Home
News

വൺപ്ലസ് ഓപ്പണിന്റെ ഏറ്റവും വലിയ പോരായ്മ വെളിപ്പെടുത്തി വിദ​ഗ്ദർ; കൂടെ പരിഹാരവും

അടുത്തിടെയാണ് വൺപ്ലസ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട് ഫോണായ വൺപ്ലസ് ഓപ്പൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഓക്ടോബർ 27 മുതൽ ഫോൺ വിപണിയിൽ ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിരവധി സവിശേഷതകളുമായി എത്തിയിരിക്കുന്ന ഈ ഫോൺ സാംസങ്ങിന്റെ ​ഗാലക്സി ഇസഡ് ഫോൾഡ് 5 എന്ന ഫോണിന് പ്രധാന എതിരാളി എന്ന തരത്തിലാണ് വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി സവിശേഷതകളാണ് ഫോണിനായി വൺപ്ലസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ കമ്പനിക്ക് തലവേദനയായി മറ്റൊരു പ്രശ്നം ഉയർന്നിരിക്കുകയാണ്. ഫോണിന്റെ ഏറ്റവും വലിയ ഈ പോരായ്മ ചിലപ്പോൾ ഉപഭോക്താക്കൾക്കിടയിൽ ഫോണിന്റെ വിൽപന കുറയ്ക്കാൻ കാരണമായേക്കും എന്നാണ് പ്രമുഖ മാധ്യമമായ ഡെയ്‌ലി മെയിലിന്റെ ടെക്‌നോളജി റിപ്പോര്‍ട്ടര്‍ റോബ് വോ പറയുന്നത്. എന്നാൽ ഈ പ്രശ്നം മുന്നിൽ കണ്ട് ഭാവിയിൽ ഇത് പരിഹരിക്കാൻ സാധിക്കുമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

വൺപ്ലസ് ഓപ്പണിന്റെ പോരായ്മ വെളിപ്പെടുത്തി വിദ​ഗ്ദർ; കൂടെ പരിഹാരവും

സാംസങ്ങിന്റെ ഗാലക്സി ഇസഡ് ഫോൾഡ് 5നെ വെല്ലുവിളിക്കാൻ സാധിക്കുന്ന തരത്തിൽ നിരവധി സവിശേഷതകൾ വൺപ്ലസ് ഓപ്പണിൽ ഉണ്ടെങ്കിലും ഇതിന് അനുയോജ്യമായ ഒരു ഫോൺ കെയ്സ് ഇല്ലാത്തത് ഫോണിന് വലിയ വെല്ലുവിളി ആയിരിക്കും എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. ഫോണുകൾക്ക് വലിയ സുരക്ഷ ഒരുക്കുന്ന ഒന്നാണ് വിവധ ഫോൺ കെയ്സുകൾ. ഇത്തരം കെയ്സുകൾ ഇല്ലാത്ത പക്ഷം ഫോൺ നിലത്ത് വീണാൽ വലിയ തകരാറുകൾ സംഭവിക്കാവുന്നതാണ്.

ഈ പ്രശ്നം പരിഹരിക്കാൻ ഇതിന് അനുയോജ്യമായ കേയ്സുകൾ നിർമ്മിക്കാൻ കമ്പനി തന്നെ മുൻകൈ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഉപഭോക്താക്കൾ ഫോണിനായി ഇൻഷൂറൻസ് എടുക്കുന്നതായിരിക്കും നല്ലത് എന്നും റോബ് വോ പറയുന്നു. അതേ സമയം ഇത് മാത്രമാണ് ഫോണിന്റെ പോരായ്മയായി ഇദ്ദേഹം എടുത്തുകാണിക്കുന്നത്. നിരവധി മികച്ച ഫീച്ചറുകളും വൺപ്ലസ് ഓപ്പണിന് ഉണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. നിലവിൽ വൺപ്ലസ് ഓപ്പണിന്റെ പ്രീ ബുക്കിം​ഗ് രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

വൺപ്ലസ് ഓപ്പണിന്റെ പോരായ്മ വെളിപ്പെടുത്തി വിദ​ഗ്ദർ; കൂടെ പരിഹാരവും

MOST READ: ജോലി, എന്റർടെയ്ൻമെന്റ്- രണ്ടും ഒരിടത്ത് നടക്കും! സാംസങ് ഗാലക്സി A9, A9+ ടാബുകൾ ഇന്ത്യയിലെത്തി; വില...

