തിളയ്ക്കുന്ന യൗവനങ്ങൾക്ക് ഇവൻ ബെസ്റ്റ് കൂട്ടാ! 3000 രൂപ ഡിസ്കൗണ്ടിൽ വൺപ്ലസ് 13R വിൽപ്പനയ്ക്ക്
പ്രീമിയം മോഡലിനോട് ചേർന്ന് നിൽക്കുന്ന ബജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള ഒരു സ്മാർട്ട്ഫോൺ ലഭിക്കുക എന്നത് ഒരു ഭാഗ്യമാണ്. അത്തരം ഒരു ഭാഗ്യം തങ്ങളുടെ ആരാധകർക്കായി വൺപ്ലസ് നൽകിയിട്ടുണ്ട്. അതാണ് പുതിയ വൺപ്ലസ് 13R (OnePlus 13R). ജനുവരി 7ന് പ്രീമിയം മോഡലായ വൺപ്ലസ് 13 5ജിയ്ക്ക് ഒപ്പം തന്നെയാണ് വൺപ്ലസ് താങ്ങാനാകുന്ന വിലയിൽ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന വൺപ്ലസ് 13R മോഡലും ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സ്മാർട്ട്ഫോൺ ഇന്നുമുതൽ ഇന്ത്യയിൽ 3000 രൂപ ലോഞ്ച് ഡിസ്കൗണ്ട് സഹിതം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.
വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, വൺപ്ലസ് സ്റ്റോർ ആപ്പ് എന്നിവ വഴി ഓൺലൈനായും വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോർ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ്, മറ്റ് പാർട്നർ സ്റ്റോറുകൾ എന്നിവ വഴി ഓഫ്ലൈനായും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.

വൺപ്ലസ് 13Rന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആകർഷകമായ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ഈ ഫോണിന് ലഭ്യമായിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 3000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വൺപ്ലസ് 13r അടിസ്ഥാന വേരിയന്റ് 39,999 രൂപ വിലയിലും ഹൈ വേരിയന്റ് 46,999 രൂപ വിലയിലും സ്വന്തമാക്കാനാകും. ബാങ്ക് ഡിസ്കൗണ്ട് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് സൗകര്യവും ഉണ്ട്. പരമാവധി 12,000 രൂപ എക്സ്ചേഞ്ച് മൂല്യവും 4,000 രൂപ വരെ പ്രത്യേക എക്സ്ചേഞ്ച് ബോണസും ലഭിക്കും.

എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ വിലയിരുത്തിയായിരിക്കും അന്തിമ മൂല്യം നിർണയിക്കുക. എങ്കിലും എക്സ്ചേഞ്ച് ഓഫർ ഫലപ്രദമായി ഉപയോഗിക്കാനായാൽ വൺപ്ലസ് 13R മോഡൽ 30000 രൂപയിൽ താഴെ വിലയിലെങ്കിലും സ്വന്തമാക്കാൻ കഴിയും. ബജാജ് ഫിൻസെർവിനും മുൻനിര ക്രെഡിറ്റ് കാർഡുകൾക്കും 12 മാസം വരെ നോ-കോസ്റ്റ് EMI ലഭിക്കും എന്നതാണ് വൺപ്ലസ് 13Rന്റെ മറ്റൊരു ലോഞ്ച് ഓഫർ.
ഇത് കൂടാതെ വൺപ്ലസ് 13R വാങ്ങാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന മറ്റ് ചില വാഗ്ദാനങ്ങളും വൺപ്ലസ് മുന്നോട്ട് വച്ചിട്ടുണ്ട്. വൺപ്ലസ് 13 എന്ന പ്രീമിയം മോഡലിന് ലഭിക്കുന്ന അതേ പരിഗണനകൾ അതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ എത്തുന്ന വൺപ്ലസ് 13Rനും നൽകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. വൺപ്ലസ് 13 വാങ്ങാൻ പണം കൈയിലില്ലെങ്കിലും വൺപ്ലസ് 13R ഉള്ളതുകൊണ്ട് ആരാധകർക്ക് നിരാശരാകേണ്ടിവരുന്നില്ല.
വൺപ്ലസ് 13R മോഡലിന് ലഭിക്കുന്ന എക്സ്ട്രാ ഓഫറുകൾ: ഈ ഫോണിലെ ഏത് ഹാർഡ്‌വെയർ പ്രശ്‌നത്തിനും 180 ദിവസത്തെ സൗജന്യ ഫോൺ റീപ്ലേസ്മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, ഈ ഫോണിന് വൺപ്ലസ് ലൈഫ് ടൈം ഗ്രീൻ ലൈൻ വാറന്റിയും നൽകുന്നുണ്ട്. അതിനാൽ യാതൊരു പേടിയും കൂടാതെ ധൈര്യമായി വാങ്ങാനാകും.

വൺപ്ലസ് 13R 16GB/512GB വേരിയന്റിന്, തിരഞ്ഞെടുത്ത കമ്പനികളിലെ കോർപ്പറേറ്റ് ഉപയോക്താക്കൾക്ക് കോർപ്പറേറ്റ് എംപ്ലോയി പ്രോഗ്രാമിന് കീഴിൽ 2,000 രൂപ എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ആറ് മാസത്തേക്ക് 10 OTT ആപ്പുകളിലേക്ക് സൗജന്യ പ്രീമിയം ആക്‌സസ് ക്ലെയിം ചെയ്യാം.
24 മാസത്തെ നോ-കോസ്റ്റ് EMI- ഓപ്ഷനിലൂടെ ഉപഭോക്താക്കൾക്ക് വിലയുടെ 65% മാത്രം അടച്ച് OnePlus 13R സ്വന്തമാക്കാം എന്നതാണ് മറ്റൊരു ഓഫർ. ഇത് വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ഉപയോക്താക്കൾക്ക് ഈസി അപ്‌ഗ്രേഡ്സ് പ്രോഗ്രാം വഴി 35% ബൈബാക്ക് നൽകുന്നു.
പ്രോസസർ അടക്കം ചില കാര്യങ്ങളിൽ വ്യത്യാസമുണ്ട് എന്നത് ഒഴിച്ചുനിർത്തിയാൽ വൺപ്ലസ് 13 എന്ന പ്രീമിയം മോഡൽ ഉപയോഗിക്കുന്ന അതേ സംതൃപ്തിയോടെ ബദൽ ഓപ്ഷനായ വൺപ്ലസ് 13R ഉപയോഗിക്കാൻ സാധിക്കും എന്ന് ഇതിലെ ഫീച്ചറുകൾ വ്യക്തമാക്കുന്നുണ്ട്. ജിയോയുടെ 5.5G നെറ്റ്‌വർക്ക് മൾട്ടി-സെൽ കണക്റ്റിവിറ്റി ഫീച്ചർ പിന്തുണയുള്ള രണ്ടേ രണ്ട് സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്, വൺപ്ലസ് 13 ആണ് രണ്ടാമത്തെ മോഡൽ. ഇതിന്റെ ഫീച്ചറുകൾ വിശദമായി അറിയാൻ OnePlus-13R എന്നതിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








