തനി തങ്കം, മത്സരമെന്ന് വന്നാൽ 'സിങ്കം'! വൺപ്ലസ് 13R ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാം
വൺപ്ലസ് ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ച കിടിലൻ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 13r (OnePlus 13R). വൺപ്ലസിന്റെ ഏറ്റവും പുതിയ പ്രീമിയം മോഡലായ വൺപ്ലസ് 13- ന്റെ ഒപ്പം തന്നയാണ് വൺപ്ലസ് 13r എത്തിയത്. പ്രീമിയം ഫോണിന്റെ വില കുറഞ്ഞ വേരിയന്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രീമിയം മോഡലിനോട് ചേർന്നു നിൽക്കുന്ന പെർഫോമൻസും ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. അതിനാൽത്തന്നെ വൺപ്ലസ് 13 പോലെ തന്നെ വൺപ്ലസ് 13r മോഡലും ആരാധകരുടെ പ്രിയപ്പെട്ട മോഡലായി മാറുന്നു.
വൺപ്ലസ് 13r എന്ന ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ വൺപ്ലസ് ആരാധകർക്ക് അവസരമുണ്ട്. ആദ്യം ഇതിന്റെ യഥാർഥ വില പരിചയപ്പെടാം. വൺപ്ലസ് 13Rന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമാണ് വില.

ആമസോണിലും വൺപ്ലസ് വെബ്സൈറ്റിലും വൺപ്ലസ് 13rന് 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡലിന്റെ വില 39,999 രൂപയായും ഹൈ വേരിയന്റ് വില 46,999 രൂപയായും കുറയ്ക്കാൻ സാധിക്കുന്നു. ഇതിനൊപ്പം ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാലാണ് വൺപ്ലസ് 13r 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുക.
മികച്ച ഡിസ്കൗണ്ട് ഡീൽ തന്നെ വൺപ്ലസ് 13rന് ആമസോണിൽ ലഭ്യമാണ്. നിങ്ങളുടെ സ്മാർട്ട്ഫോണിന് എത്ര രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭിക്കും എന്നറിയാൻ ആമസോണിലെ വൺപ്ലസ് 13r സെയിൽ പേജിലെ എക്സ്ചേഞ്ച് ഓഫർ പരിശോധിക്കുക. അവിടെ ബ്രാൻഡ് പേരും മോഡൽ നമ്പറും റാം+ സ്റ്റോറേജ് വേരിയന്റും സെലക്ട് ചെയ്ത് നൽകിയാൽ എത്ര രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ലഭിക്കും എന്നറിയാൻ കഴിയും.

വൺപ്ലസിന്റെ പഴയ മോഡലായ വൺപ്ലസ് 11r ആണ് എക്സ്ചേഞ്ച് ചെയ്യുന്നത് എങ്കിൽ അതിന്റെ കുറഞ്ഞ വേരിയന്റിന് 17,150 രൂപയും ടോപ് വേരിയന്റിന് 20,850 രൂപയും പരമാവധി എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ലഭ്യമാകും. എന്നാൽ ഫോണിന്റെ പഴക്കം, ഡാമേജ്, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ചാകും അന്തിമ മൂല്യം നിശ്ചയിക്കുക.
വൺപ്ലസ് 11r നൽകി ഏറ്റവും പുതിയ വൺപ്ലസ് 13r വാങ്ങാൻ ശ്രമിച്ചാൽ 25000 രൂപയിൽ താഴെ വിലയിൽ വൺപ്ലസ് 13r സ്വന്തമാക്കാനാകും എന്ന് വ്യക്തമാണ്. വൺപ്ലസ് 11r മോഡലിന് 17000 രൂപ എക്സചേഞ്ച് ഡിസ്കൗണ്ട് ലഭിച്ചാൽപ്പോലും വൺപ്ലസ് 13r വില 22,999 രൂപയായി കുറയും. മോഡൽ മാറുന്നതിന് അനുസരിച്ച് എക്സ്ചേഞ്ച് ഡിസ്കൗണ്ടും മാറും.
ഉദാഹരണത്തിന് വൺപ്ലസ് നോർഡ് സിഇ സീരീസിലെ പഴയ മോഡൽ ആയ വൺപ്ലസ് നോർഡ് സിഇ3 ആണ് എക്സ്ചേഞ്ച് ചെയ്യുന്നത് എങ്കിൽ പരമാവധി 12850 രൂപയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ആമസോണിൽ ലഭിക്കുക. അതേപോലെ വൺപ്ലസ് 11 മോഡലാണ് എക്സ്ചേഞ്ച് ചെയ്യുന്നത് എങ്കിൽ 19,700 രൂപ ലഭിക്കുമെന്ന് ആമസോണിലെ എക്സ്ചേഞ്ച് പേജ് വ്യക്തമാക്കുന്നു.

പ്രീമിയം ഫീച്ചറുകളും ലുക്കും ഉള്ള ഒരു കിടിലൻ 5ജി ഫോൺ വൻ വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് വൺപ്ലസ് 13rന് ലഭിച്ചിരിക്കുന്ന ഈ എക്സ്ചേഞ്ച് ഡീൽ നൽകുന്നത്. താൽപര്യമുള്ളവർക്ക് ആമസോൺ പേജിലെത്തി തങ്ങളുടെ ഫോണിന് എത്ര രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് കിട്ടുമെന്ന് പരിശോധിക്കാം. അനുയോജ്യമെന്ന് തോന്നിയാൽ ഡീൽ ഉറപ്പിച്ച് പുതിയ വൺപ്ലസ് 13r ന്റെ ഉടമയാകാം. ഈ ഫോണിന്റെ ഫീച്ചറുകൾ വിശദമായി അറിയാൻ OnePlus 13R എന്നതിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








