ഓപ്പോ എഫ്17 പ്രോ: സ്മാർട്ട്ഫോൺ ഡിസൈനുകളെ പുനർനിർവചിക്കുന്ന ഡിവൈസ്
ഓപ്പോ ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ വലിയ ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ്. തങ്ങളുടെ ഡിവൈസിലെ പുതിയ സവിശേഷതകൾ, ക്യാമറ മികവ്, മറ്റ് നിരവധി ഘടകങ്ങൾ എന്നിവ ബ്രാന്റിന്റെ ജനപ്രീതി വർധിപ്പിച്ച ഘടകങ്ങളാണ്. ബ്രാന്റിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ എഫ്17 പ്രോയിലും കമ്പനി ഈ മികവ് തുടരുന്നു. മികച്ച സവിശേഷതകളോടെയാണ് ഓപ്പോ എഫ് 17 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഈ വർഷം വിപണിയിലെത്തിയ ഏറ്റവും ആകർഷണീയമായ സ്മാർട്ട്‌ഫോണാണ് ഇത്. ഷൈനി മാറ്റ് ടെക്സ്ചർ ഉപയോഗിച്ചുള്ള വളരെ മെലിഞ്ഞ ഡിസൈനാണ് ഡിവൈസിനുള്ളത്.

മറ്റെല്ലാ ഓപ്പോ സ്മാർട്ട്‌ഫോണുകളെയും പോലെ ഓപ്പോ എഫ് 17 പ്രോ സ്മാർട്ട്ഫോണിലെ ക്യാമറ മൊഡ്യൂളും മികച്ച നിലവാരം പുലർത്തുന്നതാണ്. ചെറിയ വിശദാംശങ്ങൾ പോലും ഫോട്ടോയിൽ പകർത്താൻ ഈ ക്യാമറ സഹായിക്കുന്നു. ഈ ഡിവൈസിന്റെ വിഭാഗത്തിലുള്ള മറ്റ് സ്മാർട്ട്ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്യാമറ പെർഫോമൻസ് വളരെ മികച്ചതാണ്.
ഓപ്പോ എഫ് 17 പ്രോ സ്മാർട്ട്ഫോണിന്റെ വില 22,990 രൂപയാണ്. ഇന്ന്, സെപ്റ്റംബർ 7 മുതൽ എല്ലാ ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ആമസോൺ അടക്കമുള്ള പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലൂടെയും ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.
എന്തുകൊണ്ടാണ് ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആകുന്നത് എന്ന് പരിശോധിക്കാം.
ഓപ്പോ പ്രോ: സ്മാർട്ട്ഫോൺ ഡിസൈനുകളെ പുനർനിർവചിക്കുന്ന ഡിവൈസ്
ഒരു സ്മാർട്ട്‌ഫോണിന്റെ ഡിസൈൻ മികവ് അത് ഉപയോക്താക്കൾ കൈയ്യിൽ പിടിക്കുമ്പോൾ എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിർവ്വചിക്കപ്പെടുന്നത്. പ്രീമിയം ഡിസൈനിലാണ് ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഓപ്പോ ഡിവൈസുകളിലെ ഏറ്റവും ആകർഷകമായ ഫോൺ ഡിസൈനാണ് ഇത്. കൂടാതെ 7.48 എംഎം അൾട്രാ-തിൻ 164 ഗ്രാം അൾട്രാ-ലൈറ്റ് വെയിറ്റ് പ്രൊഫൈലാണ് ഡിവൈസിന്റേത്. പോക്കറ്റിലേക്ക് എളുപ്പത്തിൽ വെക്കാനും പോക്കറ്റിലിട്ട് നടക്കാനും എളുപ്പത്തിൽ സാധിക്കുന്ന വിധത്തിലാണ് ഡിവൈസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ ഹാൻഡ്‌ഗ്രിപ്പ് മികച്ചതാണ്. ഒരു കൈ മാത്രം വച്ച് ഡിവൈസ് ഉപയോഗിക്കാനും എളുപ്പമാണ്.

