Home
News

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഈ ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2020 ഒക്ടോബർ 17ന് ആരംഭിക്കും. ഇതിനകം തന്നെ ആമസോണിന്റെ ഈ വിൽപ്പനയിലൂടെ പ്രൊഡക്ടുകൾക്ക് ലഭിക്കുന്ന ഓഫറുകളെ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. പ്രൈം മെമ്പർമാർക്ക് ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ 16ന് തന്നെ ലഭ്യമായി തുടങ്ങും. ഉപഭോക്താക്കൾക്കായി ലക്ഷക്കണക്കിന് ഉത്പന്നങ്ങൾ വിലക്കിഴിവും നോ-കോസ്റ്റ് ഇഎംഐ അടക്കമുള്ള ഓഫറുകളിലും ആമസോൺ ലഭ്യമാക്കുന്നു.

ഓഫറുകൾ

ഓരോ പ്രൊഡക്ടുകൾക്കും ലഭിക്കുന്ന ഓഫറുകൾക്ക് പുറമേ എച്ച്ഡി‌എഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% കിഴിവാണ് ആമസോൺ നൽകുന്നത്. ആപ്പിൾ ഐഫോൺ 11, സാംസങ് ഗാലക്‌സി എം51 തുടങ്ങിയ ജനപ്രീയ ഡിവൈസുകൾക്ക് ആകർഷകമായ ഓഫറുകൾ ഉണ്ടാകുമെന്ന് ഇതിനകം തന്നെ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന മികച്ച ഓഫറുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

ഇന്റൽ പവർഡ് പിസികൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 30% വരെ ആകർഷകമായ കിഴിവുകൾ ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാനും ഓൺലൈൻ ക്ലാസുകൾക്കുമായി ലാപ്ടോപ്പുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഡെൽ, എച്ച്പി എന്നിങ്ങനെയുള്ള പ്രമുഖ ബ്രാന്റുകളുടെ ലാപ്ടോപ്പുകൾ ഈ ഓഫറുകളിലൂടെ സ്വന്തമാക്കാം.

പ്രീമിയം ഹെഡ്‌ഫോണുകൾക്ക് 45% വരെ കിഴിവ്

പ്രീമിയം ഹെഡ്‌ഫോണുകൾക്ക് 45% വരെ കിഴിവ്

പ്രീമിയം ഹെഡ്‌ഫോണുകൾ വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിച്ച് വരികയാണ്. മികച്ച സൌണ്ട് ക്വാളിറ്റിയുള്ള ഹെഡ്ഫോണുകൾ 70% വരെ വിലക്കിഴിവിലാണ് ആമസോൺ ലഭ്യമാക്കുന്നത്. ബോസ്, ബോഅറ്റ്, ജെ‌ബി‌എൽ, സോണി എന്നീ പ്രമുഖ ബ്രാന്റുകളുടെ ഹെഡ്ഫോണുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും.

ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 65% വരെ കിഴിവ്

ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 65% വരെ കിഴിവ്

ആമസോണിൽ നിരവധി ബ്രാൻഡുകൾ ബ്ലൂടൂത്ത് സ്പീക്കറുകൾ ആകർഷകമായ കിഴിവുകളിലും ഓഫറുകളിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ മുൻനിര ബ്രാന്റുകളുടെ ബ്ലൂടൂത്ത് സ്പീക്കറുകൾ പോലും ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും.

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ഒരു പുതിയ ടാബ്‌ലെറ്റ് വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്. ആമസോൺ 45% വരെ കിഴിവിൽ ടാബ്‌ലെറ്റുകളുടെ വിൽപ്പന നടത്തുന്നു. എച്ച്ഡിആർഎക്സ് ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടാബ്ലറ്റുകൾ വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകലും 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

മോണിറ്ററുകൾക്ക് 50% വരെ കിഴിവ്

മോണിറ്ററുകൾക്ക് 50% വരെ കിഴിവ്

വീട്ടിലിരുന്ന് ജോലി ചെയ്യാനും ഗെയിമിങിനുമായി നല്ല ക്വാളിറ്റിയുള്ള മോണിറ്ററുകൾ ആവശ്യമാണെന്ന് കരുതുന്നവർക്ക് ഇത്തരം മോണിറ്ററുകൾ സ്വന്തമക്കാൻ മികച്ച അവസരമൊരുക്കുകയാണ് ആമസോൺ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് മോണിറ്ററുകൾ മികച്ച വില കിഴിവിൽ ലഭ്യമാകും. ഈ മോണിറ്ററുകൾ പിസിക്കായോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാം.