വൺപ്ലസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും വിവധ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇപ്പോൾ വൺപ്ലസ് ഓപ്പൺ പ്രീ ബുക്ക് ചെയ്യാവുന്നതാണ്. 1,39,999 രൂപ മുതലാണ് വൺപ്ലസ് ഓപ്പണിന്റെ വില ആരംഭിക്കുന്നത്. വലിയ സ്ക്രീൻ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 7.8 ഇഞ്ചാണ് ഫോണിന്റെ പ്രധാന സ്ക്രീനിന്റെ വലുപ്പം. ഇതിന് ഫ്ലെക്‌സി-ഫ്ലൂയിഡ് അമോലെഡ് പാനലും വൺപ്ലസ് നൽകിയിട്ടുണ്ട്. 1-120 ഹെർട്‌സ് ഡൈനാമിക് റിഫ്രഷ് റേറ്റും ഇതിന്റെ പ്രത്യേകതയാണ്.

അതേ സമയം സൂപ്പർ ഫ്ലൂയിഡ് അമോലെഡ് സ്ക്രീനോടെയാണ് സെക്കന്ററി ഡിസ്പ്ലേ വരുന്നത്. 6.3 ഇഞ്ചാണ് ഇതിന്റെ വലുപ്പം. 10-120 ഹെർട്‌സ് ഡൈനാമിക് റീഫ്രഷ് റേറ്റ് ഈ സ്ക്രീനിനും ആവകാശപ്പെടാനുണ്ട്. Adreno 740 GPU-മായി ജോടിയാക്കിയ Qualcomm Snapdragon 8 Gen 2 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 16GB LPDDR5X റാമിനൊപ്പം 512GB UFS 4.0 റോമും ഈ ഫോൺ ഉപഭോക്താക്കൾ‌ക്ക് നൽകുന്നതാണ്.

67W SUPERVOOC സൂപ്പർഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുന്ന 4,805 mAh ഡ്യുവൽ സെൽ ബാറ്ററിയും വൺപ്ലസ് ഓപ്പണിനായി കമ്പനി ഒരുക്കിയിട്ടുണ്ട്. f/1.7 സോണി LYT-T808 ലെൻസിൽ തയ്യാറായിരിക്കുന്ന 48 മെ​ഗാപിക്സൽ പ്രൈമറി ക്യാമറയും ഫോണിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), HDR, EIS എന്നവയും ഈ ക്യാമറയുടെ സവിശേഷതകളാണ്. ഇതിന് പുറമെ 48 എംപി അൾട്രാ വൈഡ് സെൻസറും 64 എംപി ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്.

ഫോണിന്റെ മുൻ വശത്ത് 32 മെഗാപിക്സൽ ക്യാമറയും ഇഐഎസും 88.5 ഡിഗ്രി വ്യൂ ഫീൽഡും സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി f/2.4 അപ്പേർച്ചറും സജ്ജീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 13 ഔട്ട് ദി ബോക്‌സ് അടിസ്ഥാനമാക്കിയുള്ള പുതിയ ഓക്‌സിജൻ ഒഎസ് 13.2-ലാണ് വൺപ്ലസ് ഓപ്പൺ പ്രവർത്തിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് വൺപ്ലസ് കമ്പനിയും ഇതിന്റെ ആരാധകരും ഈ ഫോൾഡബിൾ ഫോണിനെ നോക്കി കാണുന്നത്.

More from GizBot

Best Mobiles in India

English summary
OnePlus has prepared many features for the phone. But now another problem has emerged as a headache for the company. Rob Waugh, the technology reporter for the leading media outlet Daily Mail, says that this phone's biggest shortcoming can sometimes lead to lower sales of the phone among consumers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X