ഓപ്പോയുടെ പുതിയ ഡിവൈസിൽ ഏറ്റവും ആകർഷിക്കുന്ന ഘടകം അതിന്റെ അരികുകളാണ്. സാധാരണ നേർത്ത ഫോണുകൾക്ക് ഷാർപ്പ് ആയ അരികുകളാണ് ഉണ്ടാവുക, എന്നാൽ ഓപ്പോയുടെ പുതിയ ഡിവൈസിൽ വിപണിയിലെ ആദ്യത്തെ 220-ഡിഗ്രി വൃത്താകൃതിയിലുള്ള എഡ്ജ് ഡിസൈൻ ടെക്നിക് ആണ് നൽകിയിട്ടുള്ളത്. ഇതിലൂടെ ഫോൺ പിടിക്കുമ്പോൾ നല്ല ഗ്രിപ്പ് കിട്ടുന്നു. ഡിവൈസിൽ ഹൈ-ഗ്ലോസ്സ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് നേർത്ത വശങ്ങളുടെ രൂപം മികച്ചതാക്കുന്ന ഒരു എഞ്ചിനീയറിംഗ് ടെക്നോളജിയാണ്.
ഓപ്പോ എഫ് 17 പ്രോ സ്മാർട്ട്ഫോൺ കാഴ്ചയ്ക്കും ഉപയോഗത്തിനും മികച്ചതാവുന്നതിൽ ഹൈ-ഗ്ലോസ് ടെക്നോളജിക്ക് വലിയ പങ്ക് ഉണ്ട്.
ഓപ്പോ അതിന്റെ ഡിസ്പ്ലേയിൽ എത്രത്തോളം ശ്രദ്ധ കൊടുക്കാറുണ്ടെന്ന് നമുക്കെല്ലാം അറിയാം. പുതിയ എഫ് 17 പ്രോ സ്മാർട്ട്ഫോണിലും ഇതേ രീതി പിന്തുടരുന്നു. 16.34 സെന്റിമീറ്റർ ഡ്യുവൽ പഞ്ച്-ഹോൾ എഫ്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇത് മികച്ച കാഴ്ച-അനുഭവം നൽകുന്നു. 90.07% സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള സ്ക്രീനിലൂടെ വീഡിയോകൾ, സിനിമകൾ എന്നിവ കാണുന്നതിന് ആവശ്യത്തിലധികം സ്പൈസ് ലഭിക്കുന്നു. മികച്ച ഗെയിമിങ് അനുഭവം നൽകാനും ഈ ഡിസ്പ്ലെ സഹായിക്കും.
ഓപ്പോയുടെ പുതിയ ഡിവൈസിൽ 60Hz റിഫ്രഷ് റേറ്റാണ് നൽകിയിട്ടുള്ളത്. ഇതിലൂടെ മികച്ച ഇമേജുകൾ, വ്യക്തമായ പിക്സലുകൾ, സുഗമമായ കാഴ്ചാനുഭവം എന്നിവ ലഭിക്കുന്നു. സുഖപ്രദമായ ഹാൻഡ് ഗ്രിപ്പോടെയാണ് ഡിസ്പ്ലേ നൽകിയിട്ടുള്ളത്. ഇത് സിനിമകളും മറ്റും കാണുമ്പോഴും ഗെയിം കളിക്കുമ്പോവും ഏറെ സഹായകരമാകുന്നു. കണ്ണടച്ച് തുടക്കുന്ന സമയം കൊണ്ട് ഡിവൈസ് അൺലോക്ക് ചെയ്യുന്ന ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് അൺലോക്ക് 3.0യാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

ഒരു യഥാർത്ഥ ട്രെൻഡ്‌സെറ്ററായ സ്റ്റൈലിഷ് ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോൺ ഷൈനി മാറ്റ് ടെക്സ്ചറിലൂടെ ഫാഷനെ സാങ്കേതികവിദ്യയുമായി ലയിപ്പിക്കുന്നു. തിളങ്ങുന്ന ലൈറ്റ് സ്ട്രൈക്കുകൾ സ്മഡ്ജ് പ്രൂഫ് ആണ് അതുകൊണ്ട് എത്രതവണ ഫോൺ എടുത്ത് ഉപയോഗിച്ചാലും കൈയ്യുടെ അടയാളങ്ങളൊന്നും കാണാതെ പുതിയതായി തന്നെ തോന്നും. മാജിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് വൈറ്റ് എന്നിങ്ങനെ മൂന്ന് ഫാഷനബിൾ കളറുകളിൽ ഡിവൈസ് ലഭ്യമാകും. ആരും ഒരു തവണ കണ്ടാൽ പിന്നെയും നോക്കിപോകുന്ന വിധത്തിൽ ആഡംബരവും ആകർഷകവുമായ ഫിനിഷാണ് ഫോണിന്റേത്.