വയർലെസ് ഹെഡ്‌ഫോണുകൾക്ക് 75% വരെ കിഴിവ്

വയർലെസ് ഹെഡ്‌ഫോണുകൾക്ക് 75% വരെ കിഴിവ്

വയർലെസ് ഹെഡ്‌ഫോണുകൾ, ട്രൂലി വയർലെസ് ഇയർബഡുകൾ എന്നിവയെല്ലാം ഇപ്പോഴത്തെ ട്രന്റാണ്. വയറുള്ള ഹെഡ്ഫോണുകളെക്കാൾ ഉപയോഗിക്കാൻ എളുപ്പമുള്ള ഇത്തരം ഡിവൈസുകൾക്ക് ആമസോണിൽ ആകർഷമായ വിലക്കിഴിവ് ലഭിക്കും. മുൻനിര ബ്രാന്റുളുടെ വയർലെസ് ഹെഡ്‌ഫോണുകൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 75% വരെ വില കിഴിവിൽ ലഭിക്കും.

ഹാർഡ് ഡ്രൈവുകൾക്ക് 65% വരെ കിഴിവ്

ഹാർഡ് ഡ്രൈവുകൾക്ക് 65% വരെ കിഴിവ്

ഹാർഡ് ഡ്രൈവുകൾ വളരെയധികം ആവശ്യമുള്ള സ്റ്റോറേജ് ഡിവൈസുകളാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നിങ്ങൾക്ക് 65% വരെ വില കിഴിവിൽ മികച്ച ബ്രാന്റുകളുടെ ഹാർഡ് ഡ്രൈവുകൾ സ്വന്തമാക്കാൻ സാധിക്കും.

ഗെയിമിംഗ് ആക്‌സസറികൾക്ക് 6% വരെ കിഴിവ്

ഗെയിമിംഗ് ആക്‌സസറികൾക്ക് 6% വരെ കിഴിവ്

ഗെയിമിംഗ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായിട്ടാണ് ആമോസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ ഗെയിമിങ് ആക്സസറികൾ സ്വന്തമക്കാൻ ഈ സെയിൽ അനസരമെരുക്കും.

ഡെസ്‌ക്‌ടോപ്പുകൾക്ക് 35% വരെ കിഴിവ്

ഡെസ്‌ക്‌ടോപ്പുകൾക്ക് 35% വരെ കിഴിവ്

ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നതിനെക്കാൾ ചില ആളുകൾക്ക് സൌകര്യം ഡെസ്ക്ടോപ്പുകൾ ഉപയോഗിക്കുന്നതാണ്. മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം തുടരുന്ന സാഹചര്യത്തിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ പ്രിയപ്പെട്ട ബ്രാന്റുകളുടെ ഡെസ്ക്ടോപ്പുകൾ സ്വന്തമാക്കാൻ സാധിക്കും. 35% വരെ വിലക്കിഴിവാണ് ആമസോൺ ഡെസ്ക്ടോപ്പുകൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്റേണൽ സ്റ്റോറേജ് ഡിവൈസുകൾക്ക് 60% വരെ കിഴിവ്

ഇന്റേണൽ സ്റ്റോറേജ് ഡിവൈസുകൾക്ക് 60% വരെ കിഴിവ്

ഇന്റേണൽ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മികച്ച ഡിവൈസുകൾ തന്ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഈ ഡിവൈസുകൾ 60 ശതമാനം വിലക്കിഴിവിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും.

വെയറബിൾ ഡിവൈസുകൾക്ക് 70% വരെ കിഴിവ്

വെയറബിൾ ഡിവൈസുകൾക്ക് 70% വരെ കിഴിവ്

വെയറബിൾ ഡിവൈസുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഇത്തരം ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളിൽ ഉപയോക്താക്കൾക്ക് ലഭിക്കും. ഫിറ്റ്നസ് ബാൻഡുകളും സ്മാർട്ട് വാച്ചുകളും ഉൾപ്പെടെയുള്ള ഡിവൈസുകൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്.

ക്യാമറകൾക്ക് 60% വരെ കിഴിവ്

ക്യാമറകൾക്ക് 60% വരെ കിഴിവ്

ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ക്യാമറകൾക്ക് 60% വരെ വില കിഴിവ് ലഭിക്കും. ഫോട്ടോഗ്രാഫി ആരംഭിക്കുന്നവർ മുതൽ പ്രൊഫഷണൽസിന് വരെ ഉപയോഗിക്കാവുന്ന ക്യാമറകൾ വരെ ഈ സെയിലിലൂടെ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Amazon Great Indian Festival Sale will start on October 17, 2020. The company has already released the details of the offers available for the products through this sale of Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X