Home
News

മാസ് അ‌ണ്ണാ മാസ്! 5000 രൂപ ഡിസ്കൗണ്ട്, കിടിലം ഫീച്ചറുകൾ, ഓഫറുകൾ... വൺപ്ലസ് 13 വിൽപ്പന തുടങ്ങി

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തുമായി ജനുവരി 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 13 5ജിയുടെ വിൽപ്പന ഇന്നുമുതൽ ആരംഭിച്ചു. വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, വൺപ്ലസ് സ്റ്റോർ ആപ്പ് എന്നിവ വഴി ഓൺ​ലൈനായും റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ്, മറ്റ് പാർട്നർ സ്റ്റോറുകൾ എന്നിവ വഴി ഓഫ്​ലൈനായും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി ഇതിനകം ചില ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ടെങ്കിലും അ‌വയിൽ ഇല്ലാത്ത ചില ഫീച്ചറുകളും വൺപ്ലസ് 13യിൽ ഉണ്ട്.

കൂടാതെ വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകൾ ഇപ്പോൾ വൺപ്ലസ് 13 5ജിയ്ക്ക് ലഭ്യമാണ്. വൺപ്ലസ് 13 ന്റെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപ ആണ് വില. 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

5000 രൂപ ഡിസ്കൗണ്ട്, കിടിലം ഓഫറുകൾ... വൺപ്ലസ് 13 വിൽപ്പന തുടങ്ങി

എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് OnePlus 13-ന് 5,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ വൺപ്ലസ് 13 വേരിയന്റുകൾ യഥാക്രമം 64,999 രൂപ, 71,999 രൂപ, 84999 രൂപ എന്നീ വിലകളിൽ സ്വന്തമാക്കാം. കൂടാതെ ബജാജ് ഫിൻസെർവിനും മുൻനിര ക്രെഡിറ്റ് കാർഡുകൾക്കും 24 മാസം വരെ നോ-കോസ്റ്റ് EMI സൗകര്യവും ലഭിക്കും.

പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ വൺപ്ലസ് 13 കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അ‌വസരവും ഉണ്ട്. പരമാവധി 7000 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ലഭ്യമാകുക. വൺപ്ലസ് 13 വാങ്ങാനുള്ള മറ്റൊരു ആകർഷണം ഈ ഫോണിലെ ഏത് ഹാർഡ്‌വെയർ പ്രശ്‌നത്തിനും 180 ദിവസത്തെ സൗജന്യ ഫോൺ റീപ്ലേസ്മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. ഇതു കൂടാതെ ഗ്രീൻ ലൈൻ ലൈഫ് ടൈം വാറന്റിയും ഉണ്ട്.

5000 രൂപ ഡിസ്കൗണ്ട്, കിടിലം ഓഫറുകൾ... വൺപ്ലസ് 13 വിൽപ്പന തുടങ്ങി

വൺപ്ലസ് 13 വാങ്ങാൻ കോർപ്പറേറ്റ് ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാനും ലഭ്യമാണ്. 16GB/512GB & 24GB/1TB വേരിയന്റുകൾക്ക്, തിരഞ്ഞെടുത്ത കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് ഉപയോക്താക്കൾക്ക് കോർപ്പറേറ്റ് എംപ്ലോയി പ്രോഗ്രാമിന് കീഴിൽ വൺപ്ലസ് വെബ്​സൈറ്റ് വഴി യഥാക്രമം 3750 രൂപ, 4500 രൂപ എക്സ്ട്രാ ഡിസ്കൗണ്ടും ലഭിക്കും.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ആദ്യത്തെ 5.5G ഡി​വൈസ് എന്ന പ്രത്യേകതയും വൺപ്ലസ് 13ന് ഉണ്ട്. വൺപ്ലസ് 13R ആണ് ഈ ഫീച്ചറുള്ള മറ്റൊരു ഫോൺ. മെച്ചപ്പെട്ട നെറ്റ്വർക്ക് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ജിയോയുടെ 5.5G നെറ്റ്‌വർക്ക് നിലവിൽ ഈ വൺപ്ലസ് 13 സീരീസ് ഫോണുകളിൽ മാത്രമാണ് ലഭ്യമാകുക.

ജിയോയുടെ 5.5G നെറ്റ്‌വർക്ക് മൾട്ടി-സെൽ കണക്റ്റിവിറ്റി അവതരിപ്പിക്കുന്നു, ഈ 5.5G നെറ്റ്‌വർക്ക് പിന്തുണയോടെ, വൺപ്ലസ് 13, വൺപ്ലസ് 13R എന്നിവയ്ക്ക് മൂന്ന് വ്യത്യസ്ത നെറ്റ്‌വർക്ക് സെല്ലുകളിലേക്ക് ഒരേസമയം കണക്റ്റ് ചെയ്യാനാകുമെന്ന് വൺപ്ലസ് പറയുന്നു. ഈ നെറ്റ്വർക്ക് പിന്തുണയോടെ ഭൂഗർഭ കാർ പാർക്കിംഗിൽ നിന്ന് കോളുകളും എലിവേറ്ററുകളിൽ നിന്നും തിരക്കേറിയ ക്രിക്കറ്റ് മത്സര സ്റ്റേഡിയങ്ങളിൽ നിന്നും വാട്സ്ആപ്പ് കോളുകളും പരീക്ഷിച്ചപ്പോൾ ലഭിച്ച റിസൾട്ട് ഇതിലെ മികച്ച കണക്ടിവിറ്റിക്ക് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.

5000 രൂപ ഡിസ്കൗണ്ട്, കിടിലം ഓഫറുകൾ... വൺപ്ലസ് 13 വിൽപ്പന തുടങ്ങി

വൺപ്ലസ് 13 സ്ക്രീനിന് ലോകത്തിലെ ആദ്യത്തെ ഡിസ്‌പ്ലേമേറ്റ് A++ റേറ്റിങ് ഉണ്ട്. കൂടാതെ ഗെയിമിംഗിനായി മെച്ചപ്പെടുത്തിയ ആന്റിന പെർഫോമൻസ് നൽകുന്നതിനായി പുതിയ ഇന്റഗ്രേറ്റഡ് ആന്റിനയും അലേർട്ട് സ്ലൈഡർ സൊല്യൂഷനും ഇതിലുണ്ട്. മൊത്തത്തിൽ കിടിലൻ ഫീച്ചറുകളും അ‌ത്യാകർഷകമായ ഓഫറുകളുമായിട്ടാണ് ഈ പ്രീമിയം ഫോണിന്റെ വരവ്. വൺപ്ലസ് 13യുടെ ഫീച്ചറുകൾ വിശദമായി അ‌റിയുന്നതിനായി 'വൺപ്ലസ് 13' എന്നതിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
OnePlus 13 sales have started in India from today. As part of the launch offer, a bank discount of Rs 5000 is available on all variants. Therefore, the OnePlus 13 variants can be purchased at prices of Rs 64,999, Rs 71,999 and Rs 84,999 respectively. In addition, no-cost EMI facility of up to 24 months is available on Bajaj Finserv and leading credit cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X