മികച്ച ഫോട്ടോകൾ എടുക്കാനായി എഐ പവർഡ് ഫോട്ടോഗ്രാഫി
ഓപ്പോയുടെ ക്യാമറ ഫീച്ചറുകൾ കമ്പനിയുടെ മറ്റെല്ലാ എല്ലാ ഡിവൈസുകളുടെയും മുഖ്യ ആകർഷണമാണ്. ഡീറ്റൈേൽസ് ക്യാപ്റ്റർ ചെയ്യുന്നതിൽ ഈ ക്യാമറകൾക്ക് പ്രത്യേക മികവുണ്ട്. ഓപ്പോ എഫ് 17പ്രോ ആറ് എഐ-പവർ ക്യാമറകളുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഫോട്ടോഗ്രാഫി ഓപ്ഷനുകളും ധാരാളമുണ്ട്. പിന്നിലെ ക്വാഡ് ക്യാമറ മൊഡ്യൂളിൽ 48 എംപി സെൻസറും 8 എംപി വൈഡ് ആംഗിൾ ക്യാമറയും രണ്ട് 2 എംപി മോണോ ലെൻസുകളുമാണ് ഉള്ളത്. ഇത്രത്തോളം തന്നെ ഗംഭീരമായ സെൽഫി ക്യാമറ സെറ്റപ്പാണ് ഡിവൈസിലുള്ളത്.

ഡ്യുവൽ ഡെപ്ത് 16 എംപി + 2 എംപി ഫ്രണ്ട് ക്യാമറയാണ് ഓപ്പോ എഫ് 17പ്രോ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷമം. എഐ കളർ പോർട്രെയിറ്റ്, എഐ സൂപ്പർ ക്ലിയർ പോർട്രെയിറ്റ്, എഐ സൂപ്പർ നൈറ്റ് പോർട്രെയിറ്റ്, ഡ്യുവൽ ലെൻസ് ബോക്കെ എന്നിവയടക്കമുള്ള നിരവധി സവിശേഷതകൾ ഈ ഫ്രണ്ട് ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. മികച്ച ഡീറ്റൈൽസും വ്യക്തതയുമുള്ള ക്രിയേറ്റീവ് സെൽഫികൾ ക്യാപ്‌ച ചെയ്യാൻ ഈ ക്യാമറകൾ സഹായിക്കും. തിളക്കമാർന്നതും വർണ്ണാഭമായതുമായ ഫോട്ടോകൾ എടുക്കാൻ പകലിൽ മാത്രമല്ല രാത്രിയിലും, കുറഞ്ഞ വെളിച്ചത്തിലും ഈ ക്യാമറയ്ക്ക് സാധിക്കും. ഈ ക്യാമറ സവിശേഷതകളിൽ ഏറെ ആകർഷകമായ സവിശേഷത എഐ പോർട്രെയിറ്റ് കളർ മോഡ് ആണ്. ഇതിൽ എടുത്ത ചില ചിത്രങ്ങൾ നോക്കാം.

