ഓഗസ്റ്റ് 6 മുതൽ വൺപ്ലസ് നോർഡ് വിൽപ്പന ആരംഭിക്കും: ഡിസ്കൗണ്ട് ഓഫറുകൾ പരിശോധിക്കാം
സമീപകാലത്ത് പുറത്തിറങ്ങിയ ഏറ്റവും ആകർഷകമായ ഫോണാണ് വൺപ്ലസ് നോർഡ്. ഈ വില വിഭാഗത്തിൽ ലഭിക്കാവുന്ന മികച്ച സവിശേഷതകളോടെയാണ് വൺപ്ലസ് നോർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഓൾ-ഗ്ലാസ് ഡിസൈനുമായിട്ടാണ് ഡിവൈസ് പുറത്തിറക്കിരിക്കുന്നത്. ഈ ഡിസൈൻ ഡിവൈസിന് പ്രീമിയം ഫിനിഷ് നൽകുന്നു. വൺപ്ലസ് നോർഡ് ഓഗസ്റ്റ് 6ന് വിൽപ്പനയ്‌ക്കെത്തും. ഡിവൈസ് നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.

ഏറ്റവും പ്രതീക്ഷയുള്ള സ്മാർട്ട്‌ഫോണാണ് വൺപ്ലസ് നോർഡ്
2020ൽ ഏറ്റവുമധികം പ്രതീക്ഷകളുള്ള സ്മാർട്ട്‌ഫോണായി ഉപയോക്താക്കൾ വൺപ്ലസ് നോർഡിനെ റാങ്ക് ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ല. ഇതിന് ഉദാഹരണമാണ് ആമസോൺ ഇന്ത്യയിൽ മുഴുവൻ ഏറ്റവും കൂടുതൽ പ്രീ-ബുക്കിങ് നേടിയ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് നോർഡ് എന്നത്. മിക്ക ഉപയോക്താക്കളും വൺപ്ലസ് നോർഡ് വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ മുഴുവൻ തുകയും അടച്ചിട്ടാണ് പ്രീ-ബുക്കിങ് ചെയ്തിട്ടുള്ളത്.
നിരവധി ഘടകങ്ങൾ വൺപ്ലസ് നോർഡ് ലോഞ്ചിനെ സവിശേഷവും നൂതനവുമാക്കി മാറ്റി. എആർ ലോഞ്ചിലൂടെ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. കാര്യങ്ങൾ കൂടുതൽ താൽപ്പര്യപൂർണമാക്കുന്നതിനായിട്ടാണ് വൺപ്ലസ് ഇത്തരമൊരു ലോഞ്ച് ഇവന്റ് നടത്തിയത്. പ്രേക്ഷക ഇടപെടൽ കൂടുതൽ സാധ്യമായ സവിശേഷമായ ഓൺലൈൻ പോപ്പ്-അപ്പ് ഇവന്റുകളിലൊന്ന് കമ്പനി ഹോസ്റ്റ് ചെയ്തത്.
ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാനും അവരുടെ അവതാർസ് ക്രിയേറ്റ് ചെയ്യാനും ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാനുമുള്ള അവസരവും ഈ ഇവന്റിലൂടെ ലഭിച്ചു. രജിസ്റ്റർ ചെയ്തവർക്ക് ജൂലൈ 27 നും ജൂലൈ 30 നും ഇടയിൽ വൺപ്ലസ് നോർഡ് വാങ്ങുന്നതിനായുള്ള പോപ്പ് കോഡുകൾ ലഭിച്ചു. ഇതേ ദിവസം തന്നെ ഡിവൈസ് പ്രീ-ബുക്ക് ചെയ്യാനുള്ള അവസരവും ഉപയോക്താക്കൾക്ക് ലഭിച്ചു.

വൺപ്ലസ് നോർഡ് വിൽപ്പന ഓഗസ്റ്റ് 6ന് ആരംഭിക്കും
വൺപ്ലസ് നോർഡ് ഓഗസ്റ്റ് 6ന് വിൽപ്പനയ്‌ക്കെത്തും. ഈ പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യയിലുടനീളമുള്ള വൺപ്ലസ് സ്റ്റോറുകളിലും ലഭ്യമാണ്. ഓൺലൈനിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് ഓഗസ്റ്റ് 6 മുതൽ ഔദ്യോഗിക വെബ്‌സൈറ്റായ oneplus.in, amazon.in എന്നിവയിലൂടെ വൺപ്ലസ് നോർഡ് സ്വന്തമാക്കാം. ഇതിനൊപ്പെം കമ്പനി നിരവധി ഓഫറുകളും നൽകുന്നുണ്ട്.

വൺപ്ലസ് സ്റ്റോറുകളിൽ വൺപ്ലസ് നോർഡ് മുൻകൂട്ടി ബുക്ക് ചെയ്ത റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് ഓഗസ്റ്റ് 3ന് തന്നെ അവരുടെ ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. ഓഫ്‌ലൈൻ സ്റ്റോകളിൽ നിന്നും പ്രീ-ബുക്ക് ചെയ്ത മറ്റ് ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 4,5 തിയ്യകികളിൽ അടുത്തുള്ള വൺപ്ലസ് സ്റ്റോറിൽ നിന്നും പുതിയ സ്മാർട്ട്ഫോൺ ലഭ്യമാകും. റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് വൺപ്ലസിൽ നിന്ന് 50 ജിബി ക്ലൗഡ് സ്റ്റോറേജും 6 മാസത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും.
ഓഗസ്റ്റ് 7 മുതൽ 12 വരെ വൺപ്ലസ് നോർഡ് റിലയൻസ് ഡിജിറ്റൽ, മൈജിയോ സ്റ്റോറുകളിൽ വിൽപ്പനയ്‌ക്കെത്തിക്കും. റിലയൻസ് ഡിജിറ്റൽ, മൈജിയോ സ്റ്റോറുകൾ രാജ്യത്തുടനീളമുള്ള സ്റ്റോറുകളാണ്. അതിനാൽ തന്നെ വൺപ്ലസ് നോർഡ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കെല്ലാം എളുപ്പത്തിൽ ഡിവൈസ് സ്വന്തമാക്കാൻ ഇത് സഹായകമാവും. മറ്റ് ഓതറേജ്ഡ് ഓഫ്ലൈൻ പാർട്ട്ണർമാർ വഴി ഓഗസ്റ്റ് 12 മുതൽ ഡിവൈസ് വിൽപ്പനയ്ക്കെത്തും.


Click it and Unblock the Notifications








