയറക്റ്റ്-ടു-ഹോം (ഡി‌ടി‌എച്ച്) സേവന ദാതാക്കളായ ടാറ്റ സ്കൈ അതിന്റെ സ്ട്രീമിങ് സേവനമായ ബിങ്കിനായി പുതിയ എൻ‌ട്രി ലെവൽ‌ പ്ലാൻ‌ ആരംഭിച്ചു. 149 രൂപയ്ക്കാണ് ഈ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ സ്കൈ ബിങ്ക് ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ സ്മാർട്ട്‌ഫോണുകളിൽ ആപ്പ് ഡൗൺലോഡുചെയ്യാനും ബിങ്ക് പ്ലാനുകളിലൊന്ന് സബ്‌സ്‌ക്രൈബ് ചെയ്ത് ഓവർ-ദി-ടോപ്പ് (OTT) കണ്ടന്റുകൾ ആസ്വദിക്കാനും സാധിക്കും.

 

ബിങ്ക് പ്ലാനുകൾ

ഉപയോക്താക്കൾ‌ക്ക് രണ്ട് ബിങ്ക് പ്ലാനുകളാണ് കമ്പനി നൽകുന്നത്. 149 രൂപ, 299 രൂപ എന്നവയാണ് ഈ പ്ലാനുകൾ. 299 രൂപ പ്ലാൻ‌ നേരത്തെ തന്നെ ലഭ്യമാണ്. ടാറ്റ സ്കൈ മൊബൈൽ ഉപയോക്താക്കൾക്കായി മാത്രമാണ് 149 രൂപ പ്ലാൻ അവതരിപ്പിച്ചത്. ഇത് തിരഞ്ഞെടുക്കാൻ പോകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിങ്ങൾ ടാറ്റ സ്കൈ ബിങ്ക് + സെറ്റ്-ടോപ്പ് ബോക്സ് (എസ്ടിബി) അല്ലെങ്കിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് ടാറ്റ സ്കൈ പതിപ്പ് സ്വന്തമാക്കിയിട്ടുള്ള കമ്പനിയുടെ ആക്ടീവ് വരിക്കാരനല്ലെങ്കിൽ നിങ്ങൾക്ക് ബിങ്ക് 149 രൂപ പ്ലാൻ ആക്സസ് ചെയ്യാൻ സാധിക്കില്ല എന്നതാണ്.

വില കുറഞ്ഞ ജിയോ-ഗൂഗിൾ 5ജി ഫോൺ, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ ഈ മാസം അവതരിപ്പിക്കുംവില കുറഞ്ഞ ജിയോ-ഗൂഗിൾ 5ജി ഫോൺ, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ ഈ മാസം അവതരിപ്പിക്കും

149 രൂപ പ്ലാൻ
 

149 രൂപ പ്ലാൻ ഉപയോക്താവിന് 3 മൊബൈൽ സ്‌ക്രീനുകളിൽ കണ്ടന്റ് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. ടാറ്റാ സ്കൈ ബിങ്ക് 299 രൂപ പ്ലാൻ ഉപയോക്താക്കളെ ടിവി സ്ക്രീനിലും 3 മൊബൈൽ സ്ക്രീനിലും കണ്ടന്റ് ആസ്വദിക്കാൻ അനുവദിക്കുന്നു. 149 രൂപ, 299 രൂപ പ്ലാനുകൾക്കിടയിൽ ഇനിയും വ്യത്യാസങ്ങൾ ഉണ്ട്. പത്ത് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒടിടി കണ്ടന്റ് ഉപയോഗിക്കാൻ 299 രൂപ പ്ലാൻ ഉപയോക്താക്കളെ അനുവദിക്കും. എന്നാൽ 149 രൂപ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 7 പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കണ്ടന്റ് മാത്രമേ ലഭ്യമാവുകയുള്ളു. പുതിയ ഉപയോക്താക്കൾക്ക് ആപ്പ് ഡൌൺലോഡ് ചെയ്ത് 7 ദിവസത്തെ ട്രയലും ആസ്വദിക്കാൻ സാധിക്കും.

ബിങ്ക്

ബിങ്ക് എന്നത് സാധാരണ ഒടിടി സേവനം പോലെ ഒന്നല്ല. ടാറ്റ സ്കൈയിൽ നിന്നുള്ള ഒടിടി കണ്ടന്റ് അഗ്രഗേറ്റർ സേവനമാണ് ബിങ്ക്. ഇത് ഒന്നിലധികം പ്രധാന പ്ലാറ്റ്‌ഫോമുകളുടെ ബണ്ടിൽ ചെയ്‌ത ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. സാധാരണ ഒടിടി സേവനങ്ങൾ അവരവരുടെ പ്ലാറ്റ്ഫോമിലെ കണ്ടന്റുകൾ മാത്രമാണ് നൽകുന്നത്. എന്നാൽ ബിങ്ക് പല പ്ലാറ്റ്ഫോമുകളിലെ കണ്ടന്റ് ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നു.

വ്യാജന്മാരെ സൂക്ഷിക്കുക, കൊവിൻ ആപ്പിന്റെ പേരിലും തട്ടിപ്പ്വ്യാജന്മാരെ സൂക്ഷിക്കുക, കൊവിൻ ആപ്പിന്റെ പേരിലും തട്ടിപ്പ്

ടാറ്റ സ്കൈ

ടാറ്റ സ്കൈ ബിങ്ക് 149 രൂപ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നേടാവുന്ന പ്ലാറ്റ്ഫോമുകളിൽ പ്രധാനപ്പെട്ടത് സീ5 പ്രീമിയമാണ് ഇത് കൂടാതെ സോണി എൽ‌ഐവി, വൂട്ട് സെലക്ട്, ഇറോസ് നൌ, വൂട്ട് കിഡ്സ്, ഹംഗാമ പ്ലേ, ഷെമറൂമേ എന്നിവയിലേക്കുള്ള ആക്സസും ലഭിക്കുന്നു. 299 രൂപ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മുകളിൽ സൂചിപ്പിച്ച എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് ലഭിക്കും ഇത് കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ, സൺഎൻഎക്സ്ടി, ക്യൂരിയോസിറ്റിസ്ട്രീം എന്നിവയുൾപ്പെടെ മൂന്ന് അധിക പ്ലാറ്റ്ഫോമുകളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.

Best Mobiles in India

English summary
Tata Sky has launched a new entry level plan for its streaming service Binge. The new plan is priced at Rs 149.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X