ക്യാമറ സെറ്റപ്പിൽ ബോണസായി പറയാവുന്ന കാര്യം ഓപ്പോ ഒരു എഐ ബ്യൂട്ടിഫിക്കേഷൻ 2.0 മോഡ് കൂടി ചേർത്തിട്ടുണ്ട് എന്നതാണ്. ഇത് ഇന്ത്യൻ ബ്യൂട്ടി പ്രിഫറൻസിനായി പ്രത്യേകം കസ്റ്റമൈസ് ചെയ്ത മോഡാണ് ഇത്. ഇതിലൂടെ നാച്ചുറൽ സ്കിൻ ടോണുകളിൽ തന്നെ ചിത്രങ്ങൾ എടുക്കാൻ സാധിക്കും.
ചാർജിങിലും നിങ്ങളെ അതിശയിപ്പിക്കും
രൂപവും ക്യാമറയും മാത്രമല്ല ഡിവൈസിൽ ഇനിയും ധാരാളം ആകർഷകമായ സവിശേഷതകൾ നൽകിയിട്ടുണ്ട്. വേഗതയേറിയ ജീവിതശൈലിക്ക് അനുസൃതമായിട്ടാണ് ഓപ്പോ എഫ്17 പ്രോ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ചാർജ് ചെയ്യാനായി വളരെ കുറച്ച് സമയം മാത്രം ലഭിക്കുന്ന ഉപയോക്താക്കൾക്കായി 30W VOOC 4.0 ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യയാണ് ഓപ്പോ ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇത് വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ തന്നെ 4 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കും.
സൂപ്പർ പവർ സേവിംഗ് മോഡ്, എഐ നൈറ്റ് ചാർജിംഗ് എന്നിവയ്ക്കൊപ്പം, ബാറ്ററി പെർഫോമൻസും പരമാവധി വർധിപ്പിക്കുന്നതിൽ ബ്രാൻഡ് ശ്രദ്ധകൊടുത്തിട്ടുണ്ട്. ഡിവൈസ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചാർജുമായി ബന്ധപ്പെട്ട ആശങ്കകൾ കുറയ്ക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. എഐ നൈറ്റ് ചാർജിംഗ് ഫീച്ചർ ഉപയോക്താക്കളുടെ ഉറക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് രാത്രിയിൽ ബാറ്ററി ചാർജിംഗ് സമയം ഒപ്റ്റിമൈസ് ചെയ്യുന്നു. ഇതിലൂടെ രാവിലെ എഴുന്നേൽക്കുമ്പോൾ ഡിവൈസിൽ ഫുൾ ചാർജ് ഉണ്ടായിരിക്കും.
ഇന്റലിജന്റ് പവർ സേവിംഗ് ഉപയോഗിച്ചുള്ള 4,000 എംഎഎച്ച് ബാറ്ററി കൂടുതൽ മികച്ച ബാക്ക് അപ്പ് നൽകുന്നു. രാത്രിയിലേക്ക് എമർജൻസി പവറിലേക്ക് മാറുകയും സൂപ്പർ പവർ സേവിംഗ് മോഡ് ഓട്ടോമാറ്റിക്കായി ആക്ടീവ് ആവുകയും ചെയ്യുന്നു. ഇതിലൂടെ ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യാനും സാധിക്കും.
ഉപയോക്താക്കളുടെ എല്ലാ വിധത്തിലുള്ള ആവശ്യങ്ങൾക്കും ഉതകുന്ന രീതിയിൽ മികച്ച ബാക്ക് അപ്പ് നൽകാൻ കഴിയുന്ന വളരെ വേഗത്തിലുള്ള ചാർജിംഗാണ് ഡിവൈസിൽ ഉള്ളത്.
