ഫ്ലാഗ്ഷിപ്പ് മീഡിയടെക് ഡൈമെൻസിറ്റി 1200 സിപിയുവിന്റെ കരുത്തുമായി വൺപ്ലസ് നോർഡ് 2 5ജി

|

മിഡ് റേഞ്ച് പ്രൈസ് വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച സ്മാർട്ട്‌ഫോണായിരുന്നു വൺപ്ലസ് നോർഡ്. ഇത് ഓക്സിജൻ ഒഎസിന്റെ ഗുണത്തോടൊപ്പം പ്രീമിയം വൺപ്ലസ് ഡിവൈസുകളുടെ അതേ മുൻനിര ഗ്രേഡ് യൂസർ എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ ലഭ്യമാക്കി. ഇപ്പോഴിതാ 2021ൽ വൺ‌പ്ലസ് വീണ്ടും 'നോർ‌ഡ്' സീരീസിലെ ഏറ്റവും പുതിയ ഡിവൈസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

 
ഫ്ലാഗ്ഷിപ്പ് മീഡിയടെക് ഡൈമെൻസിറ്റിയുടെ കരുത്തുമായി വൺപ്ലസ് നോർഡ് 2 5ജി

മികച്ച ഹാർഡ്‌വെയറും നോർഡ് സീരീസ് ഹാൻഡ്‌സെറ്റുകളിൽ വച്ച് എക്‌സ്‌ക്ലൂസീവ് സവിശേഷതകളുമുള്ള വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്‌ഫോൺ ഉടൻ തന്നെ പുറത്തിറക്കും. പുതിയ നോർഡ് ഹാൻഡ്‌സെറ്റിലൂടെ വാല്യൂ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ വിഭാഗം മാറ്റിമറിക്കാൻ വൺപ്ലസ് തയ്യാറായിരിക്കുന്ന എങ്ങനെയാണെന്ന് നോക്കാം.

 

എഐ പ്രോസസിങിന്റെ മാസ്റ്റർ- ഫ്ലാഗ്ഷിപ്പ് മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസി

വൺപ്ലസ് നോർഡ് 2 5ജിക്ക് അതിന്റെ വില വിഭാഗത്തിൽ ലഭ്യമായതിൽ വച്ച് ഏറ്റവും നൂതനമായ മൊബൈൽ ചിപ്‌സെറ്റാണ് ഉണ്ടായിരിക്കുക. മുൻനിര മീഡിയടെക് ഡൈമെൻസിറ്റി 1200- എഐ എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 6nm മാനുഫാക്ച്ചറിങ് പ്രോസസിൽ നിർമ്മിച്ച ഹെവി-ഡ്യൂട്ടി ഒക്ടാ കോർ സിപിയുവിൽ 3GHz ക്ലോക്ക് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ശക്തമായ ആം കോർടെക്സ്-എ 78 കോറുകൾ ഉണ്ട്. എഐയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ചിപ്‌സെറ്റിന് ഒരു സ്വതന്ത്ര എഐ പ്രോസസർ എപിയു 3.0, മീഡിയടെക്കിന്റെ ഹൈപ്പർഎഞ്ചൈൻ 3.0 സാങ്കേതികവിദ്യ എന്നിവയും ഉണ്ട്.

നോർഡ് 2 5ജിയിൽ സങ്കീർണ്ണമായ ഇമേജ് കമ്പ്യൂട്ടിങും ഉയർന്ന ഇന്റൻസിറ്റിയുള്ള ടാസ്‌ക് പ്രോസസ്സിംഗും സാധ്യമാക്കുന്നതിന് ഇന്റലിജന്റ് ചിപ്‌സെറ്റാണ് വൺപ്ലസും മീഡിയടെക്കും ചേർന്ന് നൽകിയിട്ടുള്ളത്. ഏറ്റവും സങ്കീർ‌ണ്ണമായ എഐ- അനുബന്ധ പ്രവർത്തികൾ നടത്തുമ്പോഴും യാതൊരു തടസവും നേരിടാതിരിക്കാൻ ചിപ്‌സെറ്റിന്റെ എഐ- അധിഷ്‌ഠിത സവിശേഷതകൾ സഹായിക്കുന്നു. ഇതിനായി രണ്ട് ബ്രാൻ‌ഡുകളും ചേർ‌ന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് മീഡിയടെക്കിന്റെ ഏറ്റവും പുതിയ എഐ ഫ്ലാഗ്ഷിപ്പ് പ്രോസസറിന്റെ കഴിവുകൾ പൂർണ്ണമായി ലഭ്യമാക്കുന്ന ആദ്യത്തെ ഹാൻഡ്‌സെറ്റായി നോർഡ് 2 5ജി മാറുന്നത്.

