Home
News

ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് അതിന്റെ മൊബൈൽ ആപ്പായ ബിഎസ്എൻഎൽ സെൽഫ് കെയർ വഴി റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്കായി പ്രത്യേകം ഓഫർ പ്രഖ്യാപിച്ചു. പ്രീപെയ്ഡ് പ്ലാനുകളുടെ വില കുറയ്ക്കുന്ന ഓഫറാണ് ബിഎസ്എൻഎൽ നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബിഎസ്എൻഎൽ സെൽഫ്കെയർ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. ഇത് വോഡഫോൺ ഐഡിയയുടെ (വിഐ) മൊബൈൽ ആപ്പ് പോലെ തന്നെയുള്ള ആപ്പാണ്. 2022 മാർച്ച് 31 വരെ സെൽഫ് കെയർ ആപ്പ് വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കളുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് 4% കിഴിവ് നൽകുമെന്ന് ബിഎശ്എൻഎൽ അറിയിച്ചു.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ്

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയുള്ള എല്ലാ റീചാർജ് പ്ലാനുകൾക്കും വില കുറച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക. 201 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള പ്ലാനുകൾക്ക് മാത്രമേ ഈ റീചാർജ് ഓഫർ ബാധകമാകൂ. സെൽഫ് കെയർ ആപ്പ് ഉപയോക്താക്കൾക്ക് മാത്രമായിരിക്കും പ്ലാനുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്. ഗൂഗിൾ പേ, ഫോൺപേ എന്നിവയടക്കമുള്ള മറ്റ് തേർഡ് പാർട്ടി മൊബൈൽ ആപ്പുകൾ വഴി റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഈ ഓഫർ ലഭ്യമാകില്ല. വെബ്‌സൈറ്റിൽ ഉപയോക്താക്കൾക്ക് ലഭ്യമായ എല്ലാ പ്ലാനുകളും സെൽഫ് കെയർ ആപ്പിലും ലഭ്യമാണ്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 201 രൂപയുടെ പ്ലാനിന്റെ 4 ശതമാനമായ 8.04 രൂപ മാത്രമായിരിക്കും മൊബൈൽ ആപ്പ് വഴി റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ലാഭം. ഇത് വളരെ ഉയർന്നതാണ് എന്ന് പറയാനാകില്ല. ഇത്രയും ചെറിയ തുക പ്ലാനുകളിൽ കുറയ്ക്കുന്നതിലൂടെ ആളുകൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുമെന്നും കരുതാനാകില്ല. സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കൂടുതൽ ഉപയോക്താക്കളെ ബിഎസ്‌എൻഎൽ സെൽഫ്‌കെയറിന്റെ പോർട്ടലിലേക്ക് എത്തിക്കുക എന്നതാണ് ഈ ഓഫർ നൽകുന്നതിന്റെ ലക്ഷ്യം. ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് ലഭ്യമാണ്.

ആപ്പ്

ബിഎസ്എൻഎൽ സെൽഫ്കെയറിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.4 സ്റ്റാർ റേറ്റിങ് ഉണ്ട്, ഇതിനകം ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഇത് ഡൗൺലോഡ് ചെയ്തിട്ടുമുണ്ട്. ധാരാളം ഡാറ്റ ഉപയോഗിക്കാത്ത വളരെ ലഘുവായ ആപ്പാണ് ഇത്. ഈ ആപ്പിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് റീചാർജുകൾ ചെയ്യാനും ബാലൻസ് പരിശോധിക്കാനും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും റീചാർജുകൾ കൈകാര്യം ചെയ്യാനുമെല്ലാം സാധിക്കും. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മൊത്തത്തിൽ വളരെ ഉപയോഗപ്രദമായ ആപ്പ് തന്നെയാണ് ഇത്.

മൈ ബിഎസ്എൻഎൽ ആപ്പ്

പഴയ മൈ ബിഎസ്എൻഎൽ ആപ്പിൽ നിന്ന് സെൽഫ് കെയർ ആപ്പിലേക്ക് ഉപയോക്താക്കൾ മൈഗ്രേറ്റ് ചെയ്യണമെന്ന് ബിഎസ്എൻഎൽ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതിനായി നൽകുന്ന 4% കിഴിവ് ഉപയോക്താക്കളെ ആകർഷിക്കുന്നതല്ല. ബിഎസ്എൻഎൽ ഇതിനായി മറ്റ് കാര്യങ്ങൾ കൂടി പരീക്ഷിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. നിങ്ങൾ ബിഎസ്എൻഎൽ ഉപയോക്താവ് ആണെങ്കിൽ നിങ്ങൾക്കും ആപ്പ് ഡൌൺലോഡ് ചെയ്ത് ഓഫർ നേടാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ പോയി ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. നിരവധി റീചാർജുകൾ ചെയ്യുന്ന ആളുകൾക്ക് ഇത് ലാഭകരം തന്നെയാണ്.

ഓൺലൈനായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് കണക്ഷൻ നേടാം

ഓൺലൈനായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് കണക്ഷൻ നേടാം

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഓൺലൈനായി നേടാൻ സാധിക്കും. ഇതിനായി ബിഎസ്എൻഎൽ പോർട്ടലിൽ കയറി അപേക്ഷാ ഫോം പൂരിപ്പിക്കണം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

• ലോഗിൻ പേജിനായി www.selfcare.bsnl.co.in/tungsten/UI/facelets/udaanRegistrationPageBeforeLogin.xhtml എന്ന ലിങ്കിൽ കയറുക

• ഡ്രോപ്പ്ഡൗണുകളിൽ നിന്ന് സംസ്ഥാനവും ജില്ലയും തിരഞ്ഞെടുക്കുക.

• തിരഞ്ഞെടുത്ത സംസ്ഥാനത്തും ജില്ലയിലും ലഭ്യമായ ബിഎസ്എൻഎൽ സേവനങ്ങളെ 'സർവീസ് ടൈപ്പ്' എന്നതിന് കീഴിൽ ലിസ്റ്റ് ചെയ്യും. കാണിച്ചിരിക്കുന്ന ലിസ്റ്റിൽ നിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കണം (പുതിയ ലാൻഡ്‌ലൈൻ, പുതിയ ലാൻഡ്‌ലൈൻ & ബ്രോഡ്‌ബാൻഡ്, നിലവിലുള്ള ലാൻഡ്‌ലൈനിൽ പുതിയ ബ്രോഡ്‌ബാൻഡ്, ഭാരത് ഫൈബർ, പുതിയ ഭാരത് എയർ ഫൈബർ).

• ചുവടെയുള്ള ഫീൽഡിൽ വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിക്കുക (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, എസ്ടിഡി കോഡുള്ള ലാൻഡ്‌ലൈൻ നമ്പർ)

• ലൊക്കാലിറ്റി, സബ് ലൊക്കാലിറ്റി മുതലായവ ഉൾപ്പെടെയുള്ള വിലാസവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിക്കുക.

• സബ്മിറ്റ് ക്ലിക്ക് ചെയ്യുക.

ബ്രോഡ്‌ബാൻഡ് കണക്ഷൻ

ഒരു പുതിയ ബ്രോഡ്‌ബാൻഡ് കണക്ഷനായി നിങ്ങൾ ഫോം സമർപ്പിച്ചുകഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ ഒരു നിങ്ങൾക്ക് കോൾ ലഭിക്കുമെന്ന് ബിഎസ്എൻഎൽ ഉറപ്പ് നൽകുന്നു. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായുള്ള ഡോക്യുമെന്റുകൾ ശേഖരിക്കാൻ ഒരു എക്സിക്യൂട്ടീവ് നിങ്ങളുടെ വീട് സന്ദർശിക്കും. അയാളുടെ പക്കൽ ആവശ്യമായ രേഖകൾ നൽകിയാൽ വൈകാതെ തന്നെ കണക്ഷൻ ലഭ്യമാകും.

എസ്എംഎസ് വഴി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ

എസ്എംഎസ് വഴി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ

എസ്എംഎസ് വഴി അപേക്ഷിക്കാൻ ബിഎസ്എൻഎൽ സൌകര്യം ഒരുക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും മറ്റ് ടെലികോം കണക്ഷനുകൾ ഉപയോഗിക്കുന്ന വരിക്കാർക്കും എസ്എംഎസ് അയക്കാൻ ഉപയോഗിക്കേണ്ട കോഡുകൾ വ്യത്യസ്തമാണ്. ബ്രോഡ്‌ബാൻഡ് കണക്ഷന് അപേക്ഷിക്കാൻ ബിഎസ്എൻഎൽ ഉപഭോക്താവിന് ബിഎസ്എൻഎൽ നമ്പറിൽ നിന്ന് 54141 എന്ന നമ്പറിലേക്ക് ‘നിങ്ങളുടെ സ്ഥലത്തിന്റെ BB* എന്ന് ടൈപ്പ് ചെയ്ത് അതിനൊപ്പം നിങ്ങളുടെ പ്രദേശത്തെ എസ്ടിഡി കോഡ് കൂടി നൽകി അയക്കണം. നിങ്ങൾ ജിയോ, എയർടെൽ, വിഐ എന്നിങ്ങനെ ഏതെങ്കിലും സ്വകാര്യ കമ്പനികളുടെ സിം ഉപയോഗിക്കുന്നവരാണ് എങ്കിൽ മൊബൈലിൽ നിന്ന് ‘BB*പ്രദേശത്തിന്റെ എസ്ടിഡി കോഡ് 9400054141 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക.

Best Mobiles in India

English summary
Bharat Sanchar Nigam Limited has announced a special offer for customers who recharge through its mobile app BSNL Self Care. Recharge plans through the app will now be cheaper.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X