എന്തെങ്കിലും നെറ്റ്വർക്ക് പ്രശ്നം നേരിടുന്നുണ്ടോ? ഈ നമ്പറിൽ കോൾ ചെയ്യു; വിശ്വസിക്കരുതേ എല്ലാം തട്ടിപ്പാണ്
രാജ്യത്ത് പുതിയ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. നിങ്ങളുടെ നെറ്റ്വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ എന്ന തരത്തിൽ വരുന്ന ഫോൾ കോളിലൂടെയാണ് പുതിയ തരം തട്ടിപ്പ് വ്യാപകമാകുന്നത്. ഇത്തരത്തിൽ നിരവധി കേസുകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവർന്നെടുക്കാനാണ് സ്കാമർമാർ ഈ തട്ടിപ്പ് നടക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഒരു ഫോൺ കോൾ ഉപഭോക്താക്കൾക്ക് വരുന്നതായിരിക്കും. ഉദാഹരണത്തിന് നിങ്ങൾ ജിയോ ഉപഭോക്താവ് ആണെങ്കിൽ ജിയോയുടെ കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നതെന്നും എയർടെൽ ആണെങ്കിൽ എയർടെൽ കസ്റ്റമർ കെയറിൽ നിന്നാണെന്നും എല്ലാം പറഞ്ഞുകൊണ്ട് ആയിരിക്കും ഇവർ ഫോൺ ചെയ്യുക. ഇത്തരത്തിൽ നിങ്ങൾ എന്ത് സിം ഉപയോഗിക്കുന്നുവോ ഇവരുടെ ഹെൽപ്ലൈൻ നമ്പറിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരിക്കും ഇവർ നിങ്ങളെ പരിചയപ്പെടുത്തുക.

നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്ന ചോദ്യം ആയിരിക്കും ഇവർ ആദ്യം ചോദിക്കുക. ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ *401*8281624675 എന്ന നമ്പറിൽ ബന്ധപ്പെടാനും ഇവർ നിർദേശിക്കും. ഇത് വിശ്വസിച്ച് ഈ നമ്പറിലേക്ക് കോൾ ചെയ്യപ്പെടുന്ന ഉപഭോക്താക്കളാണ് ഇവരുടെ തട്ടിപ്പിന് ഇരയാകുന്നത്. ഇത് ഒരു അൺ കണ്ടീഷണൽ കോൾ ഫോർവേർഡിങ് നമ്പർ ആണ് എന്ന കാര്യം ഉപയോക്താക്കൾ മനസിലാക്കേണ്ടതാണ്.
ഇത്തരത്തിൽ നിരവധി നമ്പറുകൾ ഇപ്പോൾ നിലവിൽ ഉണ്ട്. ഇത്തരം നമ്പറുകളിലേക്ക് ഉപയോക്താക്കൾ ഒരിക്കൽ വിളിച്ചു കഴിഞ്ഞാൽ ഇവർക്ക് വരുന്ന എല്ലാ ഫോൺ കോളുകളും മെസേജുകളും സ്കാമർമാരുടെ നിയന്ത്രണത്തിലുള്ള മറ്റൊരു ഫോണിലേക്ക് ഫോർവേർഡ് ആകുന്നതാണ്. ഇതുവഴി നിങ്ങളുടെ എല്ലാ വിവരങ്ങളും രഹസ്യങ്ങളും ഇവർ ചോർത്തിയെടുക്കുന്നു. പിന്നീട് നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് നിങ്ങളുടെ പക്കൽ നിന്ന് പണം ആവിശ്യപ്പെടും.

MOST READ: പേടിക്കണ്ട, ഇങ്ങനെയാണെങ്കിൽ ഇടിമിന്നൽ സമയത്തും ഫോൺ ഉപയോഗിക്കാം; ഒന്നും സംഭവിക്കില്ല
മാത്രമല്ല നിങ്ങളുടെ ബാങ്കിങ് പരമായ ഫോൾകോളുകൾ ആണെങ്കിലും മറ്റ് രഹസ്യങ്ങൾ ഉള്ള ഫോൺ കോളുകളണെങ്കിലും ഇവർക്ക് ഇത് ചോർത്താൻ സാധിക്കുന്നതായിരിക്കും. മാത്രമല്ല ഒടിപി മെസേജുകൾ അടക്കം ഇവർ ലീക്ക് ആക്കുന്നതിനാൽ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ തുക അടക്കം സ്കാമർമാർക്ക് മോഷ്ടിക്കാൻ സാധിക്കുന്നതായിരിക്കും. ആയതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ആവശ്യപ്പെട്ട് വരുന്ന ഫോൺ കോളുകൾ പരമാവധി ഒഴിവാക്കുന്നാണ് ബുദ്ധി.
അതേ സമയം അടുത്ത കാലത്തായി നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇ ചലാൻ തട്ടിപ്പ്, ഇലക്ട്രിസിറ്റ് ബില്ല് തട്ടിപ്പ്, ഓടിപി തട്ടിപ്പ്, ഡേറ്റിംഗ് ആപ്പ് വഴിയുള്ള തട്ടിപ്പ് എന്നിവയെല്ലാം പല തവണയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ അശ്രദ്ധ മുതലെടുത്താണ് സ്കാമർമാർ ഈ തട്ടിപ്പുകൾ നടത്തുന്നത്. അൽപം ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കൾക്ക് രക്ഷപെടാവുന്നതാണ്.
ഇത്തരം തട്ടിപ്പുകാരെ എങ്ങനെ അകറ്റി നിർത്തണം എന്ന് പരിശോധിക്കാം. അപരിചിതമായി വരുന്ന ഫോൺ കോളുകൾ, എസ്എംഎസുകൾ, സോഷയൽ മീഡിയ സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കാതെ ഇരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇത്തരം സന്ദേശങ്ങൾ തുറന്ന് നോക്കിയാലും ഇതിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കാൻ ശ്രമിക്കണം. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലാണ് നിങ്ങൾ എത്തുക.
ഈ മാൽവെയറുകൾ നിങ്ങളുടെ ഉപകരണത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഉപകരണങ്ങളുടെ നിയന്ത്രണം സ്കാമർമാർക്കും മറ്റ് സൈബർ തട്ടിപ്പുകാർക്കും ലഭിക്കുന്നതായിരിക്കും. ഇത് പ്രകാരം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നേടിയെടുക്കാനും നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരോട് നിങ്ങളാണെന്ന് നടിച്ച് പണം കൈപ്പറ്റാനും എല്ലാം സാധിക്കുന്നതാണ്. ആയതിനാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് കഴിവതും ജാഗ്രത പാലിക്കുക. എന്തെങ്കിലും തട്ടിപ്പ് ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക.


Click it and Unblock the Notifications








