എലിയെ സ്മാർട്ടാക്കി ന്യൂയോർക്ക് സർവ്വകലാശാലയിലെ ഗവേഷകർ

|

പ്രകാശരശ്മികൾ ഉപയോഗിച്ച് തലച്ചോറിലെ തരംഗങ്ങളിൽ മാറ്റങ്ങളുണ്ടാക്കി മെമ്മറി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ന്യൂയോർക്ക് സർവ്വകലാശാലയിലെ സ്ക്കൂൾ ഓഫ് മെഡിസിൻ വിഭാഗത്തിലുള്ള ഗവേഷകർ. ഗവേഷണത്തിൻറെ ആദ്യഫലങ്ങൾ തന്നെ അതിശയകരമാണ്. എലിയിൽ നടത്തിയ പരീക്ഷണങ്ങളിൽ ഷോർട്ട് ടേം മെമ്മറിയുടെ നിലവാരം വർദ്ധിച്ചതായി കണ്ടെത്തി.

എലിയെ സ്മാർട്ടാക്കി ന്യൂയോർക്ക് സർവ്വകലാശാലയിലെ ഗവേഷകർ

വിവരങ്ങൾ ശേഖരിച്ച് വയ്ക്കാനുള്ള വലീയ സ്റ്റോറേജ് സ്പെയ്സ് എന്ന നിലയിൽ തലച്ചോറിനെ മാറ്റിയെടുക്കാനല്ല ഈ പരീക്ഷണം. മറിച്ച് കാര്യങ്ങൾ പെട്ടെന്ന് ഓർത്തെടുക്കാൻ സഹായിക്കുന്ന കണ്ടുപിടുത്തം എന്ന നിലയിലാണ്. പക്ഷേ ശാസ്ത്രീയമായി കണ്ടെത്തിയ തലച്ചേറിൻറെ പ്രവർത്തനത്തെ നിലയിൽ മോശമായി ബാധിക്കുമോയെന്നും ഗവേഷകർ പഠിക്കുന്നുണ്ട്.

എലിയെ സ്മാർട്ടാക്കിയ പരീക്ഷണം

എലിയെ സ്മാർട്ടാക്കിയ പരീക്ഷണം

എലിയെ സ്മാർട്ടാക്കിയ പരീക്ഷണത്തിന് മുന്നോടിയായി മെമ്മറി, പ്ലാനിങ്ങ്, ചെയ്യാനുള്ള കാര്യങ്ങൾ എന്നിവയടങ്ങുന്ന മൃഗങ്ങളുടെ മസ്തിഷ്ക തരംഗങ്ങളെ കുറിച്ച് ഗവേഷകർ പഠിച്ചിരുന്നു. ഒരാൾ ഉറങ്ങുമ്പോൾ അയാളുടെ മനസ്സ് ഒരുതരം ക്ലീനിങ് പ്രക്രീയയ്ക്ക് വിധേയമാകുന്നു. അപ്പോഴാണ് നടന്ന കാര്യങ്ങൾ ഓർമ്മകളായി റീപ്ലേ ചെയ്യപ്പെടുന്നത്. ഈ പ്രക്രിയയാണ് ഷോർട്ട് ടേം, ലോങ് ടേം മെമ്മറികളായി ഓർമ്മയെ തരംതിരിക്കാൻ സഹായിക്കുന്നത്.

ന്യൂയോർക്ക് സർവ്വകലാശാലയിലെ പഠനങ്ങൾ

ന്യൂയോർക്ക് സർവ്വകലാശാലയിലെ പഠനങ്ങൾ

ഏറ്റവും രസകരമായി കാര്യം ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളും നമ്മുടെ ഓർമ്മയിൽ വരും എന്നതാണ്. അവ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളായിരിക്കാം. നിലവിലുള്ള ധാരണകൾ പ്രകാരം ഭൂതകാലത്തെയും ഭാവി കാലത്തെയും തലച്ചോർ രണ്ടായി വിഭജിക്കുന്നുവെന്നോ ചിലപ്പോൾ തലച്ചോറിൻറെ രണ്ട് ഇടങ്ങളിൽ ഇവ സംബന്ധിച്ച വിവരം ശേഖരിക്കപ്പെടുന്നുവെന്നോ ആണ്. എന്നാൽ ന്യൂയോർക്ക് സർവ്വകലാശാലയിലെ പഠനങ്ങൾ പ്രകാരം ഭൂതകാലത്തെയു ഭാവികാലത്തെയും തലച്ചോർ ഒരേ നിലയിലാണ് സ്വീകരിക്കുന്നത് എന്നാണ്.

തലച്ചോറിലെ തരംഗങ്ങൾ

തലച്ചോറിലെ തരംഗങ്ങൾ

പ്രത്യേക ഉപകരണം ഉപയോഗിച്ച് എലിയുടെ തലച്ചോറിലെ പ്രശ്നപരിഹാരം കണ്ടെത്തുന്ന തരംഗങ്ങളെ ഹാക്ക് ചെയ്ത ഗവേഷകർ അവ പ്രശ്നപരിഹാരങ്ങൾക്കായി ഓർമ്മകളെ ആശ്രയിക്കുന്നുവെന്ന് കണ്ടെത്തി. ഓർമ്മിച്ചെടുക്കൽ, എന്തെങ്കിലും കണക്കാക്കൽ, മനസ്സിലാക്കൽ എന്നിവ നടത്തുമ്പോൾ മൃഗങ്ങളുടെ തലച്ചോറിലെ തരംഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഗവേഷകർ പഠിച്ചു. അത്തരം തരംഗങ്ങൾ കൃത്രിമമായി സൃഷ്ടിച്ചാൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കാമെന്നും കണ്ടെത്തി.

ചികിത്സ സംബന്ധിച്ച് ധാരണകളിൽ മാറ്റം

ചികിത്സ സംബന്ധിച്ച് ധാരണകളിൽ മാറ്റം

ന്യൂയോർക്ക് സർവ്വകലാശാലയിലെ ഗവേഷകരുടെ പഠനങ്ങൾ പ്രകാരം തലച്ചോറിലെ പ്രവർത്തനങ്ങളെ ശാസ്ത്രജ്ഞർ മുൻപ് വിശ്വസിച്ചിരുന്നത് പോലെ എളുപ്പത്തിൽ വേർതിരിച്ചെടുക്കാൻ സാധിക്കില്ല. ഈ പഠനം പലകാരണങ്ങൾകൊണ്ട് തലച്ചോറിൻറെ പ്രവർത്തനങ്ങൾക്ക് പ്രശ്നം സംഭവിച്ചവരുടെ ചികിത്സ സംബന്ധിച്ച് ധാരണകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്.

Best Mobiles in India

English summary
Researchers from the NYU School of Medicine recently developed a method for manipulating brain waves with light to improve learning.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X