Home
How to

പേടിക്കണ്ട, ഇങ്ങനെയാണെങ്കിൽ ഇടിമിന്നൽ സമയത്തും ഫോൺ ഉപയോ​ഗിക്കാം; ഒന്നും സംഭവിക്കില്ല

കേരളത്തിൽ ഇപ്പോൾ മഴക്കാലമാണല്ലോ. എല്ലാ ദിവസവും വൈകുന്നേരം സമയങ്ങളിൽ കേരളത്തിന്റെ ഭൂരിഭാ​ഗം പ്രദേശത്തും ശക്തമായ മഴയാണ് രേഖപ്പെടുന്നത്. മഴക്കാലത്ത് നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ ഇലക്ട്രോണിക് ​ഗാഡ്ജറ്റുകളുടെ കാര്യവും. ഇവയ്ക്കും ഈ സമയത്ത് പ്രത്യേകം പരിചരണം ആവിശ്യമാണ്. പ്രധാനമായും സ്മാർട്ട് ഫോണുകൾക്ക്.

അതുപോലെ തന്നെ മഴക്കാലത്ത് നമ്മളുടെ ഏറ്റവും വലിയ ആശങ്കയാണ് ഇടിമിന്നൽ. ശക്തമായ ഇടിമിന്നൽ മൂലം പല ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു പോകാറുണ്ട്. അമിതമായി വൈദ്യുതി എത്തുന്നതോടെയാണ് ഉപകരണങ്ങൾ ഇത്തരത്തിൽ നശിച്ച് പോകുന്നത്. ടിവി, സെറ്റ് ഓഫ് ബോക്സ്, കംപ്യൂട്ടർ, ഫ്രിഡ്ജ്, വാഷിം​ഗ് മിഷൻ തുടങ്ങി നിരവധി ഉപകരണങ്ങൾ ഇത്തരത്തിൽ ഇടിമിന്നൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതിനാൽ നശിച്ച് പോകാനുള്ള സാധ്യത വളരെ വലുതാണ്.

പേടിക്കണ്ട, ഇങ്ങനെയാണെങ്കിൽ ഇടിമിന്നൽ സമയത്തും ഫോൺ ഉപയോ​ഗിക്കാം

MOST READ: 6 മാസം കൂടുമ്പോൾ ഒന്ന് റീച്ചാർജ് ചെയ്താൽ മതി; 180 ദിവസ വാലിഡിറ്റിയോടെ എത്തുന്ന പ്രീപെയ്ഡ് പ്ലാൻ

അതേ സമയം പലർക്കും ഉള്ള സംശയം ആണ് ഇടിമിന്നൽ സമയത്ത് മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കാമോ എന്നത്. പലരും ഇടിമിന്നൽ സമയത്ത് ഫോൺ ഉപയോ​ഗിക്കാറും ഇല്ലാ. എന്നാൽ ഇടിമിന്നൽ മൊബൈൽ ഫോണുകളെ ബാധിക്കില്ല എന്നതാണ് സത്യം. വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലാണ് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇടിമിന്നൽ സമയത്ത് നശിച്ചു പോകുന്നത്. വളരെ ഉയർന്ന അളവിൽ ആണ് ഇടിമിന്നലിൽ വൈദ്യുതി പ്രവാഹം എത്തുന്നത്.

ഇത് ഉപകരണങ്ങളിൽ എത്തുമ്പോൾ ഇവയ്ക്ക് ഇത് താങ്ങാൻ സാധിക്കാത്തതിനാലാണ് ഉപകരണങ്ങൾ നശിച്ച് പോകുന്നത്. അതേ സമയം മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നത് റേഡിയോ സി​ഗ്നലുകൾ വഴിയാണ്. ആയതിനാൽ തന്നെ ഇടിമിന്നൽ മൊബൈൽ ഫോണുകളെ ബാധിക്കുകയേ ഇല്ല. അതിനാൽ ധൈര്യമായി തന്നെ ഇടിമിന്നൽ സമയത്ത് നിങ്ങൾക്ക് മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്. ഒരു തരത്തിലുള്ള കേടുപാടുകളും ഇടിമിന്നൽ മൂലം ഫോണിന് ഉണ്ടാകില്ല.

