വൺപ്ലസ് 5 ജി ഗവേഷണത്തിനായി നിക്ഷേപിക്കുക 30 മില്യൺ ഡോളർ

|

മിതമായ നിരക്കിൽ പ്രീമിയം സ്മാർട്ട്‌ഫോണുകൾ വാഗ്ദാനം ചെയ്തുകെണ്ട് ജനപ്രീയമായ ബ്രാന്റാണ് വൺപ്ലസ്. മാത്രമല്ല ഉപയോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കമ്പനിക്ക് എല്ലായ്പ്പോഴും കഴിയുകയും ചെയ്യുന്നു. ഉപയോക്താക്കൾ സമീപ ഭാവിയിൽ ആവശ്യപ്പെടാവുന്ന ഒരു കാര്യം 5 ജി കണക്റ്റിവിറ്റിയാണ്. ഇതിനായുള്ള ഗവേഷണങ്ങൾ വൺപ്ലസ് 2016 ൽ തന്നെ ആരംഭിച്ചിരുന്നു.

റിപ്പോർട്ടുകൾ
 

റിപ്പോർട്ടുകൾ അനുസരിച്ച് ചില നിയന്ത്രണങ്ങൾ കാരണം കമ്പനിക്ക് ഈ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി പ്രൊഡക്ടുകൾ പുറത്തിറക്കാൻ കഴിഞ്ഞില്ല. എന്തായാലും ഇപ്പോൾ 5 ജി ഗവേഷണ വികസന ലാബുകൾക്കായി 30 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് വൺപ്ലസ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കൂടുതൽ ഉപയോക്താക്കളിലേക്ക് 5 ജി സാങ്കേതികവിദ്യ എത്തിക്കാൻ ഇത് കമ്പനിയെ സഹായിക്കും.

വൺ‌പ്ലസ് 5 ജി

വൺ‌പ്ലസ് 5 ജി ലാബുകൾ‌ തായ്‌പേയിലും ഷെൻ‌ഷെനിലുമാണ് സ്ഥിതിചെയ്യുന്നത്. ഈ രണ്ട് ലാബുകളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വൺ‌പ്ലസ് ഉപകരണങ്ങളിൽ‌ മികച്ച പ്രകടനം നൽ‌കുന്നതിന് 5 ജി സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിലാണ്. ഹൈദരാബാദിൽ പുതുതായി ആരംഭിച്ച ആർ & ഡി സെന്ററിൽ 5 ജി ടെസ്റ്റിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഹോണർ 30 എസ് സവിശേഷതകൾ അറിയാം: വിശദാംശങ്ങൾ

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം വൺപ്ലസ് അതിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് സ്മാർട്ട്‌ഫോൺ പ്രദർശിപ്പിച്ചിരുന്നു, അത് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 855 SoC, സ്നാപ്ഡ്രാഗൺ എക്സ് 50 5 ജി മോഡം എന്നിവ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്നു. 5 ജി ക്ലൗഡ് ഗെയിമിംഗ് സേവനത്തിനായി ഒരു ഫ്യൂച്ചറിസ്റ്റ് സെറ്റിങ് വികസിപ്പിക്കനും കമ്പനി ഉദ്ദേശിച്ചിട്ടുണ്ട്. ഇതിൽ ഗെയിമിംഗിനായി ഒരു സ്മാർട്ട്‌ഫോണും കൺട്രോളറും മാത്രമേ ആവശ്യം വരികയുള്ളുമുള്ളൂ.

ആദ്യത്തെ 5 ജി
 

കമ്പനിയുടെ ആദ്യത്തെ 5 ജി സ്മാർട്ട്‌ഫോണായ വൺപ്ലസ് 7 പ്രോ യഥാക്രമം ഇഇ, സ്പ്രിന്റ് എന്നിവയുമായി സഹകരിച്ച് യുണൈറ്റഡ് കിംഗ്ഡത്തിലും അമേരിക്കയിലും പുറത്തിറക്കി. 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നതിനായി കമ്പനി ഏറ്റവും പുതിയ വൺപ്ലസ് 8 സീരീസ് സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2020 ഏപ്രിൽ 15 ന് കമ്പനി മുൻനിര സ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. "എല്ലാം 5 ജിയിൽ" എന്ന് ട്വിറ്ററിൽ ടീസർ പങ്കിട്ട വാർത്ത വൺപ്ലസ് സിഇഒ പീറ്റ് ലോയും സ്ഥിരീകരിച്ചു.

റേഡിയോ ഫ്രീക്വൻസി

റേഡിയോ ഫ്രീക്വൻസി സർക്യൂട്ടുകൾ, ആന്റിനകൾ, ഡിസ്‌പ്ലേ, ക്യാമറ, ഓഡിയോ പോലുള്ള മൾട്ടിമീഡിയ ഘടകങ്ങൾ എന്നിവ വൺപ്ലസ് 5 ജി ലാബുകൾ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സോഫ്റ്റ്വെയർ, സ്റ്റെബിലിറ്റി, ത്രൂപുട്ട് ഒപ്റ്റിമൈസേഷൻ, പെർഫോമൻസ് എന്നിവയെക്കുറിച്ച് ലാബുകൾ ഗവേഷണം നടത്തും.

കൂടുതൽ വായിക്കുക: മോട്ടറോള റേസർ 1,24,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു: സവിശേഷതകൾ, ഓഫറുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
OnePlus is known for offering premium smartphones in the affordable price segment and the company has always managed to fulfil all the demands of its users. One such demand in the current generation is 5G connectivity. Not everyone knows but OnePlus started researching for 5G as early as 2016. According to the reports, the company couldn't mass produce because of some restrictions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X