ഇനി വിലക്കുറവിൽ ഇരട്ടി സേവനം; വൺപ്ലസ് 11R 5ജിയുടെ വില കുറച്ചു, വിലയിൽ മാത്രമാണ് കുറവ് ഫീച്ചറുകളിൽ അല്ല
ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ ഏറെ ജനപ്രിയമായ സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഇതിനോടകം തന്നെ നിരവധി പ്രമുഖ ഫോണുകൾ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരു പ്രധാന ഫോണാണ് വൺപ്ലസ് 11 ആർ 5ജി. ഇപ്പോൾ ഈ ഫോണിനായി വില കുറച്ചിരിക്കുകയാണ് വൺപ്ലസ്.
3000 രൂപയാണ് ഫോണിന്റെ വിലയിൽ നിന്ന് കുറവ് വരുത്തിയിരിക്കുന്നത്. ഫോണിന്റെ 12 ജിബി റാം വേരിയന്റിനാണ് വൺപ്ലസ് ഈ കുറവ് വരുത്തിയിരിക്കുന്നത്. 8 ജിബി റാം വേരിയന്റിന് 2000 രൂപയുടെ കുറവും കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. 39,999 രൂപ വിലയിലാണ് വൺപ്ലസ് തങ്ങളുടെ 11 ആർ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഈ ഫോണിന്റെ വില എന്നത് 37,999 രൂപയാണ്.

ഫോണിന്റെ 12 ജിബി റാം വേരിയന്റിന് ആകട്ടെ 44,999 രൂപ ആയിരുന്നു വില. എന്നാൽ 3000 രൂപ കുറവ് വരുത്തിയതോടെ ഇപ്പോഴത്തെ വില 41,999 രൂപയാണ്. ഗാലക്‌റ്റിക് സിൽവർ, സോണിക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ വേരിയൻ്റുകളിലാണ് ഇന്ത്യയിൽ വൺപ്ലസ് 11 ആർ 5ജി അവതരിപ്പിച്ചിരിക്കുന്നത്. വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റായ OnePlus.in-ഇൽ നിന്നും പ്രമുഖ ഇ കൊമേഴേസ് വെബ്സൈറ്റായ ആമസോണിൽ നിന്നും ഈ ഫോൺ ഇപ്പോൾ ഉപയോക്താക്കൾക്ക് വാങ്ങാവുന്നതാണ്.
വൺ കാർഡ് ഉപയോഗിച്ചാണ് ആമസോണിൽ നിന്ന് ഈ ഫോൺ വാങ്ങുന്നത് എങ്കിൽ 1000 രൂപയുടെ അധിക ഓഫറും ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതോടെ ഫോണിന്റെ വിലകൾ യഥാക്രമം 36,999 രൂപ, 40,000 രൂപ എന്നിങ്ങനെയായി ചുരുങ്ങുന്നതായിരിക്കും. അതേ സമയം ഫോണിന്റെ പ്രധാന സവിശേഷതകൾ പരിശോധിക്കുമ്പോൾ 6.7 ഇഞ്ച് 120 Hz സൂപ്പർ ഫ്ലൂയിഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് ഈ ഫോണിനായി നൽകിയിരിക്കുന്നത്.

MOST READ: പോക്കോയും എയർടെലും കൈകോർക്കുന്നു; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ ഉടനെത്തും
ADFR 2.0 സാങ്കേതികവിദ്യയും 2772 X 1240 റെസല്യൂഷനും ഈ സ്ക്രീനിന് അവകാശപ്പടെൻ സാധിക്കുന്നതാണ്. 1450 nits പീക്ക് തെളിച്ചവും ഈ സ്ക്രീനിന്റെ സവിശേഷതയാണ്. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ആണ് വൺപ്ലസ് 11 ആർ 5ജിയുടെ കരുത്ത്. ഫോൺ അമതമായി ചൂടാകാതിരിക്കാനായി പ്രത്യേക കൂളിങ് സിസ്റ്റവും വൺപ്ലസ് ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് വൺപ്ലസിന്റെ ഈ ഫോൺ പ്രവർത്തിക്കുന്നത്.
100W SUPERVOOC ചാർജിങ് പിന്തുണയും ഈ ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. 5000എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി. ഭേഗപ്പെട്ട ബാറ്ററിലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. വൺപ്ലസ് 11 ആർ 5ജിയുടെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ ഫോണിനായി നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. 50 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ക്യാമറ. ഇതിന് ഒഐഎസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. സെക്കന്ററി ക്യാമറ എന്നത് 8 എംപിയാണ്.
2 എംപിയുടെ ഒരു ഷൂട്ടറും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്നു. പിന്നിലെ ക്യാമറ ഡിപ്പാർട്ട്മെന്റിന് ഒപ്പം ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫോണിന്റെ ഫ്രണ്ട് ക്യാമറ ആകട്ടെ 16 എംപിയുടെ കരുത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. എച്ച്ഡിആർ പിന്തുണയും ഈ ഫ്രണ്ട് ക്യാമറയ്ക്കായി വൺപ്ലസ് നൽകിയിരിക്കുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലാണ് വൺപ്ലസ് ഈ ഫോൺ പുറത്തിറക്കിയത്.
ഫോണിന്റെ സെൻസറുകൾ പരിശോധിക്കുമ്പോൾ ഫിംഗർപ്രിൻ്റ് സെൻസർ, ആക്‌സിലറോ മീറ്റർ, ഗൈറോ, പ്രോക്‌സിമിറ്റി, കോമ്പസ്, കളർ സ്പെക്‌ട്രം എന്നിവ കാണാൻ സാധിക്കുനന്താണ്. വൺപ്ലസ് 12 ആർ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ഈ ഫോണിന്റെ മുൻഗാമി ആയിരുന്ന വൺപ്ലസ് 11 ആറിന്റെ വില കുറയ്ക്കാൻ കമ്പനി തീരുമാനം എടുത്തത്. വിലയ്ക്ക് ഒത്ത പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന ഫോണിൽ ഒന്നാണ് വൺപ്ലസ് 11 ആർ 5ജി.


Click it and Unblock the Notifications