രണ്ട് ടെക് കമ്പനികളുടെയും ചേർന്നുള്ള പ്രവർത്തനങ്ങൾ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിലെ ആദ്യത്തെ എംഐ അധിഷ്ഠിത സവിശേഷതകൾ മികച്ചതാക്കും. ഡിവൈസിന്റെ ഡിസ്പ്ലേ, ക്യാമറ, സോഫ്റ്റ്വെയർ എന്നിവ ഉപയോഗിക്കുമ്പോൾ ദൈനംദിന ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി എഐ- അധിഷ്ഠിത സവിശേഷതകൾ നോർഡ് 2 കൊണ്ട് വരും.

ഡിസ്പ്ലേ അനുഭവം മെച്ചപ്പെടുത്തുന്നതിനായി രണ്ട് എക്സ്ക്ലൂസീവ് സവിശേഷതകളായ എഐ റെസല്യൂഷൻ ബൂസ്റ്റ്, എഐ കളർ ബൂസ്റ്റ് എന്നിവയും ഈ ഫോണിൽ നൽകുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ കണ്ടന്റ് റെസല്യൂഷനും ഓൺ-സ്ക്രീൻ കണ്ടന്റിന്റെ കളർ വൈബ്രൻസിയും വർദ്ധിപ്പിക്കുന്നതിന് രണ്ട് സവിശേഷതകളും ഇൻബിൾഡ് ചിപ്‌സെറ്റിന്റെ ആധുനിക മെഷീൻ ലേണിംഗ് സവിശേഷതകൾ ഉപയോഗിക്കുന്നു. ഇതിലൂടെ വീഡിയോകൾ സ്ട്രീം ചെയ്യുമ്പോഴും ഗെയിമുകൾ കളിക്കുമ്പോഴും നോർഡ് 2 ഡിസ്പ്ലേ സമാനതകളില്ലാത്ത കാഴ്ച അനുഭവം നൽകും. വൺപ്ലസും മീഡിയടെക്കും ഇത്തരം സവിശേഷതകൾ സുഗമമാക്കുന്നതിന് ഡൈമെൻസിറ്റി 1200 എസ്ഒസിയുടെ എഐ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്. നോർഡ് 2 ന് മാത്രമേ ഇത്തരം ഫീച്ചറുകൾ നൽകാൻ കഴിയൂ എന്നത് എടുത്തുപറയേണ്ടതാണ്. ഉദാഹരണത്തിന്, റെനോ 6 പ്രോ ഡൈമെൻസിറ്റി 1200 എസ്ഒസിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. പക്ഷേ അതിന്റെ എഐ ഫീച്ചറുകൾ നോർഡ് 2ൽ ഉള്ളത് പോലെ അല്ല. അവ ക്യാമറയുടെ പ്രവർത്തനത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

അസ്ഫാൽറ്റ് 9, ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്നിവ പോലുള്ള തീവ്രമായ ഗ്രാഫിക്സ് ഉള്ള ഗെയിമുകൾ കളിക്കുമ്പോഴും നോർഡ് 2 ഡിസ്പ്ലേയ്ക്ക് സമാനതകളില്ലാത്ത വിഷ്വൽ ഫീഡ്‌ബാക്ക് നൽകാനാകും. ഫോണിന്റെ നേറ്റീവ് വീഡിയോ പ്ലെയറിലും വ്യാപകമായി പ്രചാരമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലും വീഡിയോകൾ കാണുമ്പോൾ മറ്റുള്ള ഡിവൈസുകളെക്കാൾ മികച്ച വിഷ്വലുകൾ ഇതിന്റെ സ്ക്രീൻ ക്രിയേറ്റ് ചെയ്യും.

