വൺപ്ലസ് 12 ജനുവരിയിലെത്തും; ഫീച്ചറുകൾ പുറത്തുവിട്ട് വൺപ്ലസ്, സാംസങ്ങും ആപ്പിളും കരുതിയിരുന്നോ...
വൺപ്ലസിന്റെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഫോണാണ് വൺപ്ലസ് 12. പുതിയ ഫോൺ എന്ന് പുറത്തിറങ്ങും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ അടുത്ത് തന്നെ ഫോണിന്റെ ഔദ്യോഗിക ലോഞ്ച് ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഇന്ത്യയിലെ വൺപ്ലസിന്റെ വെബ്സൈറ്റിൽ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വൺപ്ലസ് 11ന്റെ പിൻഗാമി എന്ന നിലയിലാണ് കമ്പനി വൺപ്ലസ് 12 ഇറക്കുന്നത്. ആയതിനാൽ തന്നെ പഴയ ഫോണിൽ നിന്ന് നിരവധി അപ്ഡേഷനുകളും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ഫോൺ ജനുവരി 23ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാമെന്നാണ് പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിലെ ലോഞ്ച് ഡിസംബർ 5ന് നടന്നേക്കാമെന്നും ഈ റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെത്തി ഏകദേശം ഒരു മാസത്തിന് ശേഷമായിരിക്കും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഫോൺ എത്തുക.

പ്രമുഖ ടിപ്സ്റ്ററായ മാക്സ് ജെ പുറത്തുവിട്ട വിവരങ്ങളാണിവ. ഈ വർഷം ഫെബ്രുവരി 7ന് ആയിരുന്നു വൺപ്ലസ് തങ്ങളുടെ വൺപ്ലസ് 11 അവതരിപ്പിച്ചത്. സാധാരണ ഗതിയിൽ ഒരു കമ്പനി ഒരു ഫോൺ പുറത്തിറക്കി ഏകദേശം ഒരു വർഷം ആകുമ്പോൾ തന്നെ കൂടുതൽ അപ്ഡേഷനുകൾ ഉൾപ്പെടുത്തി ഇവയുടെ പിൻഗാമികളെയും പുറത്തിറക്കാറുണ്ട്. ആയതിനാൽ തന്നെ ഈ ടിപ്സ്റ്ററിന്റെ പ്രവചനങ്ങളെ തള്ളിക്കളയാൻ സാധിക്കുന്നതല്ല.
വൺപ്ലസിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഫോണിന്റെ ഫീച്ചറുകളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടതോടെ ലോഞ്ച് അടുത്ത് തന്നെ ഉണ്ടാകും എന്നും പ്രതീക്ഷിക്കാം. നിലവിൽ വൺപ്ലസ് അടുത്തിടെ പുറത്തിറക്കിയ ഫോൾഡബിൾ ഫോണായ വൺപ്ലസ് ഓപ്പണിന് മുകച്ച അഭിപ്രായമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്. വൺപ്ലസ് 12 പുറത്തിറക്കുന്നതിന് പിന്നാലെ വൺപ്ലസ് 11ആർ, വൺപ്ലസ് ബഡ്സ് പ്രോ2, വൺപ്ലസ് ടിവി 65 ക്യൂ2, വൺപ്ലസ് പാഡ് എന്നിവയും പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: മിന്നുന്നതെല്ലാം പൊന്നല്ല! ഐഫോൺ 12 വെറും 39,000 രൂപയ്ക്ക് കിട്ടിയാൽ വാങ്ങുമോ!
വൺപ്ലസ് 12നൊപ്പം തന്നെ വൺപ്ലസ് 12 ആർ, വൺപ്ലസ് വാച്ച് 2, വൺപ്ലസ് ബഡ്സ് 3 എന്നിവയും പുറത്തിറക്കാൻ സാധ്യതയുണ്ട്. അതേ സമയം പുതിയ ഫോണിന്റെ ചില ഫീച്ചറുകളും ഔദ്യോഗികമായി തന്നെ വൺപ്ലസ് പുറത്ത് വിട്ടിട്ടുണ്ട് ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. മികച്ച ക്യാമറ ഫീച്ചറുകൾ തന്നെയാണ് വൺപ്ലസ് 12നായി കമ്പനി തയ്യാറാക്കിയിരിക്കുന്നത്. സോണി LYT-808 സെൻസർ ആണ് ഈ ഫോണിന് നൽകിയിരിക്കുന്നത്.
3x ഒപ്റ്റിക്കൽ സൂമിങ് സാധ്യമാകുന്ന 64 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഫോണിൽ ഉണ്ടായിരിക്കുന്നതാണ്. സ്ക്രീനിനെക്കുറിച്ച് വിശദമായി വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും 2600 nits വരെ തെളിച്ചമുള്ള 2K "X1 (ഓറിയന്റൽ) സ്‌ക്രീൻ വൺപ്ലസിൽ ഇടം പിടിക്കും എന്നാണ് കമ്പനി തന്നെ അറിയിച്ചിരിക്കുന്ന വിവരം. ഓപ്പോ വികസിപ്പിച്ചെടുത്ത ഇമേജ് ക്വാളിറ്റി എഞ്ചിൻ ഡിസ്‌പ്ലേ P1 ചിപ്പും വൺപ്ലസിൽ 12ൽ ഇടം പിടിക്കുന്നതായിരിക്കും.
സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC പ്രൊസസർ ആണ് ഈ ഫോണിനായി വൺപ്ലസ് നൽകിയിരിക്കുന്നത്. മറ്റ് വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 24 ജിബി വരെ റാം വരെയും 1 ടിബി വരെ സ്‌റ്റോറേജ് വരെയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാറ്ററിയുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ 5400 mAh ബാറ്ററിയാണ് ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ 100W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നതായിരിക്കും.
ഇത്രയും വിവരങ്ങളാണ് നിലവിൽ പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെക്കുറിച്ച് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിവരങ്ങൾ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. വൺപ്ലസ് തങ്ങളുടെ പുതിയ ഫോണിന്റെ ലോഞ്ച് തിയതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ജനുവരി 23ന് തന്നെ ഇത് പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിത് പോലെ തന്നെ ചൈനയിൽ ആയിരിക്കും ഈ ഫോൺ ആദ്യമെത്തുക. ഇതിന് ശേഷമെ മറ്റുള്ള രാജ്യങ്ങളിലെത്തു.


Click it and Unblock the Notifications








