Home
News

ഒക്ടാ​ഗോണൽ ക്യാമറ സിസ്റ്റവുമായി ഓപ്പോ ഫൈൻഡ് എക്സ്7 പ്രോ; രണ്ട് സെൻസറുകൾ 50 മെ​ഗാപിക്സൽ, നിരവധി സവിശേഷതകൾ

ഓപ്പോയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ. ഫോണിനെക്കുറിച്ച് സ്ഥിരീകരിക്കാത്ത നിരവധി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ ഫോണിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ലീക്ക് ആയതിനെ തുടർന്നാണ് ഇത്തരത്തിലുള്ള നിരവധി റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങിയത്.

വളരെ ആകർഷണീയമായ ഒരു ഡിസൈനിലാണ് ഓപ്പോ ഈ ഫോൺ തയ്യാറാക്കിയിരിക്കുന്നത് എന്ന് ഇതിന്റെ ചിത്രങ്ങളിലൂടെ മനസിലാക്കാവുന്നതാണ്. ഓപ്പോ ഔദ്യോ​ഗികമായി ഫൈൻഡ് എക്സ് 7 പ്രോയുടെ ഫീച്ചറുകൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ചോർച്ചാ റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത് മികച്ച ക്യാമറ ഫീച്ചറുകൾ ഈ ഫോണിൽ ഇടം പിടിയ്ക്കും എന്നാണ്. നിലവിൽ ഈ ഫോണുകളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ഒക്ടാ​ഗോണൽ ക്യാമറ സിസ്റ്റവുമായി ഓപ്പോ ഫൈൻഡ് എക്സ്7 പ്രോ

MOST READ: ഏറ്റവും വലിയ ടെലിക്കോം കമ്പനിയുടെ, പ്രതിദിന പരിധിയില്ലാത്ത ഒരേയൊരു റീച്ചാർജ് പ്ലാൻ

വെയ്‌ബോ (Weibo) എന്ന പ്രമുഖ ടെക് മാധ്യമമാണ് ഈ ഫോണിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഒക്ടാ​ഗോണൽ (അഷ്ടഭുജം) ആകൃതിയിലാണ് ഈ ഫോണിന്റെ ക്യാമറകൾ ഫീച്ചർ ചെയ്തിരിക്കുന്നത്. ഈ ക്യാമറ തന്നെയാണ് ഫോണിന്റെ ഹൈലൈറ്റ്. മുൻ മോഡലുകളിലെല്ലാം വൃത്താകൃതിയുലുള്ള സ്പേസിലാണ് ഓപ്പോ ക്യാമറകൾ പ്ലേസ് ചെയ്തിരുന്നത്. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒക്ടാ​ഗോണൽ ആകൃതിയിൽ ക്യാമറകൾ നൽകിയിരിക്കുന്നത്. ഈ ഡിസൈൻ മികച്ച ആകർഷണീയത തന്നെ ഫോണുകൾക്ക് നൽകുന്നുണ്ട്.

ഫോണിന്റെ പിന്നിലുള്ള ഒക്ടാ​ഗോണൽ ഡിസൈനുള്ളിൽ നാല് ക്യാമറകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരു എൽഇഡി മൊഡ്യൂളും ഇവിടെ കാണാൻ സാധിക്കുന്നതാണ്. ഹസൽബ്ലാഡുമായി (Hasselblad) സഹകരിച്ചാണ് ഓപ്പോ ഈ ക്യാമറകൾ നിർമ്മിച്ചിരിക്കുന്നത് എന്നാണ് വെയ്‌ബോയുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇതിന് മുമ്പും ഓപ്പോ ഹസൽബ്ലാഡുമായി സഹകരിച്ചിട്ടുണ്ട്. ചോർച്ചാ റിപ്പോർട്ടുകൾ പ്രകാരം ഫൈൻഡ് എക്സ് 7 പ്രോയുടെ മറ്റ് ഫീച്ചറുകൾ എന്താല്ലാമാണെന്ന് പരിശോധിക്കാം.

ഒക്ടാ​ഗോണൽ ക്യാമറ സിസ്റ്റവുമായി ഓപ്പോ ഫൈൻഡ് എക്സ്7 പ്രോ

MOST READ: ഈ ഓഫർ ഇന്ന് മാത്രം; സൈബർ മൺഡേ പ്രമാണിച്ച് ആമസോണിൽ 24 മണിക്കൂർ വമ്പിച്ച ഓഫർ‌

MediaTek Dimensity 9300 അല്ലെങ്കിൽ Snapdragon 8 Gen 3-ന്റെ പിന്തുണ ഈ ഫോണിന് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഫോണിന്റെ പിൻഭാ​ഗത്ത് നൽകിയിരിക്കുന്ന ക്യാമറകളിൽ രണ്ട് ക്യാമറകൾ 50 മെ​ഗാപിക്സൽ ആയിരിക്കും എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രൈമറി ക്യാമറയും അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ആയിരിക്കും ഇത്തരത്തിൽ 50 മെ​ഗാപിക്സൽ സെൻസറോടെ എത്തുക. വ്യത്യസ്ത ഒപ്റ്റിക്കൽ സൂമുകൾ നൽകുന്ന രണ്ട് ടെലിഫോട്ടോ ലെൻസുകളും ഫോണിൽ ഇടം പിടിച്ചേക്കാം.

അതേ സമയം അടുത്തിടെയാണ് ഓപ്പോ തങ്ങളുടെ ഫൈൻഡ് സീരീസ് ആ​ഗോള തലത്തിൽ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ഫൈൻഡ് എക്സ് 7 സീരീസ് ഫോണുകൾ പുറത്തിറക്കാൻ ഓപ്പോ തയ്യാറെടുക്കുന്നത്. ഓപ്പോയുടെ പുതിയ ഉത്പന്നങ്ങളായ ഓപ്പോ റെനോ 11 സീരീസ്, ഓപ്പോ പാഡ് എയർ 2 എന്നിവയെക്കൊപ്പം തന്നെ ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ഓപ്പോ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ അല്ല എന്ന് വായനക്കാർ മനസിലാക്കേണ്ടതുണ്ട്. ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കമ്പനി ഔദ്യോ​ഗികമായി സ്ഥിരീകരിക്കാതെ ഇക്കാര്യങ്ങൾ ശരിവെയ്ക്കാൻ സാധിക്കുന്നതല്ല. ഇതിനിടെ ഓപ്പോ തങ്ങളുടെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ഈ ഫോണിന് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ ആദ്യമായി ഫീച്ചർ ചെയ്യുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ്. 94,999 രൂപ മുതലാണ് ഇന്ത്യയിൽ ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 6.8 ഇഞ്ചാണ് ഫോണിന്റെ മെയിൻ ഡിസ്പ്ലേയുടെ വലുപ്പം. ഇത് അടയ്ക്കുമ്പോൾ പുറമെ കാണുന്ന സ്ക്രീനിന്റെ വലുപ്പം 3.26 ഇഞ്ചായിരിക്കും.

More from GizBot

Best Mobiles in India

English summary
The image of this phone has been released by Weibo, a leading tech media site. The cameras on this phone are featured in an octagonal shape. The camera itself is the highlight of the phone. Oppo cameras were placed in a circular space in all previous models. This is the first time that cameras have been provided in an octagonal shape.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X