അത്യാധുനിക എഐ സപ്പോർട്ടുള്ള ക്യാമറകൾ

നോർഡ് 2 ഇന്റലിജന്റ് ക്യാമറ സവിശേഷതകളുടെ ഒരു നിര തന്നെ നൽകുന്നു. ഈ സവിശേഷതകളിൽ, എഐ ഫോട്ടോ എൻഹാൻസ്മെന്റ്, എഐ വീഡിയോ എൻഹാൻസ്മെന്റ്, നൈറ്റ്സ്കേപ്പ് അൾട്ര എന്നിവ ഉൾപ്പെടുന്നു. എല്ലാ ഡൈമെൻസിറ്റി 1200 എസ്ഒസി പവർ ഹാൻഡ്‌സെറ്റുകളിലും ഈ സവിശേഷതകൾ കണാമെങ്കിലും നോർഡ് 2ൽ ഇവ വ്യത്യസ്തമായി പ്രവർത്തിക്കും. ഹാൻഡ്‌സെറ്റിന്റെ ഫോട്ടോ പ്രോസസ്സിംഗ് വേഗതയും ഇമേജ് സ്റ്റെബിലിറ്റി ശേഷിയും മെച്ചപ്പെടുത്തുന്നതിന് രണ്ട് ബ്രാന്റുകളും ചേർന്ന് പ്രവർത്തിച്ചു.

ഫ്ലാഗ്ഷിപ്പ് മീഡിയടെക് ഡൈമെൻസിറ്റിയുടെ കരുത്തുമായി വൺപ്ലസ് നോർഡ് 2 5ജി

വരാനിരിക്കുന്ന നോർഡ് ഹാൻഡ്‌സെറ്റിന്റെ ക്യാമറ, ഓഡിയോ, ഗെയിമിങ്, ബാറ്ററി പെർഫോമൻസ് എന്നിവയിൽ മറ്റ് നിരവധി മെച്ചപ്പെടുത്തലുകൾ നൽകാൻ എഐ എനേബിൾഡ് ചിപ്‌സെറ്റ് സഹായിക്കും.

വൺപ്ലസ് നോർഡ് 2 ലോഞ്ച് ചെയ്യുക ഓഗ്മെന്റഡ് റിയാലിറ്റിയിൽ

നോർഡ് 2 ലോഞ്ചിലൂടെ പരമ്പരാഗത സ്മാർട്ട്‌ഫോൺ ലോഞ്ച് എക്സ്പീരിയൻസിനെ വൺപ്ലസ് വീണ്ടും ഉയർത്തും. ലോഞ്ച് സമയം നിങ്ങളുടെ സ്വീകരണമുറിയുടെ സുഖസൗകര്യങ്ങളിൽ ഇരുന്ന് കൊണ്ടുതന്നെ ലോഞ്ച് ഇവന്റ് അനുഭവിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത് കൂടാതെ മികച്ച ഗെയിമുകളിൽ പങ്കെടുക്കാനും പുതിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്‌ഫോൺ നേടാനും നിങ്ങൾക്ക് കഴിയും. വൺപ്ലസ് നോർഡ് 2 5ജി അവതരിപ്പിച്ചുകൊണ്ട് എആർ അനുഭവത്തിന്റെ ഭാഗമായുള്ള ബ്രാൻഡ് ഫാസ്റ്റ് & സ്മൂത്ത് ചലഞ്ചസും അവതരിപ്പിക്കുന്നു.

വെല്ലുവിളികൾ നിങ്ങളുടെ ഇച്ഛാശക്തി ഉപയോഗിച്ച് നേരിടണമെന്നും വിജയിക്കുന്ന ആളുകൾക്ക് വലിയ സമ്മാനങ്ങൾ ലഭിക്കുമെന്നും വൺപ്ലസ് വ്യക്തമാക്കി. ഇതിൽ പങ്കെടുക്കാൻ കുറച്ച് ഭാഗ്യശാലികളായ മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് മറ്റ് നിരവധി റിവാർഡുകളും നൽകുന്നുണ്ട്. വൺപ്ലസ് എആർ മത്സരത്തിൽ പങ്കെടുക്കാനുള്ള തീയതികളും ആവശ്യമായ വിശദാംശങ്ങളും താഴെ കൊടുക്കുന്നു.