ഓപ്പോ എഫ്17 പ്രോ: മികച്ച പെർഫോമൻസ്
ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോൺ മികച്ച പെർഫോമൻസ് നൽകുന്ന ഡിവൈസാണ്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ ഓപ്ഷനുള്ള ഡിവൈസിൽ 2 എആർഎം കോർടെക്സ്-എ 75 ജിപിയു, 8 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയാണ് ഉള്ളത്. മീഡിയടെക് ഹെലിയോ പി 95 എഐ ഒക്ടാ കോർ പ്രോസസറാണ് ഡിവൈസിന്റെ കരുത്ത്. ഇതിനൊപ്പം ആന്റി-ലാഗ് അൽഗോരിതവും ഓപ്പോ നൽകിയിട്ടുണ്ട്. തടസ്സമില്ലാത്തതും സുഗമവുമായ ഉപയോഗത്തിന് ഈ സവിശേഷതകൾ സഹായിക്കും. അനാവശ്യമായ ഡാറ്റ ക്ലിയർ ചെയ്യാൻ പ്രവർത്തിക്കുന്ന സംവിധാനമാണ് ആന്റി ലാഗ്. മൾട്ടി ടാസ്കിങ് എളുപ്പത്തിൽ ചെയ്യാൻ ഇതിലൂടെ സാധിക്കും.
സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ മികച്ചതാക്കാനായി ഫോണിൽ തൊടാതെ തന്നെ കോളുകൾ എടുക്കാൻ സഹായിക്കുന്ന എയർ ജെസ്റ്ററുകളാണ് ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് അവശ്യ സവിശേഷതയാണ്. ഭക്ഷണം കഴിക്കുമ്പോഴോ മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ ഫോൺ എടുക്കേണ്ടി വന്നാൽ 20-25 സെന്റിമീറ്റർ അകലെ നിന്നുകൊണ്ട് പോലും കൈ അനക്കിയാൽ കോളുകൾ അറ്റന്റ് ചെയ്യാൻ സാധിക്കും.
കളർ ഒഎസ് 7.2 കസ്റ്റം സ്കിൻ സ്മാർട്ട്‌ഫോണിന്റെ പെർഫോമൻസ് കൂടുതൽ മികച്ചതാക്കുന്നുണ്ട്. ഇത് സുഗമവും വേഗതയുള്ളതുമായ ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്നു. മികച്ച അനുഭവത്തിനായി മൾട്ടി-യൂസർ മോഡ്, ഒഎസ്‌ഐ അൾട്രാ ക്ലിയർ വിഷ്വൽ ഇഫക്റ്റ്, ആർട്ടിസ്റ്റിക് വാൾപേപ്പർ പ്രോജക്റ്റ്, ഡാർക്ക് മോഡ് എന്നിവ പോലുള്ള മറ്റ് സവിശേഷതകളോടൊപ്പം മികച്ച ഉപയോക്തൃ ഇന്റർഫേസ് നൽകുന്ന എഡ്ജ് ഡിസൈനാണ് ഡിവൈസിൽ ഉള്ളത്. ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോണിൽ മറ്റ് നിരവധി ഉപയോഗപ്രദമായ സവിശേഷതകളും കമ്പനി നൽകിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഡോക്ക് വോൾട്ട്. ഐഡി കാർഡുകളടക്കമുള്ള ഡോക്യുമെന്റുകൾ ഫിസിക്കൽ കോപ്പിയായി കൊണ്ടു നടക്കുന്നതിന് പകരം സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയിൽ നിന്നുള്ള കോപ്പിറൈറ്റ് കണ്ടന്റ് വലിയ സ്ക്രീനിലേക്ക് കാസ്റ്റുചെയ്യാൻ എച്ച്ഡിസിപി (ഹൈ-ബാൻഡ്‌വിഡ്ത്ത് ഡിജിറ്റൽ കണ്ടന്റ് പ്രോട്ടക്ഷൻ) ഫീച്ചറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ക്വിക്ക് റിട്ടേൺ ബബിൾ, ഓപ്പോ ട്രാൻസലേറ്റ് എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ. ഓപ്പോ ട്രാൻസലേറ്റ് നിരവധി പ്രാദേശിക ഭാഷകളുള്ള ഇന്ത്യയിൽ ഏറെ സഹായപ്രദമായ സവിശേഷതയാണ്.
