ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും പണി കൊടുക്കാൻ വൺപ്ലസ് പേ ഇന്ത്യയിലെത്തുന്നു

|

വൺപ്ലസ് പേ എന്ന പേരിൽ വൺപ്ലസ് പേയ്‌മെന്റ് പ്ലാറ്റ്ഫോം വൈകാതെ ഇന്ത്യയിലെത്തും. ഈ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള നിരവധി ലീക്ക് റിപ്പോർട്ടുകളും അഭ്യൂഹങ്ങൾക്കും പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ കമ്പനി വൺപ്ലസ് പേ എന്ന പേരിലായിരിക്കും പേയ്മെന്റ് സേവനം പുറത്തിറങ്ങുക എന്ന് വ്യക്തമാക്കുന്നു. ടിപ്പ്സ്റ്റർ മുകുൾ ശർമയണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ലീക്ക് റിപ്പോർട്ടിൽ വൺപ്ലസ് പേയുടെ ലോഞ്ച് തിയ്യതിയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ഓക്സിജൻ ഒഎസ്

91 മൊബൈൽ റിപ്പോർട്ട് അനുസരിച്ച് വൺപ്ലസിന്റെ പുതിയ ഓക്സിജൻ ഒഎസിന്റെ റോൾഔട്ടിനൊപ്പം കമ്പനി പുതിയ വൺപ്ലസ് പേയും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ പേ, ഫോൺ‌പേ, പേടിഎം, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയ്‌ക്ക് വെല്ലുവിളി ഉയർത്തികൊണ്ടാണ് വൺപ്ലസ് പേ ഇന്ത്യയിൽ എത്താൻ പോകുന്നത്. ഈ സേവനം ഇതിനകം തന്നെ വൺപ്ലസിന്റെ മാതൃരാജ്യമായ ചൈനയിൽ വാലറ്റ് ആപ്പായി ലഭ്യമാണ്. ഇന്ത്യയിൽ യുപിഐ പേയ്മെന്റ് സേവനമായിട്ടായിരിക്കും ഇത് എത്തുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് മെയ് 15ന് ശേഷം ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ലകൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് മെയ് 15ന് ശേഷം ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല

വൺപ്ലസ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ വൺപ്ലസ് തങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിങ്ങനെയുള്ള വിവിധ പ്രൊഡക്ടുകൾ പുറത്തിറക്കിയിരുന്നു. വൺപ്ലസ് ടിവിയും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പുറത്തിറക്കിയ വൺപ്ലസ് പ്രൊഡക്ടുകളെല്ലാം ഇന്ത്യയിൽ വലീയ ജനപ്രീതിയാണ് നേടിയത്. വൺപ്ലസ് ഈ മാസം അവസാനം വൺപ്ലസ് പേ സേവനം പുറത്തിറക്കമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് പേ ഇന്ത്യയിൽ പുറത്തിറക്കുന്നത് എളുപ്പമല്ല

വൺപ്ലസ് പേ ഇന്ത്യയിൽ പുറത്തിറക്കുന്നത് എളുപ്പമല്ല

വൺപ്ലസ് പേ ഡിജിറ്റൽ പേയ്‌മെന്റ് സേവനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വന്നേക്കും. ആമസോൺ പേ, എംഐ പേ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും രാജ്യത്ത് നിയന്ത്രണങ്ങളോടെ മാത്രമാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവ മാത്രമാണ് എല്ലാ വിധത്തിലും ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ ആധിപത്യം പുലർത്തതുന്നത്.

കൂടുതൽ വായിക്കുക: ഫൌജി മൊബൈൽ ഗെയിം ഇനി ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കും ലഭ്യമാകുംകൂടുതൽ വായിക്കുക: ഫൌജി മൊബൈൽ ഗെയിം ഇനി ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കും ലഭ്യമാകും

പേയ്മെന്റ്

മേൽപ്പറഞ്ഞ പ്ലാറ്റ്ഫോമുകളോട് വൺപ്ലസ് പേ എങ്ങനെ മത്സരിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പിനും തങ്ങളുടെ പേയ്മെന്റ് സേവനം വിചാരിച്ച രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. സേവനം ആരംഭിച്ചു എങ്കിലും ഇപ്പോഴും ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും ഉപയോഗിക്കുന്നത്. വൺപ്ലസ് പേ സേവനം വൈകാതെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

വൺപ്ലസ് വാച്ചിൽ പുതിയ ഫീച്ചർ

വൺപ്ലസ് വാച്ചിൽ പുതിയ ഫീച്ചർ

ഇതിനൊപ്പം വൺപ്ലസിൽ നിന്നുള്ള മറ്റൊരു വർത്ത ഒരു പുതിയ അപ്‌ഡേറ്റ് വഴി ഉടൻ തന്നെ ഓൾവേയ്സ് ഓൺ-ഡിസ്‌പ്ലേ ഫീച്ചർ വൺപ്ലസ് വാച്ചിലേക്ക് ചേർക്കുമെന്നും വൺപ്ലസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ചിൽ അമോലെഡ് ഡിസ്പ്ലേ, ഒരു ദിവസം പവർ ബാക്കപ്പുള്ള ബാറ്ററി, വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയടക്കമുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഈ വൺപ്ലസ് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ഡിവൈസ് ജനപ്രീതി നേടിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം ഫോർ കിഡ്സ്: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മാത്രം ഇൻസ്റ്റാഗ്രാം ആപ്പ്കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം ഫോർ കിഡ്സ്: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മാത്രം ഇൻസ്റ്റാഗ്രാം ആപ്പ്

Best Mobiles in India

English summary
OnePlus Payment Platform will soon be launched in India under the name OnePlus Pay. There have been many leaked reports and rumors about this payment platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X