അതിവേഗം ഫോൺ ചാർജ് ചെയ്യാവുന്ന ഓപ്പോയുടെ 125W ഫാസ്റ്റ് ചാർജർ അടുത്ത വർഷം വിപണിയിലെത്തും

|

ഓപ്പോയുടെ 125W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുള്ള ചാർജർ അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ പുറത്തിറങ്ങും. ഓപ്പോ കഴിഞ്ഞ ജൂലൈയിൽ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയെ കുറിച്ച് വിശദീകരിച്ചിരുന്നു. ഈ സാങ്കേതികവിദ്യ എന്താണെന്നും അത് പവർ ഔട്ട്പുട്ട് എങ്ങനെ സാധ്യമാക്കുന്നുവെന്നും വിശദീകരിച്ചു എന്നല്ലാതെ അതിനപ്പുറമുള്ള കാര്യങ്ങലൊന്നും വ്യക്തമാക്കിയിരുന്നില്ല. ലോഞ്ച് തിയ്യതിയും ഓപ്പോ അന്ന് പ്രഖ്യാപിച്ചിരുന്നില്ല. എന്തായാലും അനൌദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച് ഓപ്പോയുടെ 125W ഫ്ലാഷ് ചാർജ് ചാർജിങ് അധികം വൈകാതെ അവതരിപ്പിക്കും.

ഓപ്പോ 125W ഫാസ്റ്റ് ചാർജിങ്

ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ ലീക്ക് റിപ്പോർട്ട് അനുസരിച്ച് ഓപ്പോ 125W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ 2021 ന്റെ ആദ്യ പാദത്തിൽ തന്നെ പുറത്തിറങ്ങും. അതായത് ജനുവരി മുതൽ മാർച്ച് വരെയുള്ള ഏതെങ്കിലും ദിവസം ഈ അതിവേഗ ചാർജർ അവതരിപ്പിക്കും. പവർ ബ്രിക്ക്, കേബിൾ എന്നിവയ്ക്ക് ആവശ്യമായ ഘടകങ്ങൾ വികസിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഓപ്പോ ഡിവൈസുകൾ വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യ ഇതിലൂടെ ലഭ്യമായിട്ടുണ്ട് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 108 എംപി ക്യാമറയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 108 എംപി ക്യാമറയുമായി

65W ഫാസ്റ്റ് ചാർജിങ്

125W ഫാസ്റ്റ് ചാർജിങിനായി ഓവർഹോൾഡ് അഡാപ്റ്റർ മാത്രമല്ല, ചാർജിംഗ് കേബിളും ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെ തയ്യാറാക്കേണ്ടതുണ്ടെന്ന് കമ്പനി അറിയിച്ചു. 125W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസ് ഇതുവരെ ഇന്ത്യൻ വിപണിയിലെത്തിയിട്ടില്ല. 65W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ റെനോ ഏസ് സീരീസ് സ്മാർട്ട്ഫോണുകളിൽ കൊണ്ടുവന്നിരുന്നു. എന്നാൽ പിന്നീട് ഏസ് ബ്രാൻഡിനെ റെനോ സീരീസിൽ നിന്ന് കമ്പനി വേർതിരിച്ചു.

എയ്‌സ് സീരീസ്

125W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഓപ്പോയുടെ മറ്റൊരു എയ്‌സ് സീരീസ് ഡിവൈസിൽ അവതരിപ്പിച്ചേക്കും. ആ ഡിവൈസിനെ കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. അടുത്ത വർഷം ഫെബ്രുവരിയിൽ എപ്പോഴെങ്കിലുമായി പുതിയ ഡിവൈസ് പുറത്തിറങ്ങും. ഈ കാലയളവിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഫൈൻഡ് എക്സ് 3 സീരീസ് ഫോണുകളിലായിരിക്കും 125W ചാർജിങ് സംവിധാനം ഉൾപ്പെടുത്തുക.

കൂടുതൽ വായിക്കുക: ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു

ബാറ്ററി

ഓപ്പോയുടെ 125W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ 65W ചാർജിങിനെ അപേക്ഷിച്ച് ഒരു സുപ്രധാന മാറ്റമാണ്. 4000mAh ബാറ്ററിയുടെ ചാർജിംഗ് സമയം പകുതിയായി കുറയ്ക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നു. 125W ഫ്ലാഷ് ചാർജിന് ഒപ്റ്റിമൽ ചാർജിംഗ് എഫിഷൻസിക്കായി ഒരു ബൈ-സെൽ ഡിസൈൻ ആവശ്യമാണെന്ന് ഓപ്പോ നേരത്തെ അറിയിച്ചിരുന്നു. ബാറ്ററിയുടെ ഡിസ്ചാർജ് റേറ്റിംഗ് 6 സി ആണ്. ഇത് 3സി എന്ന നേരത്തെ ഉണ്ടായിരുന്ന നിലവാരത്തിന്റെ ഇരട്ടിയാണ്.

യുഎസ്ബി

നിലവിലെ 65W ഫാസ്റ്റ് ചാർജിങിനായി ഉപയോഗിക്കുന്ന യുഎസ്ബി-എ ടു യുഎസ്ബി-സി കേബിളിൽ നിന്ന് വ്യത്യസ്തമായി യുഎസ്ബി-സി ടു യുഎസ്ബി-സി ചാർജിംഗ് കേബിളായിരിക്കും 125W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്നത്. അപകടങ്ങൾ തടയുന്നതിന് 128-ബിറ്റ് എൻ‌ക്രിപ്ഷനും ഈ സാങ്കേതികവിദ്യയിൽ ഉണ്ടായിരിക്കും. ഓപ്പോയിൽ നിന്ന് കടമെടുത്ത 125W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ റിയൽ‌മി അവതരിപ്പിച്ചിരുന്നു. ഇതിന്റെ ലോഞ്ചും അധികം വൈകാതെ നടക്കും.

കൂടുതൽ വായിക്കുക: വിവോ എക്സ്60, എക്സ്60 പ്രോ എന്നിവയ്ക്ക് കരുത്ത് നൽകുക എക്‌സിനോസ് 1080 എസ്ഒസി; റിപ്പോർട്ട്കൂടുതൽ വായിക്കുക: വിവോ എക്സ്60, എക്സ്60 പ്രോ എന്നിവയ്ക്ക് കരുത്ത് നൽകുക എക്‌സിനോസ് 1080 എസ്ഒസി; റിപ്പോർട്ട്

Best Mobiles in India

English summary
Oppo's charger with 125W fast charging technology will be launched in the first quarter of next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X