ഓപ്പോ എഫ്17 പ്രോയ്ക്ക് കൂട്ടിന് പുതിയ ഹെഡ്ഫോണുകളും
ഓപ്പോ ഐഒടിയിലേക്ക് കാര്യമായി ശ്രദ്ധ കൊടുക്കുന്നതിനുള്ള പദ്ധതികളിലാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കളുടെ ആവശ്യങ്ങളുടെ മുൻനിർത്തി ഇത്തരം പദ്ധതികളിലേക്ക് ഓപ്പോ തിരിയുന്നതിന് തെളിവാണ് പുതിയ എൻകോ ഡബ്ല്യു 51. അൾട്രാ ക്ലിയർ നോയ്‌സ് ക്യാൻസലേഷനുള്ള ഈ ട്രൂ വയർലെസ് ഹെഡ്‌ഫോൺ പുതിയ ഓപ്പോ സ്മാർട്ട്‌ഫോണിന് മികച്ച കൂട്ടാളിയാണ്. മികച്ച നിരവധി സവിശേഷതകളോടെയാണ് ഈ ഹെഡ്ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

എൻകോ ഡബ്ല്യു 51 അതിന്റെ വില വിഭാഗത്തിലെ ഏറ്റവും ശക്തമായ നോയിസ് ക്യാൻസലേഷൻ പെർഫോമൻസ് നൽകുന്ന ഡിവൈസാണ്. ഹൈബ്രിഡ് ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറാണ് ഈ ഹെഡ്ഫോണിൽ ഉള്ളത്. ഈ ഹെഡ്ഫോൺ 24 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് നൽകുന്നു. ട്രിപ്പിൾ-മൈക്ക് നോയിസ് റിഡക്ഷനൊപ്പം ബൈനറൽ ലോ-ലാറ്റൻസി ബ്ലൂടൂത്ത് ട്രാൻസ്മിഷനും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ കോളുകൾ എടുക്കുമ്പോൾ ശ്രദ്ധ മാറാതിരിക്കാൻ ഇത് സഹായിക്കും. എൻകോ ഡബ്ല്യു 51ന് 4999 രൂപയാണ് വില.
ഓപ്പോ എഫ്17 പ്രോ: പുതിയ വഴി തുറക്കുന്ന ഡിവൈസ്
ഓപ്പോ എഫ് 17പ്രോ സ്മാർട്ട്ഫോണിന്റെ ഡിസൈൻ, ക്യാമറ ഫീച്ചറുകൾ, ചാർജിംഗ്, എയർ ജെസ്റ്റർ പോലുള്ള ആകർഷകമായ സവിശേഷതകൾ എന്നിവയുമായി മറ്റ് ഡിവൈസുകളെ താരതമ്യപ്പെടുത്തുക പോലും സാധ്യമല്ല. ഉപയോക്താക്കളുടെ സൌകര്യത്തിൽ ശ്രദ്ധകൊടുത്തിരിക്കുന്ന നിരവധി സവിശേഷതകളോടെ കരുത്തുള്ള സ്മാർട്ട്ഫോണായാണ് ഓപ്പോ എഫ് 17 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ട്രെൻഡ്‌സെറ്റിംഗ് ജനറേഷന് വേണ്ടി പുറത്തിറക്കിയിരിക്കുന്ന ഓപ്പോ എഫ് 17 പ്രോ ഫാഷനബിൾ ടെക്നോളജിയെ പുനർനിർവചിക്കുന്ന ഡിവൈസാണ്. ഉപകരണത്തെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഡിവൈസ് സ്വന്തമാക്കൂ.


Click it and Unblock the Notifications