എആർ ചലഞ്ച് #1 - ജൂലൈ 12 - ജൂലൈ 30

ആദ്യ എആർ ചലഞ്ച് 90Hz പിൻബോൾ ഗെയിം ഹോസ്റ്റുചെയ്യും. ഇതിൽ പങ്കെടുക്കുന്നവർ ഫാസ്റ്റ് & സ്മൂത്ത് ലെയ്‌നിലൂടെ നാവിഗേറ്റ് ചെയ്യണം. വെല്ലുവിളി പൂർത്തിയാക്കുന്നതിന് നിശ്ചിത സമയം നൽകും. 90Hz സ്കോർ എത്തുന്നിടത്താണ് മത്സരം അവസാനിക്കുന്നത്.

AR ചലഞ്ച് #2 - ജൂലൈ 22 - ജൂലൈ 30

രണ്ടാമത്തെ എആർ ചലഞ്ചിനെ 'വൺ ഡേ പവർ ചലഞ്ച്' എന്നാണ് വിളിക്കുന്നത്. ഇതിലൂടെയുള്ള വെല്ലുവിളി പൂർത്തിയാക്കാൻ നിങ്ങൾ നിശ്ചിത സമയത്ത് 30 ഫോണുകൾ ചാർജ് ചെയ്യണം.

എങ്ങനെ പങ്കെടുക്കാം?

വൺപ്ലസ് നോർഡ് 2 5ജി എആർ ലോഞ്ച് ഇവന്റിൽ പങ്കെടുക്കുന്നത് വളരെ എളുപ്പമാണ്. nord-ar.oneplus.com/nord-2-5g എന്ന വെബ്‌പേജ് സന്ദർശിച്ച് നിങ്ങളുടെ ഡിവൈസിന്റെ ക്യാമറ, മൂവ്മെന്റ്, ഓറിയന്റേഷൻ സെൻസറുകൾ എന്നിവ ഉപയോഗിക്കുന്നതിന് വെബ്‌സൈറ്റിന് അനുമതി നൽകുകയും ലോഞ്ച് ഇവന്റിനും ആവേശകരമായ ഗെയിമുകൾക്കും സാക്ഷ്യം വഹിക്കാൻ തയ്യാറാകുകയും ചെയ്യുക. ഓരോ എആർ ചലഞ്ചും വളരെ ലളിതമാണെങ്കിലും എല്ലാവർക്കു ഇത് ലഭ്യമാകില്ല.

ആകർഷകമായ സമ്മാനങ്ങൾ നൽകാൻ വൺപ്ലസ് ഓരോ ദിവസവും പുതിയ വിജയികളെ തിരഞ്ഞെടുക്കും. അവസാന വിജയിക്ക് വലിയ സമ്മാനം ലഭിക്കും. നോർഡ് 2 ഹാൻഡ്‌സെറ്റാണ് ഈ സമ്മാനം. നിങ്ങലും വൺപ്ലസ് നോർഡ് 2 5ജി എആർ ചലഞ്ചിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുക.

വൺപ്ലസ് നോർഡ് 2 5ജി ലോഞ്ച് തീയതി

ജൂലൈ 22ന് പുതിയ നോർഡ് ഡിവൈസ് അവതരിപ്പിക്കുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. ലോഞ്ച് ഇവന്റ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (ഐഎസ്ടി) വൈകുന്നേരം 07:30 മുതലാണ ആരംഭിക്കുന്നത്. നോർഡ് 2 സവിശേഷതകൾ പരിശോധിച്ചാൽ, സ്മാർട്ട്‌ഫോണിൽ 6.43 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. അൾട്രാ സ്മൂത്ത് 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. നോർഡ് 2 മിക്കവാറും 50 എംപി ട്രിപ്പിൾ ലെൻസ് റിയർ ക്യാമറ സെറ്റപ്പും 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്.

Best Mobiles in India

English summary
OnePlus will soon unveil the OnePlus Nord 2 5G smartphone with even better hardware and a few exclusive features to the Nord series handsets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X