വൺപ്ലസ് 8, വൺപ്ലസ് നോർഡ്, വൺപ്ലസ് ടിവി ക്യു 1 പ്രോ എന്നിവ 8,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം
വൺപ്ലസിന്റെ ജനപ്രിയ സ്മാർട്ട്ഫോണുകളാണ് വൺപ്ലസ് 8, വൺപ്ലസ് നോർഡ് എന്നിവ. ഈ ഡിവൈസുകൾ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമക്കാം. സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെ നടക്കുന്ന പ്രൊമോഷണൽ കാമ്പെയിനിന്റെ ഭാഗമായാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചത്. ഈ ഓഫറുകളിലൂടെ വൺപ്ലസിന്റെ സ്മാർട്ട് ടിവിയായ വൺപ്ലസ് ടിവി ക്യു1 പ്രോയും വൻവിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ കാമ്പെയ്‌നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വൺപ്ലസ് പ്രോഡക്ടുകൾ വാങ്ങാൻ ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 8,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

വൺപ്ലസിന്റെ പുതിയ ഓഫർ എല്ലാ പ്രോഡക്ടുകളിലും ലഭ്യമല്ല. വൺപ്ലസ് നോർഡ്, വൺപ്ലസ് 7 ടി, വൺപ്ലസ് 8, 8 പ്രോ, പ്രീമിയം വൺപ്ലസ് ക്യു 1 ടിവികൾ എന്നിവയുൾപ്പെടെയുള്ള നിരവധി ജനപ്രീയ പ്രൊഡക്ടുകൾക്ക് ഈ ഓഫറിലൂടെ വിലക്കിഴിവ് ലഭിക്കും. ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലും വൺപ്ലസ് സ്റ്റോറുകളിലും ഉൾപ്പെടെയുള്ള ഓൺലൈൻ സ്റ്റോറുകളിലും ഓഫ്ലൈൻ സ്റ്റോറുകളിലും ഈ പ്രൊഡക്ടുകൾക്കുള്ള ഓഫറുകൾ ലഭ്യമാണ്.

വൺപ്ലസ് ഐസിഐസിഐ ബാങ്ക് ഓഫർ
സെപ്റ്റംബർ 10നും ഒക്ടോബർ 9നും ഇടയിൽ ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് വൺപ്ലസ് നടത്തുന്ന പ്രത്യേക ഓഫറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട വൺപ്ലസ് ഡിവൈസുകൾ ആകർഷകമായ വിലക്കിഴിവുകളിലും ഓഫറുകളിലും ലഭ്യമാക്കുമെന്ന് വൺപ്ലസ് അറിയിച്ചു. ഈ സമയത്ത് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് വഴി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചില സ്മാർട്ട്‌ഫോണുകൾക്കും ടിവികൾക്കും ഇൻസ്റ്റന്റ് ഡിസ്കൌണ്ടും കമ്പനി നൽകുന്നുണ്ട്. ഇഎംഐ, ഡെബിറ്റ് കാർഡ് ഇഎംഐ ട്രാൻസക്ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും.

ഓഫറിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് കാർഡ് വഴി തിരഞ്ഞെടുത്ത വൺപ്ലസ് ഡിവൈസുകൾ വാങ്ങുമ്പോൾ കമ്പനി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നൽകുന്നുണ്ട്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ഉപയോഗിച്ച് ഡിവൈസുകൾ വാങ്ങുമ്പോൾ 3, 6 മാസത്തെ ഇഎംഐ കാലയളവാണ് ലഭിക്കുന്നത്. മിനിമം 10,000 രൂപ മുതലുള്ള ഇടപാടുകളിലാണ് ഈ ഇഎംഐ ഓഫർ ലഭ്യാകുന്നത്.

വൺപ്ലസിന്റെ പുതിയ ഓഫറിലൂടെ കമ്പനിയുടെ ജനപ്രിയ ഫോണുകളും സ്മാർട്ട് ടിവികളും ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ സ്വന്തമാക്കുന്നതിനൊപ്പം തന്നെ 3 അല്ലെങ്കിൽ 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ഉപയോഗിച്ച് ഡിവൈസുകൾ വാങ്ങുമ്പോൾ വൺപ്ലസ് 8 സീരീസ് ഫോണുകൾക്ക് 3,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. ഇതുപോലെ വൺപ്ലസ് 7 ടി, 7 ടി പ്രോ എന്നീ ഡിവൈസുകൾക്കും 3 അല്ലെങ്കിൽ 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് നോർഡിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 29,999 രൂപയാണ് വില. ഈ ഡിവൈസ് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിലൂടെ സ്വന്തമാക്കുമ്പോൾ 1,000 രൂപ വിലക്കിഴിവ് ലഭിക്കും. മൂന്ന് മാസത്തേക്കുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനാണ് കമ്പനി ഈ ഡിവൈസ് വാങ്ങാനായി നൽരുന്നത്. ഫോണുകൾ കൂടാതെ പ്രീമിയം വൺപ്ലസ് ടിവി ക്യു 1, ക്യു 1 പ്രോ എന്നീ സ്മാർട്ട് ടിവികൾക്ക് 3, 6 മാസങ്ങളിലേക്കുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഇൻസ്റ്റന്റ് ഡിസ്കൌണ്ടുകളും ലഭിക്കും. വൺപ്ലസ് ടിവി ക്യു 1 പ്രോ സ്മാർട്ട്ഫോണിന് 8,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. വൺപ്ലസ് ടിവി ക്യു 1ന് 5,000 രൂപ ഡിസ്കൌണ്ട് ലഭിക്കും.


Click it and Unblock the Notifications







