Home
News

വൺപ്ലസ് നോർഡ് സിഇ 5ജി വൈകാതെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഫ്ലാഗ്‌ഷിപ്പുകൾ വിപണിയിലെത്തിച്ച് ജനപ്രീതി നേടിയ വൺപ്ലസ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വിജയകരമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ്. സ്വാഭാവികമായും വൺപ്ലസ് നോർഡ് സീരിസ് വികസിപ്പിക്കുന്നതിൽ കമ്പനി ശ്രദ്ധകൊടുക്കുന്നുമുണ്ട്. ഇതിന്റെ ഉദാഹരണം തന്നൊണ് വൺപ്ലസ് നോർഡ് എൻ 10 5ജി. ഇപ്പോഴിതാ പുതിയ നോർഡ് ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വൺപ്ലസ് നോർഡ് സിഇ 5ജി എന്ന പേരിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് എൻ10 5ജിയുടെ പിൻഗാമിയായി പുതിയ ഡിവൈസ് വരുമെന്ന റിപ്പോർട്ടുകൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. ഇത് വൺപ്ലസ് നോർഡ് എൻ1 5ജി എന്ന പേരിലായിരിക്കും അവതരിപ്പിക്കുക എന്നാണ് ചില റിപ്പോർട്ടുകളിൽ ഉണ്ടായിരിുന്ന സൂചന. എന്നാൽ ജനപ്രിയ ചൈനീസ് കമ്പനിയായ വൺപ്ലസ് നോർഡ് സിഇ 5ജി എന്ന പുതിയ മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ മാക്‌സ് ജാംബോർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് വൺപ്ലസ് നോർഡ് എൻ10 5ജിയുടെ അപ്‌ഗ്രേഡ് ചെയ്ത ഡിവൈസ് ആയിരിക്കും.

നോർഡ്

അവസാന നിമിഷം പുതിയ നോർഡ് ഡിവൈസിന്റെ പേര് മാറ്റാൻ വൺപ്ലസ് തീരുമാനിച്ചതായാണ് ടിപ്പ്സ്റ്റർ വ്യക്തമാക്കുന്നത്. വൺപ്ലസ് നോർഡ് എൻ10ന്റെ പിൻഗാമി നോർഡ് 11 അല്ലെങ്കിൽ നോർഡ് 20 ആയിരിക്കുമെന്നൈണ് സാധാരണ പ്രതീക്ഷിക്കാറ്. എന്നാൽ ഈ റിപ്പോർട്ടുകൾ അനുസരിച്ച് അത് വൺപ്ലസ് നോർഡ് സിഇ 5ജി ആയിരിക്കും. ഈ പേരിലെ സിഇ എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ഇല്ല.

വൺപ്ലസ് നോർഡ് സിഇ 5ജി : പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് നോർഡ് സിഇ 5ജിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഈ പുതിയ മിഡ് റേഞ്ച് ഡിവൈസ് എപ്പോൾ ലോഞ്ച് ചെയ്യുമെന്നും അത് ഇന്ത്യൻ വിപണിയിൽ എത്തുമോ എന്നും ഇതുവരെ റിപ്പോർട്ടുകളൊന്നും വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്ത ആദ്യത്തെ വൺപ്ലസ് നോർഡ് വൻ വിജയം നേടിയിരുന്നു. ഏറ്റവും കൂടുതൽ പ്രീ ഓർഡറുകൾ ലഭിച്ച സ്മാർട്ട്‌ഫോണുകളുടെ റെക്കോർഡുകൾ പോലും ഈ ഡിവൈസ് തകർത്തിരുന്നു.

വൺപ്ലസ്

പുതിയ വൺപ്ലസ് നോർഡ് സിഇ 5ജിയുടെ സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങളെും ലഭ്യമായിട്ടില്ല. വൺപ്ലസ് നോർഡ് എൻ10ന്റെ പിൻഗാമിയായി വരുന്നതിനാൽ, സെൽഫി ക്യാമറയ്ക്കായി സമാനമായ കട്ട് ഔട്ടിനൊപ്പം സമാനമായ എഫ്എച്ച്ഡി + 90 ഹെർട്സ് ഡിസ്പ്ലേയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി സോഫ്റ്റ്വെയർ അപ്‌ഗ്രേഡുകൾക്കൊപ്പം നോർഡ് എൻ10ൽ ഉള്ളതിന് സമാനമായ 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

നോർഡ് സ്മാർട്ട്ഫോൺ

വരാനിരിക്കുന്ന വൺപ്ലസ് നോർഡ് സിഇയ്ക്ക് വേഗതയേറിയ പെർഫോമൻസ് ഉണ്ടായിരിക്കും. ഇതിനായി തികച്ചും വ്യത്യസ്തമായ ചിപ്‌സെറ്റും ബാറ്ററിയും വൺപ്ലസ് ഈ ഡിവൈസിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ അടക്കമുള്ള വിപണികളിൽ വിജയം നേടിയ വൺപ്ലസ് നോർഡ് സീരിസിലെ പുതിയ സ്മാർട്ട്ഫോണും കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ ലഭ്യമാകും.

Best Mobiles in India

English summary
OnePlus is preparing to launch a new Nord phone. It is reported that the device will be launched under the name OnePlus Nord CE5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X