പേടിക്കണ്ട, ഇങ്ങനെയാണെങ്കിൽ ഇടിമിന്നൽ സമയത്തും ഫോൺ ഉപയോ​ഗിക്കാം

MOST READ: ഉപയോക്താക്കൾക്ക് തലവേദനയായി സ്കാം, സ്പാം കോളുകൾ; ഒറ്റ മെസേജിൽ എല്ലാം ബ്ലോക്ക് ചെയ്യാം, ഇനി ശല്യമുണ്ടാകില്ല

എന്നാൽ ഇടിമിന്നൽ സമയത്ത് ഫോൺ ചാർജ് ചെയ്തുകൊണ്ട് പ്രവർത്തിപ്പിക്കരുത്. ഇത്തരത്തിൽ പ്രവർത്തിപ്പിച്ചാൽ നിങ്ങളുടെ ഫോൺ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ പോലെ തന്നെ നശിച്ച് പോകാൻ സാധ്യതയുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ ആളവിൽ അധികമായ വൈദ്യുതി ഫോണിൽ എത്താൻ ഈ പ്രവർത്തി കാരണമായേക്കാം. ഇതുമൂലം ഫോൺ നശിച്ച് പോകാനും സാധ്യതയുണ്ട്. ആയതിനാൽ ഇടിമിന്നൽ സമയത്ത് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുകയേ അരുത്.

എന്നാൽ കോൾ ചെയ്യുന്നതിനോ നെറ്റ് ഉപയോ​ഗിക്കുന്നതിനോ ​ഗെയിം കളിക്കുന്നതിനോ ഒന്നും കുഴപ്പം ഇല്ലാ. സാധാരണ ​ഗതിയിൽ നിങ്ങൾ ഫോൺ ഉപയോ​ഗിക്കുന്നത് പോലെ തന്നെ ഈ സമയത്തും നിങ്ങൾക്ക് ഫോൺ ഉപയോ​ഗിക്കാവുന്നതാണ്. അതേ സമയം മഴക്കാലത്ത് ഫോണിന് പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. വെള്ളം ഫോണിൽ അധികം കൊള്ളാതെ ശ്രദ്ധിക്കണം. നിരവധി കമ്പനികൾ തങ്ങളുടെ ഉപകരണങ്ങൾക്ക് വാട്ടർ റെസിസ്റ്റന്റ് നൽകുന്നുണ്ടെങ്കിലും അളവിലും അധികം വെള്ളം ചെന്നാൽ പല ഉപകരണങ്ങളും നശിക്കാൻ സാധ്യതയുണ്ട്.

കഴിവതും മികച്ച കേയ്സുകൾ ഉപയോ​ഗിച്ച് ഫോൺ സംരക്ഷിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഫോണിൽ വെള്ളം വീണാൽ തന്നെ ഇവ നീക്കം ചെയ്യാനുള്ള കാര്യങ്ങൾ ഉടൻ ചെയ്യേണ്ടതുണ്ട്. തുടച്ചു കളയുകയോ വീട്ടിൽ അരിയിട്ടു വെച്ചിരിക്കുന്ന പാത്രത്തിൽ അൽപ നേരം ഫോൺ പൂഴിത്തി ഇടുന്നതോ ​ഗുണം ചെയ്തേക്കാം. മാത്രമല്ല നനഞ്ഞ ഫോൺ ഉണങ്ങാതെ ചാർജിന് ഇടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ചാർജ് ചെയ്താൽ ഫോണിന്റെ ഉള്ളിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത വലുതാണ്.

മഴ സമയങ്ങളിൽ ഫോൺ തുറസായി ഉപയോ​ഗിക്കുന്നതും കഴിവതും ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. അന്തരീക്ഷത്തിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനാൽ ഇതും ഫോണിനെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഫോണിന് കേടുപാട് പറ്റിയിട്ട് നന്നാക്കുന്നതിലും നല്ലതാണ് ഇവയ്ക്ക് ഒന്നും സംഭവിക്കാതെ സംരക്ഷിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ മഴക്കാലത്ത് മനുഷ്യന് വേണ്ട് പ്രത്യേക ശ്രദ്ധ ഫോണുകൾക്കും ആവിശ്യമാണ് എന്ന് ഓർക്കുക.

More from GizBot

Best Mobiles in India

English summary
Many people have doubts about whether mobile phones can be used during thunderstorms. Many people don't even use their phones during thunderstorms. But the truth is that lightning does not affect mobile phones. Other electronic devices are damaged during lightning because they are connected to electricity. Lightning currents are very high.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X